ഡിസ്‌പ്ലേയിലും ബാറ്ററിയിലും റെക്കോർഡിടാൻ Redmi Note 17; ലോഞ്ച് ഉടൻ

ചൈനയിൽ അടുത്തിടെ അവതരിപ്പിച്ച Redmi Note 17 സീരീസ് ഇന്ത്യയിലും ഉടൻ ലോഞ്ച് ചെയ്യുന്നു. വലിയ 7 ഇഞ്ച് 120Hz OLED ഡിസ്പ്ലേ, 8000mAh ബാറ്ററിയുമുള്ള സ്മാർട്ട് ഫോണാകുമിത്. റെഡ്മി നോട്ട് 17 സീരീസിന്റെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ഇന്ത്യയിലെ പതിപ്പിന് ചൈനീസ് മോഡലിൽ നിന്ന് ചില മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് റിപ്പോർട്ടുകൾ പറയുന്നു. മിഡ്-റേഞ്ച് വിഭാഗത്തിൽ ശക്തമായ മത്സരാർത്ഥിയായാണ് ഈ റെഡ്മി സ്മാർട്ട് ഫോൺ പുറത്തിറക്കുന്നത്. വിലയും ഇന്ത്യൻ വേരിയന്റിന്റെ പ്രത്യേകതകളും എന്തൊക്കെയാകുമെന്നത് പരിശോധിക്കാം.

Redmi Note 17 Launch India

റെഡ്മി നോട്ട് 17 ഓഗസ്റ്റ് 6ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ഷവോമി ഇന്ത്യയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും ലോഞ്ച് ഇവന്റ് തത്സമയം കാണാം. റെഡ്മി ഓൺലൈൻ സൈറ്റിലും ആമസോണിലൂടെയും സ്മാർട്ട്ഫോണിന്റെ വിൽപ്പന നടക്കും. ഫോണിന്റെ ഇന്ത്യയിലെ വില 30000 രൂപയിലാണ് ആരംഭിക്കുക എന്നാണ് സൂചന. കൂടിയ വേരിയന്റിന് 33,000 രൂപ വരെയായേക്കും.

Also Read: താഴെയിറങ്ങി! Vivo X300 FE 5G ആമസോണിൽ 80000 രൂപയ്ക്ക് താഴെ, 50MP Zeiss ക്യാമറയും സ്നാപ്ഡ്രാഗൺ പ്രോസസറും

റെഡ്മി നോട്ട് 17 പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

ഈ മാസമാദ്യം ചൈനയിൽ അവതരിപ്പിച്ച മോഡലാണ് റെഡ്മി നോട്ട് 17. ഇന്ത്യയിലെ പതിപ്പിൽ ഷവോമി കരുത്തുറ്റ 8000mAh ബാറ്ററിയാകും നൽകുന്നത്. ഇക്കാര്യം കമ്പനി തന്നെ സ്ഥിരീകരിച്ചു.45W വയർഡ് ഫാസ്റ്റ് ചാർജിംഗും 22.5W റിവേഴ്സ് വയർഡ് ചാർജിംഗും പിന്തുണയ്ക്കുമെന്നാണ് സൂചന.

റെഡ്മി നോട്ട് 17 സ്മാർട്ട് ഫോണിന് 120Hz റിഫ്രഷ് റേറ്റും 1800 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള ഡിസ്പ്ലേയുമുണ്ടാകും. ഇതിന് 7 ഇഞ്ച് ഫുൾ HD+ OLED ഡിസ്‌പ്ലേ നൽകുമെന്നാണ് സൂചന. സ്മാർട്ട് ഫോണിന് മുൻവശത്ത് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ കൊടുക്കുന്നുണ്ട്. ഈ റെഡ്മി സ്മാർട്ട് ഫോണിൽ പൊടിയും വെള്ളവും പ്രതിരോധിക്കാനായി IP65 റേറ്റിംഗുമുണ്ട്.

ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 4 ജെൻ 4 പ്രൊസസറാകും ഫോണിൽ ഉൾപ്പെടുത്തുന്നത്. ഇത് അഡ്രിനോ 613 GPU-വുമായി ബന്ധിപ്പിക്കും. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള ഫീച്ചറും റെഡ്മിയിൽ ലഭിക്കും.

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസ് 3 ആണ് ഫോണിൽ നൽകുന്നത്. ക്യാമറയിലേക്ക് വന്നാൽ f/1.8 അപ്പേർച്ചറും എൽഇഡി ഫ്ലാഷുമുള്ള 50MP പ്രൈമറി റിയർ ക്യാമറയുണ്ടാകും. ഫോണിന് മുൻവശത്ത് f/2.0 അപ്പേർച്ചറുള്ള 8MP സെൽഫി ക്യാമറയും കൊടുത്തേക്കും. 30fps-ൽ 1080p വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ഫോണിൽ പ്രതീക്ഷിക്കാം.

5G,4G VoLTE, Wi-Fi 6 പോലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ റെഡ്മി നോട്ട് 17 5ജിയിൽ നൽകിയേക്കും. ഇതിൽ ബ്ലൂടൂത്ത് 5.1 വേർഷനാകും പ്രവർത്തിക്കുന്നത്. GPS, GLONASS, NFC പോലുള്ള ഫീച്ചറുകളും ഈ സ്മാർട്ട് ഫോണിലുണ്ടാകും.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :