Realme P4 Power Realme P4 P4x and P4 lite India price increased Check New Prices
എല്ലാം ഒത്തിണങ്ങിയ സ്മാർട്ട് ഫോൺ ആയിരുന്നു Realme P4 Power 5G. ഇതിലെ പ്രധാന ഹൈലൈറ്റ് ബാറ്ററിയാണ്. ഒരു മിഡ് റേഞ്ച് ഫോണിലെന്ന് മാത്രമല്ല, ഫ്ലാഗ്ഷിപ്പ് ഡിവൈസുകളിൽ പോലും 10001mAh ബാറ്ററി ഇതുവരെ കണ്ടിട്ടില്ല. 25000 രൂപയ്ക്കും താഴെ ഫോൺ നോക്കുന്നവർക്ക് ഈ റിയൽമി അനുയോജ്യമാകും. ഫോൺ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പന. റിയൽമി പി4 പവറിന്റെ വിലയും സവിശേഷതകളും നോക്കാം.
ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഓൺലൈൻ സ്റ്റോറും വഴി റിയൽമി പി4 പവർ വിൽപ്പന നടക്കും. രാജ്യത്തെ റീട്ടെയിൽ ഷോപ്പുകളിലും ഹാൻഡ്സെറ്റ് ലഭ്യമാകും. 8GB, 128GB ഫോണിന് 25999 രൂപയാണ് വില. 8GB, 256GB കോൺഫിഗറേഷനിലുള്ള റിയൽമി പി4 പവറിന്റെ വില 27,999 രൂപയാകുന്നു. 12GB, 256GB സ്റ്റോറേജുള്ള ടോപ് വേരിയന്റിന്റെ വില 30,999 രൂപയാണ്.
ഇതിന് റിയൽമി 2000 രൂപ ബാങ്ക് കിഴിവ് ഇന്നത്തെ സെയിലിൽ അനുവദിച്ചിട്ടുണ്ട്. 6 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കും.
ഇങ്ങനെ 8ജിബി+128ജിബി: 23999 രൂപയാകുന്നു.
8ജിബി+256ജിബി: 25999 രൂപയ്ക്ക് ലഭിക്കും.
12ജിബി+256ജിബി: 28999 രൂപയ്ക്കും ലഭ്യമാകും.
4 വർഷത്തെ സൗജന്യ ബാറ്ററി വാറണ്ടി ഇതിന് ലഭ്യമാണ്. 1,000 രൂപ എക്സ്ചേഞ്ച് ഓഫറും ഇന്നത്തെ ആദ്യ വിൽപ്പനയിൽ ലഭ്യമാകും.
6.8 ഇഞ്ച് 1.5K AMOLED ഹൈപ്പർഗ്ലോ 4D കർവ്+ ഡിസ്പ്ലേയാണ് റിയൽമി പി4 പവറിനുണ്ട്. സുഗമമായ സ്ക്രോളിംഗ് അനുഭവവും ഗെയിമിംഗും ഇതിലുണ്ട്. 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള ഫോണാണ് റിയൽമി പി4 പവർ. ഇത് HDR10+ സപ്പോർട്ടും, 6,500 nits വരെ പീക്ക് ബ്രൈറ്റ്നെസ്സും സപ്പോർട്ട് ചെയ്യുന്നു.
റിയൽമി പി4 പവർ 5ജിയിൽ ഡ്യുവൽ റിയർ ക്യാമറ സിസ്റ്റം വരുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുന്ന പ്രൈമറി സെൻസർ ഇതിലുണ്ട്. 50 മെഗാപിക്സൽ സോണി ഐഎംഎക്സ്882 സെൻസറാണിത്. രണ്ടാമത്തേത്ത് 8 മെഗാപിക്സലിന്റെ അൾട്രാ-വൈഡ് സെൻസറാണ്.
Also Read: പാവങ്ങൾക്കുള്ള 200MP Camera ഫോൺ, New Redmi ഫോണിലെ 5 കിടിലൻ ഫീച്ചറുകൾ!
സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയുണ്ട്. രണ്ട് ഫോണുകളും 4K റെസല്യൂഷൻ വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നു.
ഹൈപ്പർവിഷൻ+ AI ചിപ്പുമായി ജോടിയാക്കിയ ചിപ്സെറ്റാണുള്ളത്. മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 7400 അൾട്രാ ചിപ്സെറ്റ് ഇതിലുണ്ട്. താപം പുറത്ത് വിടുന്നതിന് ഫോണിൽ 13743mm² എക്സ്ട്രാ-ലാർജ് ഗ്രാഫൈറ്റ് ഏരിയയുള്ള 4613mm² എയർഫ്ലോ വേപ്പർ കൂളിങ് സിസ്റ്റവും നൽകിയിരിക്കുന്നു.
IP66, IP68, IP69 റേറ്റിംഗുള്ള ഫോണാണ് റിയൽമി പി4 പവർ. കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ ഇതിനുണ്ട്. ആൻഡ്രോയിഡ് 16 ന്റെ റിയൽമി യുഐ 7.0 വേർഷനാണ് ഇതിലുള്ളത്.
ഒറ്റ ചാർജിൽ 32 മണിക്കൂറിലധികം വീഡിയോ പ്ലേബാക്ക് ഈ റിയൽമി ഫോണിൽ ഉറപ്പിക്കാം. 80W ഫാസ്റ്റ് ചാർജിംഗ്, ബൈപാസ് ചാർജിംഗ്, 27W റിവേഴ്സ് ചാർജിംഗ് സപ്പോർട്ടുമുണ്ട്. ഇതിനെല്ലാം പിന്തുണയ്ക്കുന്നത് നേരത്തെ പറഞ്ഞ 10,001 എംഎഎച്ച് ബാറ്ററിയാണ്.