ഷവോമി റെഡ്മി നോട്ട് 12 4G (Redmi Note 12 4G) പ്രോസസ്സർ
ക്വാൽകോമിന്റെ ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 685 എസ്ഒസിയാണ് റെഡ്മി നോട്ട് 12 4ജി സ്മാർട്ട്ഫോണിന്റെ ഹൃദയം. 6 ജിബി റാമും 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ഈ സ്മാർട്ട്ഫോണിലുണ്ട്. റാം എക്സ്പാൻഷൻ ഫീച്ചറിന്റെ സഹായത്തോടെ റാം കപ്പാസിറ്റി 11 ജിബി വരെയായി ഉയർത്താനും സാധിക്കും.
ഷവോമി റെഡ്മി നോട്ട് 12 4G (Redmi Note 12 4G) ക്യാമറ
റെഡ്മി നോട്ട് 12 4ജി സ്മാർട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഫീച്ചർ ചെയ്യുന്നു. 50 എംപി പ്രൈമറി ക്യാമറയാണ് ഹൈലൈറ്റായി നൽകിയിരിക്കുന്നത്. 8 എംപി അൾട്ര വൈഡ് ആംഗിൾ ലെൻസും മാക്രോ ക്യാമറയും ഈ റിയർ ക്യാമറ സെറ്റപ്പിലുണ്ട് സെൽഫികൾക്കും വീഡിയോകോളുകൾക്കുമായി 13 എംപി സെൽഫി ക്യാമറയും റെഡ്മി നോട്ട് 12 4ജി സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നു.
ഷവോമി റെഡ്മി നോട്ട് 12 4G (Redmi Note 12 4G) ബാറ്ററി
5000 mAh ബാറ്ററിയാണ് റെഡ്മി നോട്ട് 12 4ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്.
ഷവോമി റെഡ്മി നോട്ട് 12 4G (Redmi Note 12 4G) ഓപ്പറേറ്റിംഗ് സിസ്റ്റം
ആൻഡ്രോയിഡ് 13 ബേസ് ചെയ്ത് എത്തുന്ന എംഐയുഐ 14 ഒഎസിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.
ഷവോമി റെഡ്മി നോട്ട് 12 4G (Redmi Note 12 4G) മറ്റു സവിശേഷതകൾ
ഐപി53 വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് ഫീച്ചറും ഡിവൈസിലുണ്ട്. 3.5mm ഓഡിയോ ജാക്ക്, ഐആർ ബ്ലാസ്റ്റർ പോലെയുള്ള ഫീച്ചറുകളും സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. 7.8mm തിക്ക്നസും 186g ഭാരവുമുള്ള സൂപ്പർ സ്ലീക്കി ഡിസൈനും റെഡ്മി നോട്ട് 12 4ജി സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്.