6GB RAM+ 64GB റിയൽമിയുടെ X2 പ്രൊ വേരിയന്റുകൾ എത്തുന്നു ;RS 27,999

HIGHLIGHTS

റിയൽമിയുടെ X2 പ്രോയുടെ പുതിയ വേരിയന്റുകൾ എത്തുന്നു

റിയൽമിയുടെ 64 മെഗാപിക്സലിന്റെ ക്യാമറയിൽ എത്തിയ ഫോണുകൾ ആയിരുന്നു റിയൽമിയുടെ X2 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ വേരിയന്റുകളും കൂടാതെ 12 ജിബിയുടെ റാംമ്മിൽ എത്തിയ സ്പെഷ്യൽ എഡിഷനുകളും ആയിരുന്നു നിലവിൽ പുറത്തിറങ്ങിയിരിക്കുന്നത് .എന്നാൽ ഇപ്പോൾ 6 ജിബിയുടെ റാം വേരിയന്റുകളും 27999 രൂപ റെയിഞ്ചിൽ വിപണിയിൽ എത്തുന്നു .8 ജിബി വേരിയന്റുകൾക്ക് വിപണിയിൽ 29999 രൂപയാണ് വില വരുന്നത് .

റിയൽമി X2 പ്രൊ സ്പെഷ്യൽ എഡിഷൻ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നു . ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.5   ഇഞ്ചിന്റെ ഫുൾ HD+ സൂപ്പർ AMOLED ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ  19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .വാട്ടർ ഡ്രോപ്പ് Notch ആണ് ഇതിനുള്ളത് .2400×1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Corning Gorilla Glass 5 നൽകിയിരിക്കുന്നു .

പ്രൊസസ്സറുകൾ തന്നെ റിയൽമി X2 പ്രൊ മോഡലുകളുടെ ആകർഷണം . പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 855 Plus ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .64 മെഗാപിക്സൽ + 13  മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 16  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

രണ്ടു വേരിയന്റുകളിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നു .8 ജിബിയുടെ റാംമ്മിൽ കൂടാതെ 12 ജിബിയുടെ സ്പെഷ്യൽ എഡിഷനുകൾ .8 ജിബിയുടെ വേരിയന്റുകൾക്ക് 29,999 രൂപയും കൂടാതെ 12 ജിബിയുടെ സ്പെഷ്യൽ വേരിയന്റുകൾക്ക് 34,999 രൂപയും ആണ് വില വരുന്നത് .ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :