അടുത്ത ബഡ്ജറ്റ് ഫോൺ ഗാലക്സി A03 വിപണിയിൽ പുറത്തിറക്കി
സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി
Samsung Galaxy A03 ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്
സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Samsung Galaxy A03 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോണുകൾ കൂടിയാണ് Samsung Galaxy A03 എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് മറ്റു സവിശേഷതകൾ നോക്കാം .
Survey6.5 ഇഞ്ചിന്റെ HD+ TFT ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Unisoc T606 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .
കൂടാതെ മറ്റൊരു വേരിയന്റ് കൂടി ലഭിക്കുന്നുണ്ട് .3 ജിബിയുടെ റാം & 32 ജിബിയുടെ കുറഞ്ഞ വേരിയന്റുകളും വിപണിയിൽ ലഭിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .
ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 5000 mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ വേരിയന്റുകൾക്ക് വിപണിയിൽ 10499 രൂപയും കൂടാതെ 4 ജിബിയുടെ റാം വേരിയന്റുകൾക്ക് 11999 രൂപയും ആണ് വില വരുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
