സ്നാപ്ഡ്രാഗൺ 6 ജെൻ 3 കരുത്തുള്ള Samsung Galaxy A36 5G ആമസോണിൽ വിലക്കിഴിവിൽ വാങ്ങാം

ബജറ്റ് വിലയിൽ പ്രീമിയം ഫീച്ചറുകൾ തിരയുന്ന സ്മാർട്ട്ഫോൺ പ്രേമികൾക്കായി ഇതാ ഒരു സാംസങ് ഗാലക്സി ഓഫർ! പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ Samsung Galaxy A36 5G വിലക്കിഴിവിൽ വാങ്ങാം. ക്വാൽകോമിന്റെ കരുത്തുറ്റ Snapdragon 6 Gen 3 പ്രൊസസറും സാംസങ്ങിന്റെ തനതായ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയും OIS സപ്പോർട്ടുള്ള ക്യാമറയുമുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. 29000 രൂപയിലും താഴെ വിലയിലാണ് സാംസങ് എ36 5ജി ആമസോണിൽ ഇപ്പോൾ വിൽക്കുന്നത്. നേരിട്ടുള്ള ഇളവിന് പുറമെ 1000 രൂപയ്ക്ക് മുകളിൽ ബാങ്ക് ഓഫറും ആകർഷകമായ ഇഎംഐ ഡീലും സ്മാർട്ട് ഫോണിന് ലഭ്യമാണ്. ഈ സാംസങ് സ്മാർട്ട് ഫോണിന്റെ പ്രധാന ഫീച്ചറുകളും ആമസോൺ ഓഫറും വിശദമായി പരിശോധിക്കാം.

Samsung Galaxy A36 5G Price Offer Amazon

8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. 35,999 രൂപയ്ക്കാണ് ഈ സ്റ്റൈലിഷ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തതെങ്കിലും 4000 രൂപ കിഴിവിൽ ഫോൺ വിൽക്കുന്നുണ്ട്. ആമസോണിൽ സാംസങ് എ36 5ജി 29,899 രൂപയ്ക്ക് ലഭ്യമാണ്. ഇതിന് പുറമെ 1,494 രൂപ വരെ ബാങ്ക് ഓഫർ സാംസങ് എ36 5ജിയ്ക്ക് അനുവദിച്ചിരിക്കുന്നു. 28,250 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഡീലും സാംസങ് സ്മാർട്ട് ഫോണിന് ലഭ്യമാണ്. 1,051 രൂപയുടെ മികച്ച ഇഎംഐ ഡീലും പരിമിതകാല ഓഫറിലൂടെ സ്വന്തമാക്കാം.

Also Read: Amazon Offer: ഹിറ്റാച്ചി 1.5 ടൺ എസി വമ്പൻ പകുതി വിലയ്ക്ക് സ്വന്തമാക്കാം

സാംസങ് ഗാലക്സി എ36 5ജി പ്രത്യേകതകൾ

5000 mAh ബാറ്ററി, സ്നാപ്ഡ്രാഗൺ പെർഫോമൻസുമുള്ള സാംസങ് ഗാലക്സി എ36 ഫോണിന്റെ സവിശേഷതകൾ അറിയാം.

Samsung Galaxy A36 5G
  • ഡിസ്പ്ലേ: 6.7 ഇഞ്ച് sAMOLED ഡിസ്‌പ്ലേയുള്ള ഫോണിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. കോർണിംഗ് ഗോറില്ല ഗ്ലാസ് 7+ പ്രൊട്ടക്ഷനും ഈ സ്മാർട്ട് ഫോണിന് ലഭ്യമാണ്.
  • പ്രൊസസർ: സ്നാപ്ഡ്രാഗൺ 6 Gen 3 SoC പ്രോസസറിലൂടെ മികവുറ്റ പെർഫോമൻസ് ഈ സാംസങ് ഗാലക്സി എ36 5ജിയിൽ ലഭിക്കും. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാം. സർക്കിൾ ടു സെർച്ച് പോലുള്ള എഐ ഫീച്ചറുകളുടെ സപ്പോർട്ടും ഇതിലുണ്ട്.
  • ബാറ്ററി: 5,000mAh ബാറ്ററിയുള്ള സാംസങ് ഗാലക്സി എ36 5ജിയ്ക്ക് 45W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ലഭിക്കും.
  • ക്യാമറ: രണ്ട് റിയർ ക്യാമറകളാണ് സാംസങ് സ്മാർട്ട് ഫോണിലുള്ളത്. 50MP + 8MP സെൻസറുകളാണ് ഫോണിലുള്ളത്. ഇതിന്റെ പ്രൈമറി ക്യാമറയ്ക്ക് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ലഭിക്കുന്നു. ഫോണിന് മുൻവശത്തായി 12MP സെൽഫി സെൻസറും നൽകിയിരിക്കുന്നു.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :