Redmi ഫോണിന് ആമസോണിനേക്കാൾ കിടിലൻ ഓഫർ! 6200 mAh ബാറ്ററി, 50 MP Triple ക്യാമറയും
25000 രൂപയ്ക്ക് താഴെ Redmi Note 14 Pro Plus എന്ന പ്രീമിയം ഫോൺ സ്വന്തമാക്കാം. ഇതിന് ആമസോൺ അനുവദിച്ച കിഴിവിനേക്കാൾ മനോഹരമായ ഓഫർ ഫ്ലിപ്കാർട്ട് തരുന്നു. പരിമിതകാലത്തേക്ക് മാത്രമാണ് ഈ ഡിസ്കൗണ്ട് അനുവദിച്ചിരിക്കുന്നത്.
Surveyഫ്ലിപ്കാർട്ടിൽ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ആരംഭിക്കുന്നതിന് മുന്നേ ഓഫർ എത്തിയിരിക്കുന്നു. അതിനാൽ തന്നെ ഈ ഓഫർ എപ്പൾ വേണമെങ്കിലും അവസാനിക്കാൻ സാധ്യതയുണ്ട്. റെഡ്മി നോട്ട് 14 പ്രോ+ 5ജിയുടെ ഓഫറും പ്രത്യേകതകളും ഞങ്ങൾ പറഞ്ഞുതരാം.
Redmi Note 14 Pro Plus Discount on Flipkart
ഫ്ലിപ്കാർട്ടിലാണ് റെഡ്മി നോട്ട് 14 പ്രോ പ്ലസ്സിനാണ് കിഴിവ്. ട്രിപ്പിൾ ക്യാമറ യൂണിറ്റുള്ള സ്മാർട്ട് ഫോൺ ആണിത്. 34,999 രൂപയ്ക്കാണ് 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന്റെ വിപണി വില. ഇതിന് ആമസോൺ തരുന്നതിനേക്കാൾ കിഴിവ് ഫ്ലിപ്കാർട്ട് അനുവദിച്ചിട്ടുണ്ട്.
128 ജിബി സ്റ്റോറേജ് ഫോണിന്റെ ആമസോണിലെ വില 26,998 രൂപയാണ്. എന്നാൽ ഫ്ലിപ്കാർട്ടിന് ഇതിനേക്കാൾ വിലക്കിഴിവ് ഇപ്പോൾ ലഭ്യമാണ്. സ്മാർട്ട്ഫോണിന്റെ ബ്ലൂ വേരിയന്റ് 25,799 രൂപയ്ക്ക് സ്വന്തമാക്കാം. ഇതിന് പുറമെ 908 രൂപയുടെ ഇഎംഐ ഡീലും ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നു. ഇത് പരിമിതകാലത്തേക്കുള്ള ഓഫറാണ്.

റെഡ്മി നോട്ട് 14 പ്രോ പ്ലസ് സവിശേഷതകൾ
റെഡ്മി നോട്ട് 14 പ്രോ പ്ലസിൽ 6.67 ഇഞ്ച് 1.5K OLED ഡിസ്‌പ്ലേയാണ് വരുന്നത്. ഫോൺ സ്ക്രീനിന് 120 Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. ഫോൺ ഡിസ്‌പ്ലേയ്ക്ക് 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് ഉണ്ട്. ഡിസ്‌പ്ലേയെ സുരക്ഷിതമാക്കാൻ ഇതിൽ റെഡ്മി കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ കൊടുത്തിട്ടുണ്ട്. സ്മാർട്ട്ഫോണിന് കരുത്തുറ്റ പെർഫോമൻസ് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 7s Gen 3 ചിപ്‌സെറ്റാണ്.
90W വേഗത്തിൽ ചാർജിംഗ് കപ്പാസിറ്റി ഈ ഫോണിലുണ്ട്. ഫോണിനെ പവർഫുള്ളാക്കുന്നത് 6,200mAh ബാറ്ററിയാണ്.
Also Read: Airtel Cheapest Plan: 50GB, Unlimited കോളിങ് തരുന്ന എയർടെൽ എൻട്രി ലെവൽ പ്ലാൻ
ക്യാമറയിലേക്ക് വന്നാൽ സ്മാർട്ട്ഫോണിൽ 50MP മെയിൻ ക്യാമറയുണ്ട്. ഇതിൽ 8MP അൾട്രാവൈഡ് ക്യാമറയും നൽകിയിട്ടുണ്ട്. കൂടാതെ 50MP ടെലിഫോട്ടോ ക്യാമറയും ചേർന്ന ട്രിപ്പിൾ ക്യാമറ യൂണിറ്റ് റെഡ്മി സ്മാർട്ട്ഫോണിലുണ്ട്. സെൽഫികൾക്ക് റെഡ്മി നോട്ട് 14 പ്രോ പ്ലസ്സിൽ 20MP ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile