Samsung Refuses Launch of Foldable Phones: മിഡ് റേഞ്ച് ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കും എന്ന വാർത്ത നിരസിച്ചു Samsung

Samsung Refuses Launch of Foldable Phones: മിഡ് റേഞ്ച് ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കും എന്ന വാർത്ത നിരസിച്ചു Samsung
HIGHLIGHTS

ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കും എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു

ഇപ്പോൾ ഈ വാർത്തകൾ നിഷേധിച്ചിരിക്കുകയാണ് സാംസങ്

വില കുറഞ്ഞ ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കാൻ സാംസങ്ങിന് പദ്ധതി ഇല്ല

Samsung പുറത്തിറക്കിയതിൽ ഏറെ വിജയം കണ്ട സ്മാർട്ട് ഫോണാണ് ഗാലക്സി ഇസഡ് ഫോൾ‌ഡ് 5, ഇസഡ് ഫ്ലിപ് 5 എന്നീ ഫോൾഡബിൾ ഫോണുകൾ. ഈ ഫോണുകൾക്ക് വിപണിയിൽ നിന്ന് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. നിരവധി ഉപഭോക്താക്കൾ ഇതിനോടകം തന്നെ ഈ ഫോണുകൾ സ്വന്തമാക്കിയിട്ടുണ്ട്.ഇപ്പോൾ സ്മാർട്ട് ഫോൺ വിപണിയിൽ ഫോൾഡബിൾ ഫോണുകൾക്ക് മാത്രമായി തന്നെ ഒരു മത്സരം നടക്കുന്നുണ്ട്. ഫോൺഡബിൾ സ്മാർട്ട് ഫോണുകൾക്ക് വളരെ ഉയർന്ന വില വരുന്നത് സാംസങിന് വലിയ തിരിച്ചടിയാണ്.

Samsung മിഡ് റേഞ്ച് ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കില്ല

മിഡ് റേഞ്ച് ഫോണുകളോടാണ് ഉപഭോക്താക്കൾക്ക് പ്രിയം കൂടുന്നത്. സാംസങ് മിഡ് റേഞ്ച് ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കും എന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ വാർത്തകൾ നിഷേധിച്ചിരിക്കുകയാണ് സാംസങ്. അടുത്ത വർഷം സാംസങ്ങിന്റെ മിഡ് റേഞ്ച് ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങും എന്നായിരുന്നു പുറത്ത് വന്നിരുന്ന റിപ്പോർട്ടുകളിൽ.

Samsung ഫോൾഡബിൾ ഫോണുകളെ കുറിച്ച് വന്ന വാർത്ത വ്യാജം

ഇന്ത്യൻ മാർക്കറ്റിൽ ഈ ഫോണിന്റെ വില 33,000 രൂപയ്ക്കും 41,000 രൂപയ്ക്കും ഇടയിൽ ആയിരിക്കും എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ ഈ വാർത്ത വ്യാജം ആണെന്നാണ് സാംസങ് വെളിപ്പെടുത്തി. സാംസങ്ങിന്റെ ഔ​ദ്യോ​ഗിക വക്താവ് ഒരു കൊറിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വില കുറഞ്ഞ ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കാൻ സാംസങ്ങിന് പദ്ധതി ഇല്ല എന്നായിരുന്നു ഔ​ദ്യോ​ഗിക വക്താവ്ന്റെ വാക്കുകൾ.

Samsung ആരാധകരെ നിരാശപ്പെടുത്തി

സാംസങ് ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയായിരുന്നു ഇത്. സാംസങ് ആരാധകർക്ക് പുറമെ സാധാരണക്കാരായ ഉപയോക്താക്കൾക്കും ഈ വാർത്ത നിരാശ സമ്മാനിക്കുന്ന ഒന്നാണ്. ​ഗാലക്സി ഇസഡ് ഫോൾ‌ഡ് 6, ഇസഡ് ഫ്ലിപ് 6 എന്നീ ഫോണുകൾക്ക് ശേഷം ​ഗാലക്സി ഇസഡ് എഫ്ഇ എന്ന പേരിൽ ഈ ഫോൾഡബിൾ ഫോൺ സാംസങ് പുറത്തിറക്കും എന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

മിഡ് റേഞ്ച് ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കും എന്ന വാർത്ത നിരസിച്ചു Samsung
മിഡ് റേഞ്ച് ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കും എന്ന വാർത്ത നിരസിച്ചു Samsung

സാംസങ് ഫോൾഡബിൾ ഫോണുകളുടെ പ്രത്യേകതകൾ

ഈ രണ്ട് ഫോണുകൾക്കും ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രൊസസർ ആണ് സാംസങ് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള UI 5.1.1-ൽ ആണ് ഇവ പ്രവർത്തിക്കുന്നത്. IPX8 ഉള്ള വാട്ടർ റെസിസ്റ്റന്റും ഈ ഫോണുകളുടെ മികവ് കൂട്ടുന്നുണ്ട്. മികച്ച ക്യാമറ ഫീച്ചറുകളും ഇവ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. സാംസങ്ങിന്റെ പ്രീമിയം സെ​ഗ്മെന്റിൽ ആണ് ഈ രണ്ട് ഫോണുകളും പുറത്തിറക്കിയിരിക്കുന്നത്.

കൂടുതൽ വായിക്കൂ: World cup-ൽ വിരാട് കോഹ്ലിയും ശ്രേയസ് അയ്യറും ധരിച്ച Whoop ഫിറ്റ്നെസ് ബാൻഡ് എന്തുകൊണ്ട് ചർച്ചയാകുന്നു?

സാംസങ് മിഡ് റേഞ്ച് ഫോൾഡബിൾ ഫോണുകൾ ഭാവിയിൽ പ്രതീക്ഷിക്കാം

മിഡ് റേഞ്ച് ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കാൻ സാംസങ്ങിന് പദ്ധതി ഇല്ല എന്ന് മാത്രമാണ് സാംസങ് വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്. മിഡ് റേഞ്ച് ഫോൾഡബിൾ ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ്. നിലവിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ആ​ഗോള വിപണിയിലും ഇന്ത്യൻ വിപണിയിലും സ്മാർട്ട് ഫോൺ വിൽപനയിൽ മുന്നിട്ട് നിൽക്കുന്നത് സാംസങ് ആണ്. ആ​ഗോള തലത്തിൽ ആപ്പിൾ ആണ് രണ്ടാം സ്ഥാനത്ത്.

Digit.in
Logo
Digit.in
Logo