ഒടുവിൽ എത്തി !! ഷവോമി റെഡ്മി നോട്ട് 11 പ്രൊ പ്ലസ് 5g അവതരിപ്പിച്ചു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 30 Oct 2021
HIGHLIGHTS
  • ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചു

  • ഷവോമിയുടെ റെഡ്മി നോട്ട് 11 സീരിയസ്സ് എന്ന ഫോണുകളാണ് എത്തിയിരിക്കുന്നത്

  • 108 മെഗാപിക്സൽ ക്യാമറകളിൽ വരെ ഫോണുകൾ ഈ സീരിയസ്സിൽ പുറത്തിറക്കി

ഒടുവിൽ എത്തി !! ഷവോമി റെഡ്മി നോട്ട് 11 പ്രൊ പ്ലസ് 5g അവതരിപ്പിച്ചു
ഒടുവിൽ എത്തി !! ഷവോമി റെഡ്മി നോട്ട് 11 പ്രൊ പ്ലസ് 5g അവതരിപ്പിച്ചു

ഇപ്പോൾ ഷവോമിയുടെ പുതിയ മൂന്നു സ്മാർട്ട് ഫോണുകൾ കൂടി ചൈന വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .ഷവോമിയുടെ റെഡ്മി നോട്ട് 11 ,ഷവോമി റെഡ്മി നോട്ട് 11 പ്രൊ കൂടാതെ ഷവോമിയുടെ റെഡ്മി നോട്ട് 11 പ്രൊ പ്ലസ് എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾ 5ജി സപ്പോർട്ടിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന മൂന്ന് 5ജി പ്രോസ്സസറുകളിൽ പുറത്തിറക്കിയിരിക്കുന്ന  സ്മാർട്ട് ഫോണുകളാണ് .ഈ ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

ഷവോമിയുടെ റെഡ്മി നോട്ട് 11 5ജി 

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.6 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ  MediaTek Dimensity 810 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതാരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .50 മെഗാപിക്സൽ + 8 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 5,000mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ 5ജി ഫോണുകൾക്ക് CNY 1,199 ആണ് ആരംഭ വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്താൽ ഏകദേശം 14000 രൂപയ്ക്ക് അടുത്തുവരും .

ഷവോമിയുടെ റെഡ്മി നോട്ട് 11 പ്രൊ 5ജി 

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.7 ഇഞ്ചിന്റെ അമലോഡ്  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ  octa-core MediaTek Dimensity 920പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതാരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 256  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ക്വാഡ്  പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .108 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 5,000mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ 5ജി ഫോണുകൾക്ക് CNY 1,599 ആണ് ആരംഭ വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്താൽ ഏകദേശം 18700  രൂപയ്ക്ക് അടുത്തുവരും .

ഷവോമിയുടെ റെഡ്മി നോട്ട് പ്രൊ പ്ലസ് സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ ,പ്രോസസ്സർ കൂടാതെ ക്യാമറ ഫീച്ചറുകൾ ഷവോമിയുടെ റെഡ്മി നോട്ട് 11 പ്രൊ 5ജി ഫോണുകൾക്ക് നൽകിയിരിക്കുന്നത് തന്നെയാണ് .ബാറ്ററിയിൽ മാറ്റം വരുത്തിയിരിക്കുന്നു . 4,500mAhന്റെ ബാറ്ററി ലൈഫും കൂടാതെ  120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും പ്രൊ പ്ലസ്  ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .റെഡ്മി നോട്ട് 11 പ്രൊ പ്ലസ് ഫോണുകളുടെ വില നോക്കുകയാണെങ്കിൽ CNY 1,899 ആണ് ആരംഭ വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്താൽ ഏകദേശം 22000   രൂപയ്ക്ക് അടുത്തുവരും .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Xiaomi Redmi Note 11 Series Launched
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements