Redmi Turbo 5
സ്മാർട്ട്ഫോൺ വിപണിയിൽ വീണ്ടും ശ്രദ്ധ നേടാൻ Xiaomi യിൽ നിന്നും ഒരു ടർബോ സ്മാർട്ട് ഫോൺ. 7,540mAh ശേഷിയുള്ള വമ്പൻ ബാറ്ററിയുമായി Redmi Turbo 5 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 100W HyperCharge ഫാസ്റ്റ് ചാർജിംഗ് പിന്തുണ ലഭിക്കുന്ന സ്മാർട്ട് ഫോണാണ് റെഡ്മി അവതരിപ്പിച്ചത്. വലിയ ബാറ്ററി, അതിവേഗ ചാർജിംഗ്, മികച്ച ഡിസ്പ്ലേ, ശക്തമായ പ്രോസസർ എന്നിങ്ങനെ പ്രീമിയം ഫീച്ചറുകളോടെയാണ് ടർബോ 5 ഫോൺ റെഡ്മി ലോഞ്ച് ചെയ്തത്. കാണാൻ ഗ്ലാമർ ലുക്കും മികച്ച പെർഫോമൻസുമുള്ള റെഡ്മി ടർബോ 5 ഫോണിന്റെ 5 കിടിലൻ ഫീച്ചറുകളും ഇന്ത്യയിലെ വിലയും വിൽപ്പനയും വിശദമായി അറിയാം.
മീഡിയാടെക്കിൽ നിന്നുള്ള പ്രോസസർ, അമോലെഡ് ഡിസ്പ്ലേ, OIS ക്യാമറ, പവർഫുൾ ബാറ്ററി, സ്പീഡ് ചാർജിങ് തുടങ്ങിയ ഫീച്ചറുകളുള്ള സ്മാർട്ട് ഫോണാണിത്. അതുപോലെ ഈ പ്രീമിയം ഹാൻഡ്സെറ്റിന്റെ ഡ്യൂറബിലിറ്റിയും എടുത്തുപറയേണ്ട ഒന്നാണ്. ഫോണിന്റെ സവിശേഷതകൾ അറിയാം.
8 ജിബി + 256 ജിബി സ്റ്റോറേജുമുള്ള ഫോണിന് 35,999 രൂപ മുതൽ ആരംഭിക്കുന്നു. 12 ജിബി + 256 ജിബി വേരിയന്റിന് 38,999 രൂപയാകുന്നു. ജൂൺ 19 മുതലാണ് വിൽപ്പന. ആമസോൺ, ഷവോമി ഇന്ത്യ സ്റ്റോർ, ഇന്ത്യയിലെ റീട്ടെയിൽ സ്റ്റോറുകളിലും വിൽപ്പന നടത്തും.