സൂപ്പർ ഡീൽ ;റെഡ്മി നോട്ട് 11 ഫോൺ ഇതാ 12499 രൂപയ്ക്ക്
ഷവോമിയുടെ റെഡ്മി നോട്ട് 11 ഫോണുകൾ ഇപ്പോൾ ഓഫറുകളിൽ
1000 രൂപയുടെ ഓഫറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലഭിക്കുന്നത്
ഷവോമിയുടെ റെഡ്മി നോട്ട് 11 സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിലൂടെയാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .1000 രൂപയുടെ ക്യാഷ് ബാക്ക് ആണ് ഇപ്പോൾ റെഡ്മി നോട്ട് 11 ഫോണുകൾക്ക് ലഭിക്കുന്നത് .ബാങ്ക് ഓഫ് ബറോഡയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്കാണ് 1000 രൂപ വരെ ഓഫർ ഈ ഫോണുകൾക്ക് ലഭിക്കുന്നത് .
Surveyഷവോമിയുടെ റെഡ്മി നോട്ട് 11
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.43 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ octa-core Qualcomm Snapdragon 680 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ക്വാഡ് പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 5,000mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .
വില നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് വിപണിയിൽ 13499 രൂപയാണ് വില വരുന്നത് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ വേരിയന്റുകൾക്ക് 14499 രൂപയും കൂടാതെ 128 ജിബിയുടെ വേറിയന്റകൾക്ക് 15499 രൂപയും ആണ് വില വരുന്നത് .1000 രൂപ ക്യാഷ് ബാക്കിൽ ഇപ്പോൾ വാങ്ങിക്കാം .
Experienced Social Media And Content Marketing Specialist View Full Profile
