POCO C85x 5G ഇന്നെത്തും: 6300mAh കരുത്തിൽ 10000 രൂപയ്ക്ക് കിടിലോസ്കി 5G ബജറ്റ് ഫോൺ
കേരളത്തിലെ ബജറ്റ് സ്മാർട്ട്‌ഫോൺ ആരാധകർക്കായി 5ജി കണക്റ്റിവിറ്റിയുള്ള പോക്കോയുടെ പുതിയ കരുത്തൻ POCO C85x 5G ഇന്ന് ലോഞ്ച് ചെയ്യുന്നു. വെറും 10,000 രൂപ വിലയുള്ള സ്മാർട്ട്ഫോണാണ് പോകോ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. കൂറ്റൻ 6300mAh ബാറ്ററിയും, 32MP AI ഡ്യുവൽ റിയർ ക്യാമറയുമുള്ള ഫോണാണിത്. എന്നാലും ഇതിൽ ചാർജിംഗ് വേഗത 15W മാത്രമാണ്. കുറഞ്ഞ വിലയിൽ ഫോൺ നോക്കുന്ന വിദ്യാർഥികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാവുന്ന പോകോ C85x 5ജി പ്രധാന ഫീച്ചറുകളും ലോഞ്ച് വിവരങ്ങളും വിശദമായി പരിശോധിക്കാം.
SurveyPOCO C85x 5G Expected Specifications
പോകോ C85x 5ജിയിൽ 120Hz വരെ AdaptiveSync റിഫ്രഷ് റേറ്റും 240Hz ടച്ച് സാമ്പിൾ റേറ്റും ഉള്ള 6.9 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കും. ഡിസ്‌പ്ലേയിൽ TÜV റൈൻലാൻഡ് ഐ പ്രൊട്ടക്ഷൻ സർട്ടിഫിക്കേഷൻ കൊടുക്കും. ഇതിൽ 3.5mm ഹെഡ്‌ഫോൺ ജാക്ക് നൽകുമെന്നാണ് ലഭിക്കുന്ന വിവരം.
600,000-ത്തിലധികം AnTuTu ബെഞ്ച്മാർക്ക് സ്‌കോറുള്ള ഒക്ടാ-കോർ ചിപ്‌സെറ്റാണ് ഫോണിൽ കൊടുക്കുന്നത്. 4GB LPDDR4X റാമും UFS 2.2 ഓൺബോർഡ് സ്റ്റോറേജും 4GB വരെയുള്ള വെർച്വൽ റാം സപ്പോർട്ടും ഈ പോകോ ഹാൻഡ്സെറ്റിൽ ലഭിക്കും.
പോകോ C85x 5ജിയിൽ 32-മെഗാപിക്സൽ AI മെയിൻ ഷൂട്ടറുള്ള ഡ്യുവൽ റിയർ ക്യാമറ സിസ്റ്റമാണ് കൊടുത്തിരിക്കുന്നത്. ഈ പോകോ ഫോണിൽ LED ഫ്ലാഷ് സപ്പോർട്ടും ലഭിക്കുന്നു. സ്മാർട്ട് ഫോണിന്റെ മുൻവശത്ത് വാട്ടർ-ഡ്രോപ്പ് സ്റ്റൈൽ നോച്ചും കൊടുക്കും. ബജറ്റ് 5ജി ഫോണിൽ 2.4GHz വരെ പീക്ക് ക്ലോക്ക് സ്പീഡുള്ള ഒക്ടാ കോർ ചിപ്‌സെറ്റാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
10000 രൂപയ്ക്ക് 6300mAh ബാറ്ററി
പോകോ C85x 5ജിയിൽ 6,300mAh ബാറ്ററിയാണ് കൊടുക്കുന്നത്. ഇത് 2 ദിവസം വരെ ബാറ്ററി ബാക്കപ്പ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒറ്റ ചാർജിൽ 35 മണിക്കൂറിലധികം വീഡിയോ പ്ലേബാക്ക് ലഭിക്കും. ഇതിൽ 14 മണിക്കൂറിലധികം ഗെയിമിംഗ്, 20 മണിക്കൂറിലധികം സോഷ്യൽ മീഡിയ ബ്രൗസിംഗും ഉറപ്പിക്കാം. 50 മണിക്കൂറിലധികം വോയ്‌സ് കോളിംഗ് സപ്പോർട്ട് പോകോ സി85x 5ജിയിൽ ലഭിക്കുന്നു. സ്മാർട്ട്ഫോൺ 15W വയർഡ് ചാർജിംഗും 7.5W വയർഡ് റിവേഴ്‌സ് ചാർജിംഗും പിന്തുണയ്ക്കുന്നു.
Also Read: സാംസങ് ആരാധകർക്കായി സന്തോഷ വാർത്ത! Samsung Galaxy A17 5G വമ്പിച്ച വിലക്കുറവും എക്സ്ചേഞ്ച് ഓഫറുകളും
POCO C85x 5G ഇന്ത്യയിലെ വില
പോകോ സി85x 5ജിയ്ക്ക് ഇന്ത്യയിൽ ഏകദേശം 10,000 രൂപ റേഞ്ചിലാണ് വിലയാകുന്നത്. എന്നാൽ കമ്പനി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് പോകോ ബജറ്റ് 5ജി സ്മാർട്ട് ഫോൺ ലോഞ്ച് ചെയ്യുന്നത്. ഇതിന് ശേഷം ഫോണിന്റെ സവിശേഷതകളും കൃത്യമായ വിലയും ലോഞ്ച് ഓഫറും ഡിജിറ്റ് മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile