Realme P4R 5G complete features know before launch
റിയൽമി ആരാധകർ കാത്തിരുന്ന ആ വാർത്ത എത്തിക്കഴിഞ്ഞു! സ്മാർട്ട്ഫോൺ വിപണിയിൽ വീണ്ടുമൊരു മാറ്റത്തിനായി Realme P4R ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നു. മികച്ച പെർഫോമൻസും ദീർഘകാല ബാറ്ററി ലൈഫും ഒത്തിണങ്ങിയ സ്മാർട്ട് ഫോണാകുമിത്. ഗെയിമിംഗ് പ്രിയർക്കും സിനിമകൾ കാണാൻ ഇഷ്ടപ്പെടുന്നവർക്കും തടസ്സമില്ലാതെയുള്ള ഉപയോഗത്തിന് ഇത് അനുയോജ്യമാകുന്നു. ഇങ്ങനെ ദീർഘനേര ഉപയോഗത്തിനായി വമ്പൻ 8000mAh ബാറ്ററിയാണ് റിയൽമി അവതരിപ്പിക്കുന്നത്.
ആകർഷകമായ ഡിസൈൻ, ശക്തമായ പ്രൊസസ്സർ, മികച്ച ക്യാമറ എന്നിവ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് റിയൽമി പി4ആർ എന്ന പുതുമുഖത്തെയും ഇനി പരിഗണിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടുകളിൽ പറയുന്ന റിയൽമി ഫോണിന്റെ വിലയും മറ്റ് പ്രധാന സവിശേഷതകളും അറിയാം.
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കരുത്തൻ ബാറ്ററി ഈ റിയൽമി സ്മാർട്ട് ഫോണിലുണ്ടാകും. ഇതിൽ 8,000mAh കപ്പാസിറ്റിയുള്ള ബാറ്ററിയാണ് അവതരിപ്പിക്കുക. സ്മാർട്ട് ഫോൺ 45W ഫാസ്റ്റ് ചാർജിംഗും റിവേഴ്‌സ് ചാർജിംഗ് സപ്പോർട്ടുമുള്ളതാണ്.
14 ജിബി വരെ ഡൈനാമിക് റാമും 256 ജിബി സ്റ്റോറേജുമുള്ള മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് റിയൽമി പി4ആർ ഫോണിൽ നൽകും. മൾട്ടിടാസ്കിംഗിനും ദൈനംദിന ഉപയോഗത്തിനും ഇത് മികച്ചതായിരിക്കും. 1,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും 144 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലേയിലാകും ഇത് അവതരിപ്പിക്കുക. സാധാരണ ഫോണുകളിൽ കാണുന്ന 120 ഹെർട്സിന്റെ ഡിസ്‌പ്ലേയാണ് കാണാറുള്ളത്. ഇതിനേക്കാൾ കൂടുതൽ സുഗമമായ സ്ക്രോളിംഗ്, ഗെയിമിംഗ് എക്സ്പീരിയൻസ് ഉയർന്ന റിഫ്രഷ് റേറ്റുള്ള റിയൽമി പി4ആറിൽ ലഭിക്കും.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 7.0 വേർഷനിൽ സ്മാർട്ട് ഫോൺ അവതരിപ്പിക്കും. ഇതിന് 8.8 mm കനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം ഉൾപ്പെടുന്ന റിയൽമി ഹാൻഡ്സെറ്റാണിത്. MIL-STD 810H ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷനും IP65 റേറ്റിംഗും റിയൽമി ഫോണിൽ ലഭിച്ചേക്കും.
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഈ റിയൽമി ഹാൻഡ്സെറ്റിൽ 50MP AI- പവർഡ് പിൻ ക്യാമറയുണ്ടാകും. ഫോണിന്റെ മുൻവശത്തും പിൻവശത്തുമുള്ള ക്യാമറയിൽ മോഷൻ ഫോട്ടോ സപ്പോർട്ടും ഉണ്ടായിരിക്കും. ഇമേജ് ക്വാളിറ്റി മെച്ചപ്പെടുത്തുന്നതിനും ഫോട്ടോ എഡിറ്റിംഗ് ലളിതമാക്കുന്നതിനും AI ഇറേസർ 2.0, AI അൾട്രാ ക്ലാരിറ്റി, AI അൺബ്ലർ, AI പോർട്രെയിറ്റ് ഗ്ലോ തുടങ്ങിയ ഫീച്ചറുകൾ ലഭിച്ചേക്കും.