എന്താ ഈ കേൾക്കണേ! Redmi Turbo 6-ൽ 7 ഇഞ്ച് ഡിസ്പ്ലേയും 10000mAh ബാറ്ററിയുമാണോ?

റെഡ്മി ടർബോ 5 ഫോണിന്റെ ലോഞ്ചിന് ശേഷം Redmi Turbo 6 Series ഇന്ത്യയിൽ പ്രവേശിക്കുന്നു. ഏകദേശം 7 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയും 10,000mAh ശേഷിയുള്ള വമ്പൻ ബാറ്ററിയുമായാണ് റെഡ്മി സ്മാർട്ട് ഫോൺ അവതരിപ്പിക്കുക. ഒരൊറ്റ ചാർജിൽ കൂടുതൽ സമയം ഫോൺ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്രീമിയം ഫോണായിരിക്കും ഇത്. വലിയ ഡിസ്പ്ലേ മൾട്ടിമീഡിയ, ഗെയിമിംഗ്, പ്രൊഡക്റ്റിവിറ്റി ആവശ്യങ്ങൾക്കായി മികച്ച എക്സ്പീരിയൻസ് ലഭിക്കുന്ന ഫോണിന്റെ ലോഞ്ചിനെ കുറിച്ചുള്ള വാർത്തകളാണ് പുതിയതായി വരുന്നത്. വിവരങ്ങൾ സൂചിപ്പിക്കുന്നത് റെഡ്മി ടർബോ 6, റെഡ്മി ടർബോ 6 മാക്സ് എന്നിങ്ങനെ രണ്ട് ഫോണുകളാകും സീരിസിൽ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഫോണിന്റെ ചിപ്സെറ്റിനെ കുറിച്ചും ചില വിവരങ്ങൾ ലീക്കായിട്ടുണ്ട്. റെഡ്മി ടർബോ 5 സ്മാർട്ട് ഫോണിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും വിശദമായി അറിയാം.

Redmi Turbo 6 Series Chipset Details

റെഡ്മി ടർബോ 6 മാക്സ് ചൈനയിൽ അടുത്ത ജനുവരിയിൽ പുറത്തിറക്കുമെന്നാണ് വിവരം.റെഡ്മി ടർബോ 6 എപ്പോൾ ലോഞ്ചാകുമെന്ന് ഇനിയും സൂചനകളില്ല. ഫോണിന്റെ ആഗോള ലോഞ്ചിനെ കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല. വരാനിരിക്കുന്ന ഫോണിൽ മീഡിയാടെക് ഡൈമെൻസിറ്റി 8600 ഉപയോഗിച്ചേക്കാം. അതേസമയം ടർബോ 6 മാക്സ് മോഡലിൽ ഡൈമെൻസിറ്റി 9600s അവതരിപ്പിക്കുമെന്നാണ് വിവരം. എന്നാൽ ഇതൊന്നും കമ്പനിയിൽ നിന്ന് പുറത്തുവിട്ട അപ്ഡേറ്റുകളല്ല.

Redmi Turbo 6 Max Expected Features

റെഡ്മി ടർബോ 6 മാക്സ് മീഡിയടെക് ഡൈമെൻസിറ്റി 9-സീരീസ് പ്രോസസറിലാകും അവതരിപ്പിക്കുന്നതെന്നും ഇത് മിക്കവാറും 9600s ആയിരിക്കാമെന്നും കരുതുന്നു. ഫോണിന് 2K ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. ഇതിൽ തന്നെ മെറ്റൽ മിഡിൽ ഫ്രെയിം, IP68/IP69 റേറ്റിങ്ങുണ്ടാകുമെന്നാണ് സൂചന. റെഡ്മി ടർബോ 6 മാക്സിൽ 10,000mAh ബാറ്ററി നൽകുമെന്നും അഭ്യൂഹങ്ങളുണ്ട്.

അതേ സമയം റെഡ്മി ടർബോ 5ൽ ഡൈമെൻസിറ്റി 9500s ചിപ്‌സെറ്റ്, 9000mAh ബാറ്ററി, 6.83 ഇഞ്ച് 1.5K OLED ഡിസ്‌പ്ലേയായിരുന്നു നൽകിയത്. ഇതിനേക്കാൾ ഒരുപടി മുന്നിൽ റെഡ്മി ടർബോ 6 മാക്സ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.

Also Read: Nothing Phone 4b Sale ഇന്ന് മുതൽ; ലൈറ്റ് കത്തും, പ്രീമിയം ട്രാൻസ്പരന്റ് ലുക്കും ക്ലീൻ ആൻഡ്രോയിഡും

റെഡ്മി ടർബോ 6 ബേസിക് മോഡലിന്റെ ഫീച്ചറുകൾ

സ്റ്റാൻഡേർഡ് റെഡ്മി ടർബോ 6 ഫോണിൽ 7 ഇഞ്ച് ഡിസ്‌പ്ലേയും 10,000 എംഎഎച്ച് ബാറ്ററിയും നൽകുമെന്നാണ് സൂചന. എന്നാൽ 7 ഇഞ്ചിന്റെ ആദ്യ സ്മാർട്ട് ഫോൺ ഇതായിരിക്കില്ല. കാരണം ഇന്ന് പുറത്തിറക്കുന്ന റെഡ്മി നോട്ട് 17 ഫോണിൽ 7 ഇഞ്ചാണെങ്കിൽ ഇതായിരിക്കും പുതിയ ബെഞ്ച്മാർക്ക്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :