8000mAh ബാറ്ററി Realme P4R 5G വാങ്ങാൻ അവസരം; ആദ്യ വിൽപ്പനയിൽ 2000 രൂപ വരെ ഡിസ്‌കൗണ്ട്!

50MP AI ക്യാമറയും കരുത്തുറ്റ ബാറ്ററിയുമുള്ള Realme P4R 5G ആദ്യ വിൽപ്പനയിൽ വാങ്ങാം. ആദ്യ സെയിലിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് 2,000 രൂപ വരെ വിലക്കുറവും മറ്റ് ലോഞ്ച് ഓഫറുകളും ലഭ്യമാകുന്നു. ദീർഘനേരം ചാർജ് നിലനിൽക്കുന്നതിനാൽ സ്ഥിരമായി യാത്ര ചെയ്യുന്നവർക്കും കൂടുതൽ സമയം ഫോൺ ഉപയോഗിക്കുന്നവർക്കും അനുയോജ്യമാണ്. ഇതിനായി ഫോണിലുള്ളത് 8000mAh ബാറ്ററിയാണ്. 5G കണക്റ്റിവിറ്റി, ആധുനിക ഡിസൈൻ, മികച്ച പെർഫോമൻസുള്ള സ്മാർട്ട് ഫോണാണിത്. സ്മാർട്ട് ഫോണിന്റെ ഇന്നത്തെ ഓഫറുകളും പ്രധാന സവിശേഷതകളും വിശദമായി നോക്കാം.

Realme P4R 5G Launch Offers India

മൂന്ന് കോൺഫിഗറേഷനുകളിലാണ് റിയൽമി പി4ആർ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 4GB+128GB ഫോണിന് 18999 രൂപയാകുന്നു. 6GB+128GB കോൺഫിഗറേഷനിലുള്ള ഫോണിന് 20999 രൂപയും 6GB+256GB മോഡലിന് 22999 രൂപയുമാണ് വില.

എന്നാൽ ആദ്യ വിൽപ്പനയിൽ സ്മാർട്ട് ഫോൺ 2000 രൂപ ബാങ്ക് കിഴിവിൽ വാങ്ങിക്കാം. ഇങ്ങനെ 16999 രൂപയ്ക്ക് പുതിയ റിയൽമി പർച്ചേസ് ചെയ്യാം. ഫ്ലിപ്കാർട്ടിലും റിയൽമിയുടെ ഓൺലൈൻ വെബ്സൈറ്റിലും സ്മാർട്ട് ഫോൺ വിൽപ്പന നടത്തും.

_realme P4R 5G
  • 4GB+128GB: 16999 രൂപ
  • 6GB+128GB: 18999 രൂപ
  • 6GB+256GB: 20999 രൂപ

റിയൽമി പി4ആർ പ്രത്യേകതകൾ അറിയാം

കഴിഞ്ഞ വാരമാണ് ഇന്ത്യയിൽ റിയൽമി പി4ആർ ലോഞ്ച് ചെയ്തത്. സ്മാർട്ട് ഫോൺ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

  1. ഡിസ്പ്ലേ: 6.8-ഇഞ്ച് വലിപ്പമുള്ള HD+ IPS LCD സ്ക്രീനിലാണ് റിയൽമി സ്മാർട്ട് ഫോൺ പ്രവർത്തിക്കുന്നത്. 144Hz വരെ റിഫ്രഷ് റേറ്റ്, 180Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 1200 നിറ്റ്സ് വരെ HBM ബ്രൈറ്റ്നസ് ഈ ഫോണിൽ ലഭിക്കുന്നു.
  2. ക്യാമറ: 50MP പിൻ ക്യാമറയുള്ള സ്മാർട്ട് ഫോണാണിത്. f/1.8 അപ്പേർച്ചറും LED ഫ്ലാഷ്, 1080p വരെ 60 fps വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടും ഇതിനുണ്ട്. സ്മാർട്ട് ഫോണിന് മുൻവശത്ത് 8MP ഫ്രണ്ട് ക്യാമറയുണ്ട്. 1080p വരെ 30 fps വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് റിയൽമി പി4ആറിന് ലഭിക്കുന്നു.
  3. പ്രോസസർ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ ARM മാലി-G57 MC2 GPU മായി ബന്ധിപ്പിച്ചിരിക്കുന്നു.
  4. ബാറ്ററി: റിയൽമി P4R 5ജി ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ബാറ്ററി കപ്പാസിറ്റി നിലനിർത്തുന്നു. ഇതിൽ 8000mAh ടൈറ്റൻ ബാറ്ററിയുണ്ട്. ഇതിന് 8.8mm മാത്രം കനമാണുള്ളത്. സ്മാർട്ട് ഫോൺ 45W ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്നു.
  5. ഡ്യൂറബിലിറ്റി: IP65 റേറ്റിങ്ങും MIL-STD 810H ഗ്രേഡ് സർട്ടിഫിക്കേഷനും ഈ ഫോണിനുണ്ട്.
  6. കണക്റ്റിവിറ്റി: റിയൽമി പി4ആറിൽ 5G SA / NSA, ഡ്യുവൽ 4G VoLTE സപ്പോർട്ടുണ്ട്. വൈ-ഫൈ 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS തുടങ്ങിയ ഫീച്ചറുകളും റിയൽമി പി4ആർ 5ജിയിലുണ്ട്.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :