മാസാകാൻ Turbo ബജറ്റ് ഫോൺ! Realme Narzo സീരീസിലെ New Launch ഫോൺ 14,999 രൂപ മുതൽ…

HIGHLIGHTS

14,000 രൂപ റേഞ്ചിൽ Realme Narzo 70 Turbo 5G എത്തി

50MP AI ക്യാമറ, 16MP ഫ്രണ്ട് ക്യാമറ ഉൾപ്പെടെ ഫീച്ചറുകൾ ഇതിലുണ്ട്

മൂന്ന് കളർ ഓപ്ഷനുകളിലാണ് റിയൽമി ഫോൺ പുറത്തിറക്കിയത്

മാസാകാൻ Turbo ബജറ്റ് ഫോൺ! Realme Narzo സീരീസിലെ New Launch ഫോൺ 14,999 രൂപ മുതൽ…

Realme ഇന്ത്യയിൽ പുത്തൻ ബജറ്റ് 5G ഫോൺ അവതരിപ്പിച്ചു. Realme Narzo 70 Turbo 5G-യാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 14,000 രൂപ റേഞ്ചിൽ വില വരുന്ന സ്മാർട്ഫോണാണ് പുറത്തിറക്കിയത്.

Digit.in Survey
✅ Thank you for completing the survey!

മീഡിയാടെക് ഡൈമൻസിറ്റി 7300 എനർജി ചിപ്‌സെറ്റ് ഉൾപ്പെടുത്തിയിട്ടുള്ള ഫോണാണിത്. 50MP AI ക്യാമറ, 16MP ഫ്രണ്ട് ക്യാമറ ഉൾപ്പെടെ ഫീച്ചറുകൾ ഇതിലുണ്ട്. ഇത്രയും കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ എന്ന സവിശേഷതയാണ് ഫോണിനുള്ളത്.

Realme Narzo 70 Turbo 5G

മൂന്ന് കളർ ഓപ്ഷനുകളിലാണ് റിയൽമി ഫോൺ പുറത്തിറക്കിയത്. റിയൽമി ഈ ഫോണിനൊപ്പം ബഡ്‌സ് N1 എന്ന ഇയർബഡ്സും പുറത്തിറക്കിയിട്ടുണ്ട്. 45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടാണ് റിയൽമി നാർസോ 70 ടർബോയ്ക്കുള്ളത്.

Realme Narzo 70 Turbo 5G സ്പെസിഫിക്കേഷൻ

6.67 ഇഞ്ച് 120Hz OLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. മീഡിയാടെക് ഡൈമൻസിറ്റി 7300 എനർജി ചിപ്‌സെറ്റ് ഇതിലുണ്ട്. ഫോൺ മൊബൈൽ ഗെയിമിങ്ങിനായി കരുത്തുറ്റ പെർഫോമൻസ് കാഴ്ചവയ്ക്കുന്നു.

50MP AI ക്യാമറയും 16MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന സ്മാർട്ഫോണാണിത്. ഇതിൽ 5000mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു.

ഫോണിൽ സ്റ്റെയിൻലെസ്സ് സ്റ്റീൽ VC കൂളിംഗ് സിസ്റ്റമുണ്ട്. IP65 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഫോണിലുണ്ട്.

വില എത്ര?

പുതിയ റിയൽമി ഫോൺ മൂന്ന് കളർ വേരിയന്റുകളാണുള്ളത്. ടർബോ യെല്ലോ, ടർബോ ഗ്രീൻ, ടർബോ പർപ്പിൾ എന്നിവയിൽ ഫോൺ ലഭ്യം. അതുപോലെ ഫോണിന് മൂന്ന് സ്റ്റോറേജ് വേരിയന്റുകളാണുള്ളത്. 6GB + 128GB വില 14,999 രൂപയാണ്. ഇത് 2,000 രൂപ കൂപ്പൺ ഉൾപ്പെടുത്തിയ ശേഷമുള്ള വിലയാണ്. 8GB + 128GB ഫോണിന് 15,999 രൂപയാകും. 12GB + 256GB 18,999 രൂപയാകും.

വിൽപ്പന വിവരങ്ങൾ…

റിയൽമിയുടെ വെബ്‌സൈറ്റിലും ആമസോണിലും ഫോൺ വിൽപ്പനയ്ക്ക് എത്തും. സെപ്റ്റംബർ 16-നാണ് ഇന്ത്യയിൽ നാർസോ 70 ടർബോയുടെ ആദ്യ വിൽപ്പന. ഉച്ചയ്ക്ക് 12 മുതൽ വിൽപ്പന ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

Read More: iPhone 16 Launch: ആഢംബരം മാത്രമാണോ! എന്താ ഐഫോണുകൾക്ക് ഇത്ര വില? Tech News

അതേ സമയം റിയൽണി പുറത്തിറക്കിയ ബഡ്സിന്റെ വില 1999 രൂപയാണ്. ഇത് കൂപ്പൺ കിഴിവോടെ വാങ്ങാവുന്ന വിലയാണ്. Realme ബഡ്‌സ് N1 സെപ്റ്റംബർ 13 മുതൽ വിൽപ്പന ആരംഭിക്കുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo