സാംസങ്ങ് ഞെട്ടിച്ചു ;ഇതാ Galaxy A32 5ജി 8ജിബി മോഡൽ അവതരിപ്പിച്ചു

സാംസങ്ങ് ഞെട്ടിച്ചു ;ഇതാ Galaxy A32 5ജി  8ജിബി മോഡൽ അവതരിപ്പിച്ചു
HIGHLIGHTS

Samsung Galaxy A32 സ്മാർട്ട് ഫോണുകളുടെ പുതിയ മോഡലുകൾ പുറത്തിറക്കി

8ജിബിയുടെ റാം വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്

ഈ വർഷം ആദ്യം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്ന സാംസങ്ങിന്റെ 5ജി സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു Samsung Galaxy A32 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു വേരിയന്റുകൾ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .നേരത്തെ 6ജിബിയുടെ റാം കൂടാതെ 128ജിബിയുടെ സ്റ്റോറേജുകളിൽ ആയിരുന്നു വിപണിയിൽ എത്തിയിരുന്നത് .ഇപ്പോൾ 8ജിബിയുടെ റാം വേരിയന്റുകളും വിപണിയിൽ ലഭ്യമാകുന്നതാണു് .23499 രൂപയാണ് ഇതിന്റെ വില വരുന്നത് .

Samsung Galaxy A32

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  6.4 ഇഞ്ചിന്റെ S-AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഫുൾ HD+ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Helio G85 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

അതുപോലെ തന്നെ  128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .

ഈ ഫോണുകളുടെ മറ്റു ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5,000mAh ന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകളിൽ ലഭ്യമാകുന്നതാണു് .ബ്ലാക്ക് ,വൈറ്റ് ,ബ്ലൂ കൂടാതെ വയലറ്റ് എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .21999 രൂപയാണ് വില വരുന്നത് .8ജിബിയുടെ റാം വേരിയന്റുകൾക്ക് 23499 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo