ബജറ്റ് സ്മാർട്ട്‌ഫോൺ വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ Redmi A7 Pro 4G ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്നു. വലിയ സ്ക്രീനും അതിശയിപ്പിക്കുന്ന 6300mAh ബാറ്ററിയുമുള്ള റെഡ്മി ഫോണാണിത്. സാധാരണക്കാർക്കും മുതിർന്നവർക്കും ഇണങ്ങുന്ന റെഡ്മി ഫോൺ മികച്ച ബാറ്ററിയും ഭേദപ്പെട്ട ക്യാമറ പെർഫോമൻസും നോക്കുന്നവർക്ക് ഇണങ്ങുന്ന മോഡലാണ്. റെഡ്മി എ7 പ്രോയ്ക്കൊപ്പം റെഡ്മി എ7 5ജിയും ഇന്ന് മുതൽ വിൽപ്പന നടത്തുന്നു. 11499 രൂപ വിലയുള്ള റെഡ്മി എ7 പ്രോയുടെ വിൽപ്പന വിവരങ്ങളും സവിശേഷതകളും അറിയാം.
രണ്ട് സ്മാർട്ട്‌ഫോണുകളും ഏപ്രിൽ 23 മുതൽ ഫ്ലിപ്കാർട്ട്, റീട്ടെയിൽ സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും.
റെഡ്മി എ7 പ്രോ 4ജിയുടെ വില 11499 രൂപയാണ്. ഇതിന് 4 ജിബി റാമും 64 ജിബി സ്റ്റോറേജും ലഭ്യമാണ്. കറുപ്പ്, സ്കൈ സൺസെറ്റ് ഓറഞ്ച് നിറങ്ങളിൽ റെഡ്മി എ7 പ്രോ ലഭിക്കുന്നു.
Also Read: Zeiss ട്രിപ്പിൾ ക്യാമറ Vivo V60 ഫോണിന് ഫ്ലിപ്കാർട്ടിൽ വില ഇടിഞ്ഞു!
ഇതിനൊപ്പം ലോഞ്ച് ചെയ്ത റെഡ്മി എ7 4ജിയ്ക്ക് 3 ജിബി റാമും 64 ജിബി സ്റ്റോറേജുമാണുള്ളത്. ഇതിന് ഇന്ത്യയിലെ വില 10499 രൂപയാണ്. കറുപ്പ്, സ്കൈ ബ്ലൂ ഓപ്ഷനുകളിൽ റെഡ്മി എ7 4ജി ലഭിക്കുന്നു.
റെഡ്മി എ7 പ്രോ 4ജിയിൽ 6.9 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണുള്ളത്. റെഡ്മി എ7 4ജിയിൽ 6.88 ഇഞ്ച് സ്‌ക്രീൻ അല്പം ചെറുതാണ്. സുഗമമായ സ്‌ക്രോളിംഗിനായി രണ്ട് ഫോണുകളിലും 120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു. ഈ ഡിസ്‌പ്ലേകൾക്ക് 800 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്.
രണ്ട് സ്മാർട്ട്‌ഫോണുകളിലും യൂണിസോക് T7250 ചിപ്‌സെറ്റ് നൽകിയിരിക്കുന്നു. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 2 ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാം.
റെഡ്മി എ7 പ്രോ 4ജി, റെഡ്മി എ7 4ജി എന്നിവയിൽ 13എംപി പിൻ ക്യാമറയുണ്ട്. ഫോണിന് മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8എംപി ക്യാമറയുമുണ്ട്.
റെഡ്മി എ7 പ്രോ 4ജിയിൽ 6300mAh ബാറ്ററിയാണ് ഉൾപ്പെടുത്തുന്നത്. സ്റ്റാൻഡേർഡ് മോഡലിൽ 5200mAh ബാറ്ററിയും വരുന്നു. രണ്ട് ഫോണുകളും 15W ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഇതിന് റിവേഴ്‌സ് വയർഡ് ചാർജിംഗ് സപ്പോർട്ടുമുണ്ട്.
ഹൈപ്പർഒഎസ് 3 ഉള്ള ആൻഡ്രോയിഡ് 16 പ്രോ മോഡലിലും, ഹൈപ്പർഒഎസ് 2 ഉള്ള ആൻഡ്രോയിഡ് 15 ബേസിക് വേർഷനിലും പ്രവർത്തിക്കുന്നു.
രണ്ട് സ്മാർട്ട്‌ഫോണുകളും വൈ-ഫൈ 5, ബ്ലൂടൂത്ത് 5.2, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി കണക്റ്റിവിറ്റിയുള്ളവയാണ്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനാൽ ഇതിന് IP52 റേറ്റിങ്ങുണ്ട്.