വിലക്കുറവിൽ ഞെട്ടിച്ച് ഫ്ലിപ്കാർട്ട്! 5500mAh ബാറ്ററി Redmi Prime Edition ഇപ്പോൾ വാങ്ങാം

ബജറ്റ് വിലയിൽ പ്രീമിയം ഫീച്ചറുകളുള്ള ഒരു സ്മാർട്ട്‌ഫോൺ ആണോ നിങ്ങൾ അന്വേഷിക്കുന്നത്. വിപണിയിൽ തരംഗമായ Redmi Note 14 Pro 5G ഇപ്പോൾ വൻ വിലക്കുറവിൽ വാങ്ങാം. 5500mAh ബാറ്ററിയും 50 മെഗാപിക്സൽ സോണി ക്യാമറയുമുള്ള സ്മാർട്ട് ഫോണിന് ഇപ്പോൾ ഇളവ് പ്രഖ്യാപിച്ചു. ഫ്ലിപ്കാർട്ടിലാണ് റെഡ്മി നോട്ട് 14 പ്രോ 5ജിയ്ക്ക് ഇപ്പോൾ ഇളവ് ലഭിക്കുന്നത്. ഷവോമിയുടെ ജനപ്രിയ മോഡലിലുള്ള റെഡ്മി ഫോണിൽ മികച്ച പെർഫോമൻസും സ്റ്റൈലിഷ് ഡിസൈനുമാണുള്ളത്. ഈ റെഡ്മി ഫോണിന്റെ ഫീച്ചറുകളും ഇപ്പോഴത്തെ ഓഫറുകളും വിശദമായി അറിയാം.

Redmi Note 14 Pro 5G Flipkart Price Deal

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള റെഡ്മി ഫോണിനാണ് ഇപ്പോൾ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 28,999 രൂപ വിലയുള്ള സ്റ്റൈലിഷ് ഫോണിന് ഫ്ലിപ്കാർട്ട് 17 ശതമാനം ഇളവ് അനുവദിച്ചു. ഇതിന് ഫ്ലിപ്കാർട്ടിലെ ഇപ്പോഴത്തെ വില വെറും 23999 രൂപയാണ്. എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 1200 രൂപയുടെ അധിക ഇളവും ലഭ്യമാണ്.

17000 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് തരുന്നു. ഫോൺ അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ശരിക്കും മികച്ച ഓഫറാണ്. ഫോണിന് 24 മാസത്തേക്ക് 1128 രൂപയുടെ ഇഎംഐ ഡീലും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു.

റെഡ്മി നോട്ട് 14 പ്രോ 5ജി സവിശേഷതകൾ

റെഡ്മി നോട്ട് 14 പ്രോയിൽ 120Hz വരെ റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഇത് HDR സപ്പോർട്ട് ചെയ്യുന്ന ഫോണാണ്. ഏകദേശം 3,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടും റെഡ്മി ഫോണിൽ ലഭിക്കുന്നു. ഇതിന് 6.67 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേ വരുന്നു. സ്ക്രാച്ചുകൾക്കും പെട്ടെന്നുള്ള വീഴ്ചകൾക്കും ഇതിലെ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 ഗുണം ചെയ്യും.

റെഡ്മി നോട്ട് 14 പ്രോയുടെ പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറ യൂണിറ്റുണ്ട്. 50-മെഗാപിക്സൽ മെയിൻ സെൻസർ, 8-മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ്, 2-മെഗാപിക്സൽ മാക്രോ ക്യാമറ ചേർന്ന ക്യാമറ സിസ്റ്റമാണ് ഫോണിലുള്ളത്. സ്മാർട്ട് ഫോണിന് മുൻവശത്ത് 20-മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. ഷവോമിയുടെ ഹൈപ്പർഒഎസ് സ്കിൻ ആൻഡ്രോയിഡ് 14 ആണ് ഫോണിലെ സോഫ്റ്റ് വെയർ. റെഡ്മി നോട്ട് 14 പ്രോ 5ജിയിൽ സ്റ്റീരിയോ സ്പീക്കറുകളുണ്ട്. ഇതിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്.

Also Read: BSNL മാസ് പ്ലാൻ! 70 ദിവസം ടെൻഷൻ ഫ്രീ, അൺലിമിറ്റഡ് കോളുകളോടെ…

മികച്ച 4nm ചിപ്‌സെറ്റായ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്രായാണ് ഫോണിലുള്ളത്. 8GB റാമും 256GB വരെ ഇന്റേണൽ സ്റ്റോറേജും ഫോണിനുണ്ട്. ഇതിന് ഒരു ദിവസം മുഴുവൻ ബാറ്ററി കപ്പാസിറ്റിയുണ്ട്. ഫോൺ 45W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. റെഡ്മി നോട്ട് 5,500mAh ബാറ്ററിയിൽ നിന്നാണ് പവർ വരുന്നത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :