6999 രൂപയുടെ ഷവോമി ഫോണുകൾ സെയിലിനു എത്തി
ഷവോമി റെഡ്മി A1 പ്ലസ് ഫോണുകൾ ഇന്ന് സെയിലിനു എത്തുന്നു
ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്
ഇപ്പോൾ കുറഞ്ഞ ചിലവിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഷവോമിയുടെ REDMI A1പ്ലസ് എന്ന സ്മാർട്ട് ഫോണുകൾ നോക്കാവുന്നതാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് ..7499 രൂപ മുതൽ ഇന്ത്യൻ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇത് .ഇന്ന് സെയിലുകളിൽ 6999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .
SurveyREDMI A1പ്ലസ് സ്മാർട്ട് ഫോണുകൾ
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.52 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .720 x 1600 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio A22 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 2 / 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
കൂടാതെ Android 12 (Go Edition) ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 8 + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5000mAhന്റെ ബാറ്ററി കരുത്തിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ദീപാവലി ഓഫറുകൾ പ്രമാണിച്ചു ഈ സ്മാർട്ട് ഫോണുകൾ 6999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile