Redmi 13C will come Soon: ഉടൻ വരും Redmi 13C! അതും 4 നിറങ്ങളിൽ, ബാറ്ററിയിലും പെർഫോമൻസിലും നിരാശപ്പെടേണ്ട

Redmi 13C will come Soon: ഉടൻ വരും Redmi 13C! അതും 4 നിറങ്ങളിൽ, ബാറ്ററിയിലും പെർഫോമൻസിലും നിരാശപ്പെടേണ്ട
HIGHLIGHTS

സ്മാർട്ഫോൺ വിപണിയിൽ ഷവോമി രണ്ടാമത്തെ പ്രധാന വിൽപ്പനക്കാരാണ് ഷവോമി

വിൽപ്പനയിൽ മികച്ച പെർഫോമൻസ് നടത്തുന്ന ഷവോമി ഇതാ Redmi 13C ഫോണുകൾ കൊണ്ടുവരുന്നു

ഏറ്റവും കുറഞ്ഞത് 4 നിറങ്ങളിലായിരിക്കും റെഡ്മി ഫോണുകൾ എത്തുക

സ്മാർട്ഫോൺ വിപണിയിൽ ഷവോമി രണ്ടാമത്തെ പ്രധാന വിൽപ്പനക്കാരായി വളർന്നിരിക്കുന്നു. പുതുപുത്തൻ ഹാൻഡ്സെറ്റുകളിലൂടെയും പുത്തൻ ഫീച്ചറുകളിലൂടെയും ആകർഷകമായ ഡിസൈനും വിലയും… അങ്ങനെ നിരവധി ഘടകങ്ങൾ ഷവോമി ഫോണുകൾ വിപണി ശ്രദ്ധ പിടിച്ചുപറ്റുന്നതിന് സഹായിച്ചു. വിൽപ്പനയിൽ മികച്ച പെർഫോമൻസ് നടത്തുന്ന ഷവോമി ഇതാ Redmi 13C എന്ന പുതിയ സ്മാർട്ഫോണുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ്

Also Read: Amazon LED Light Offers: ദീപാവലിയ്ക്കും ക്രിസ്മസ്സിനുമായി LED സ്ട്രിങ് ലൈറ്റുകൾ 70 രൂപ മുതൽ!.

അതും ഏറ്റവും കുറഞ്ഞത് 4 നിറങ്ങളിലായിരിക്കും റെഡ്മി ഫോണുകൾ എത്തുക എന്നും പുറത്തുവരുന്ന ചില വാർത്തകളിൽ പറയുന്നുണ്ട്. ഫോണിന്റെ ഏകദേശ വിലയും സവിശേഷതകളും ലഭ്യമായ വിവരങ്ങളും ഇവിടെ വിശദീകരിക്കുന്നു.

Redmi 13C സവിശേഷതകൾ

720 x 1600 പിക്സൽ HD+ റെസല്യൂഷനും 90Hz റീഫ്രെഷ് റേറ്റുമായാണ് റെഡ്മിയുടെ ഈ സ്മാർട്ഫോണുകൾ വരുന്നത്. 6.74 ഇഞ്ച് LCD പാനലാണ് ഫോണിലുള്ളത്. 18W ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന റെഡ്മി 13 സീരീസിൽ ഉൾപ്പെടുന്ന ഈ ഫോണിനെ പവറാക്കാൻ 5,000എംഎഎച്ചിന്റെ ബാറ്ററിയുമുണ്ട്. ഫോണിന്റെ പെർഫോമൻസ് മികവുറ്റതാക്കാൻ ഹീലിയോ ജി85 ചിപ്സെറ്റ് ഉപയോഗിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 13, MIUI 14വിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

Redmi 13C ഫോട്ടോഗ്രാഫിയ്ക്ക് മികച്ചതോ?

ലഭിക്കുന്ന വിവരങ്ങളിൽ നിന്ന് റെഡ്മി 13Cയുടെ പ്രധാന ക്യാമറ 50 മെഗാപിക്സലിന്റേതാണെന്ന് മനസിലാക്കാം. മാക്രോ ഷോട്ടുകൾക്കായി 2 മെഗാപിക്സലിന്റെ ഒരു ജോഡി ക്യാമറയും വരുന്നു. സെൽഫി പ്രിയർക്ക് റെഡ്മി ഈ ഫോണിൽ 8 മെഗാപിക്സലിന്റെ ഫ്രെണ്ട് ക്യാമറ നൽകുന്നു.

ആമസോണിൽ ഫോണിനെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ എന്നായിരിക്കും ഫോൺ ലോഞ്ച് ചെയ്യുകയെന്നോ മറ്റ് വിവരങ്ങളോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കരുത്തുറ്റ പെർഫോമൻസും, സ്പെഷ്യൽ സ്റ്റൈലിലും, ആകർഷകമായ നിറങ്ങളിലും ഫോൺ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

ആമസോണിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് 4 GB റാം + 128 GB സ്റ്റോറേജിലും, 8 GB റാം + 256 GB സ്റ്റോറേജിലും റെഡ്മി 13സി വരുമെന്ന് പ്രതീക്ഷിക്കാം. കറുപ്പ്, നീല, ഇളം പച്ച, ഇളം നീല എന്നിങ്ങനെ നാല് നിറങ്ങളിലുള്ള ഫോണുകളായിരിക്കും വരുന്നത്. അതിനാൽ നിറങ്ങളിലും ഡിസൈനിലും അതിശയിപ്പിക്കുമെന്നും കരുതുന്നു.

മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, ഡ്യുവൽ സിം സപ്പോർട്ട്, 4G വോൾട്ട്, വൈഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി-സി പോർട്ട് എന്നിങ്ങനെയുള്ള ഫീച്ചറുകളും ഫോണിൽ ലഭ്യമായിരിക്കുമെന്നാണ് ഗാഡ്ജെറ്റ്സ് 360ന്റെ റിപ്പോർട്ടിൽ പറയുന്നത്.

വില എങ്ങനെ?

മുൻപ് മാർച്ചിൽ വന്ന റെഡ്മി 12C വിപണി ശ്രദ്ധ നേടിയ സ്മാർട്ഫോണാണ്. കാരണം, ഇതൊരു ബജറ്റ്-ഫ്രെണ്ട്ലി ഫോണായിരുന്നു. കൂടുതൽ ഫീച്ചറുകളും, സാധാരണക്കാരന്റെ ബജറ്റിന് ഇണങ്ങിയ ഫോണും അവതരിപ്പിക്കുന്ന ഷവോമിയുടെ ഈ പുതിയ താരവും താരതമ്യേന വളരെ വിലക്കുറവിലായിരിക്കും എത്തുക. റെഡ്മി 13Cയുടെ 4 GB റാം + 64 GB സ്റ്റോറേജിന് 8,999 രൂപയായിരിക്കും വില. ഇതിന്റെ 6 GB റാം + 128 GB സ്റ്റോറേജ് വേരിയന്റിന് 10,999 രൂപ വില വരുമെന്നും പ്രതീക്ഷിക്കാം.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo