വിപണിയിലും ഷവോമി തന്നെ മുന്നിൽ ;റെഡ്മി നോട്ട് 7 ഇതുവരെ വിറ്റഴിച്ചത് 1മില്യൺ

HIGHLIGHTS

ഷവോമിയുടെ റെഡ്മി ഈ വർഷം ചൈന വിപണിയിൽ മുന്നിൽ

വിപണിയിലും ഷവോമി തന്നെ മുന്നിൽ ;റെഡ്മി നോട്ട് 7 ഇതുവരെ വിറ്റഴിച്ചത് 1മില്യൺ

 

Digit.in Survey
✅ Thank you for completing the survey!

ഈ വർഷം ഇന്ത്യൻ വിപണിയിൽ നമ്മൾ കാത്തിരിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഷവോമിയുടെ റെഡ്മി നോട്ട് 7 എന്ന സ്മാർട്ട് ഫോൺ .അതിന്റെ പ്രധാന കാരണം 48 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങിയ ഈ സ്മാർട്ട് ഫോണിന്റെ ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളാണ് .എന്നാൽ കഴിഞ്ഞ മാസം 15 തീയതിയാണ് ഈ ഫോണുകൾ ചൈന വിപണിയിൽ എത്തിയിരുന്നത് .ഇപ്പോൾ ഷവോമിയുടെ CEO പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ചൈനവിപണിയിൽ മാത്രം 1 മില്യൺ യൂണിറ്റുകളാണ് ഇതുവരെ വിറ്റഴിക്കപ്പെട്ടിരിക്കുന്നത് .അടുത്തതായി ശ്രദ്ധകേന്ദ്രികരിക്കുന്നത് ഇന്ത്യൻ വിപണിയിലാണ് .ഉടൻ തന്നെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും എത്തുന്നതാണ് .ഈ ഫോണുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .

6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ Android Oreoൽ  തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് . റെഡ്മി നോട്ട് 7 എന്ന മോഡലുകളും ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളാണ് .

ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .48  കൂടാതെ 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് റെഡ്മി നൽകിയിരിക്കുന്നത് .കൂടാതെ Qualcomm’s Snapdragon 660 ന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4,000mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് 

 

Experienced Social Media And Content Marketing Specialist View Full Profile