Upcoming Smartphones June 2026 Redmi Turbo 5 Redmi 17 iQOO Z11 Realme P4R
പ്രമുഖ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ റിയൽമി തങ്ങളുടെ ഏറ്റവും പുതിയ മോഡലായ Realme P4R 5G ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും. ഒറ്റത്തവണ ചാർജ് ചെയ്താൽ ദിവസങ്ങളോളം ബാക്കപ്പ് നൽകുന്ന 8000mAh ബാറ്ററിയാണ് ഈ റിയൽമി സ്മാർട്ട് ഫോണിലുള്ളത്. ആകർഷകമായ ഡിസൈനും മികച്ച പ്രോസസറുമായാണ് റിയൽമി പി4ആർ ഫോൺ അവതരിപ്പിക്കുക. ജൂൺ 10 നാണ് ഈ പവർഫുൾ സ്മാർട്ട് ഫോണിന്റെ ലോഞ്ച്. റിയൽമി സ്മാർട്ട് ഫോണിന്റെ വിലയും മറ്റ് ഫീച്ചറുകളും അറിയാം.
ജൂൺ 10 ന് ഉച്ചയ്ക്ക് 12 മണിക്ക് റിയൽമി സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഫ്ലിപ്കാർട്ടിലൂടെയും റിയൽമി ഇന്ത്യ ഓൺലൈൻ സ്റ്റോറിലൂടെയും സ്മാർട്ട് ഫോൺ പിന്നീട് വിൽപ്പന നടത്തും. ലാവെൻഡർ ഗ്ലെയർ, സിൽവർ ഗ്ലെയർ, ടൈറ്റാനിയം ഗ്ലെയർ എന്നീ കളറുകളിലാകും റിയൽമി പി4ആർ 5ജി അവതരിപ്പിക്കുന്നത്.
വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം ഉൾപ്പെടുന്ന റിയൽമി ഹാൻഡ്സെറ്റാണിത്. MIL-STD 810H ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷനും IP65 റേറ്റിംഗുമുള്ളതിനാൽ ഇതിന് ഫലപ്രദമായി പൊടിയും വെള്ളവും പ്രതിരോധിക്കാനും ശേഷിയുണ്ടാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതിനാൽ തന്നെ ഇന്ത്യയിലെ കാലാവസ്ഥയ്ക്ക് ശരിക്കും അനുയോജ്യമായ സ്മാർട്ട് ഫോണാണിത്. ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 144Hz വരെ റിഫ്രഷ് റേറ്റും 1200 nits വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടും ലഭിക്കുന്നുണ്ട്.
Also Read: 50MP ക്വാഡ് ക്യാമറയും 51 മണിക്കൂർ ബാക്കപ്പുള്ള 6500mAh ബാറ്ററിയും! Motorola Edge 70 Pro Plus എത്തി
റിയൽമി പി4ആർ 5ജിയിൽ 8,000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഇതിന് ഇതിന് മൂന്ന് ദിവസം വരെ ബാറ്ററി ലൈഫ് കപ്പാസിറ്റി ലഭിക്കുന്നു. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി 45W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഹാൻഡ്സെറ്റിൽ ലഭിക്കുന്നു. രണ്ട് വർഷം മുമ്പ് അവതരിപ്പിച്ച ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് ഫോണിന് മികവുറ്റ പെർഫോമൻസ് നൽകുന്നത്.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 7.0 സോഫ്റ്റ് വെയറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഫോണിന് 256 ജിബി ഓൺബോർഡ് സ്റ്റോറേജും 14 ജിബി വരെ ഡൈനാമിക് റാം സപ്പോർട്ടും ലഭിക്കുന്നു. ഇതിന് 8.8 mm കനമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.