ആമസോണിൽ വൻ ഡിസ്കൗണ്ടിൽ Redmi Note 15 Pro 5G; 200MP ക്യാമറയും 6580mAh കരുത്തുറ്റ ബാറ്ററിയും!

ക്യാമറയിലും പെർഫോമൻസിലും പേരെടുത്ത സ്മാർട്ട് ഫോൺ ബ്രാൻഡാണ് ഷവോമി. കമ്പനിയുടെ ജനപ്രിയ മിഡ് റേഞ്ച് ഹാൻഡ്സെറ്റ് Redmi Note 15 Pro 5G ഇപ്പോൾ വിലക്കുറവിൽ വാങ്ങാം. 200MasterPixel OIS ക്യാമറയുള്ള റെഡ്മി ഹാൻഡ്സെറ്റാണിത്. ദീർഘനേരം ചാർജ്ജ് നിൽക്കുന്ന, പവർ നൽകാനായി 6580mAh ബാറ്ററിയും ഇതിലുണ്ട്. 32,000 ബഡ്ജറ്റിലാണ് റെഡ്മി നോട്ട് 15 പ്രോ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഫ്ലിപ്കാർട്ടിനേക്കാൾ ആകർഷകമായ കിഴിവിൽ ആമസോൺ ഓഫർ അനുവദിച്ചിരിക്കുന്നു. റെഡ്മി 5ജിയുടെ പ്രത്യേകതകളും ആമസോണിലെ ഓഫറുകളും അറിയാം.

Redmi Note 15 Pro 5G Price Deal Amazon

8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണാണിത്. 33,999 രൂപയ്ക്കാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 32,999 രൂപയ്ക്കാണ് ഫോൺ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. അതേ സമയം റെഡ്മി നോട്ട് 15 പ്രോ 5ജി 31,999 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്. ആക്സിസ്, SBI, കാനറ ബാങ്ക് കാർഡുകളിലൂടെ 3000 രൂപ വരെ ഇളവും ലഭ്യമാണ്. ഇങ്ങനെ റെഡ്മി 5ജി ഫോൺ 28999 രൂപയ്ക്ക് വാങ്ങിക്കാം. 30,399 രൂപയുടെ ആകർഷതമായ എക്സ്ചേഞ്ച് ഓഫറും ഫോണിന് ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ റെഡ്മി നോട്ട് 15 പ്രോ 5ജി 1,125 രൂപയുടെ ഇഎംഐയിലും പർച്ചേസ് ചെയ്യാവുന്നതാണ്.

Also Read: Teachers Day 2026: WhatsApp status, Instagram, ഫേസ്ബുക്കിൽ പങ്കുവെക്കാൻ കിടിലൻ ഷോർട്ട് വീഡിയോകൾ; ഡൗൺലോഡ് ചെയ്യാം

റെഡ്മി നോട്ട് 15 പ്രോ 5ജിയുടെ സവിശേഷതകൾ

6.83 ഇഞ്ച് 1.5K AMOLED സ്ക്രീനാണ് റെഡ്മി ഫോണിലുള്ളത്. 120Hz റിഫ്രഷ് റേറ്റും, 3200 nits പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ടും ഇതിനുണ്ട്. HDR10+, ഡോൾബി വിഷൻ സപ്പോർട്ടും റെഡ്മി നോട്ട് 15 പ്രോയ്ക്കുണ്ട്.

മൾട്ടി ടാസ്കിങ്ങിന് മികച്ച MediaTek Dimensity 7400-Ultra പ്രൊസസറും റെഡ്മി നോട്ട് 15 പ്രോയിലുണ്ട്. 6580mAh സിലിക്കൺ കാർബൺ ബാറ്ററിയുള്ള ഫോണാണിത്. 45W fast charging സപ്പോർട്ടും ഫോണിന് ലഭ്യമാണ്. IP66 + IP68 + IP69 + IP69K റേറ്റിങ്ങുള്ള ഫോണാണിത്. 200MP ക്യാമറ, 4K വീഡിയോ റെക്കോഡിങ് പിന്തുണയ്ക്കുന്ന റെഡ്മി ഫോണിന് മുൻവശത്ത് 20 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :