New Realme Phone: 10000 രൂപയ്ക്ക് 6000mAh ബാറ്ററിയുമായി Realme Narzo 80 Lite 5G ഇന്ത്യയിൽ…

HIGHLIGHTS

കീശ കീറാതെ ബജറ്റ് വിലയിൽ വാങ്ങുന്നവർക്ക് വേണ്ടിയുള്ള റിയൽമി സ്മാർട്ഫോണാണിത്

MIL-STD-810H മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷനുള്ള സ്മാർട്ഫോണാണ് റിയൽമിയുടെ നാർസോ 80 ലൈറ്റ് 5G

പെർഫോമൻസും മികച്ച ഡ്യൂറബിലിറ്റിയുമുള്ള ബജറ്റ് ഹാൻഡ്സെറ്റാണിത്

New Realme Phone: 10000 രൂപയ്ക്ക് 6000mAh ബാറ്ററിയുമായി Realme Narzo 80 Lite 5G ഇന്ത്യയിൽ…

10000 രൂപ റേഞ്ചിൽ Realme Narzo 80 Lite 5G ഇന്ത്യയിൽ പുറത്തിറങ്ങി. 32MP ക്യാമറയുള്ള സ്മാർട്ഫോണാണ് പുതിയതായി അവതരിപ്പിച്ചത്. പെർഫോമൻസും മികച്ച ഡ്യൂറബിലിറ്റിയുമുള്ള ബജറ്റ് ഹാൻഡ്സെറ്റാണിത്.

Digit.in Survey
✅ Thank you for completing the survey!

കീശ കീറാതെ ബജറ്റ് വിലയിൽ വാങ്ങുന്നവർക്ക് വേണ്ടിയുള്ള റിയൽമി സ്മാർട്ഫോണാണിത്. MIL-STD-810H മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷനുള്ള സ്മാർട്ഫോണാണ് റിയൽമിയുടെ നാർസോ 80 ലൈറ്റ് 5G. ഈ വർഷം ഏപ്രിലിലാണ് റിയൽമി 5ജി പുറത്തിറക്കിയത്.

മുമ്പ് കമ്പനി നാർസോ 80x, 80 പ്രോ മോഡലുകൾ അവതരിപ്പിച്ചിരുന്നു. ഇതിലേക്കാണ് ലൈറ്റ് വേർഷനും എത്തിയിട്ടുള്ളത്. 20000 രൂപ റേഞ്ചിലുള്ള ഫോണാണ് നാർസോ 80 പ്രോ. 12000 രൂപ റേഞ്ചിലുള്ള ഫോണുകളാണ് റിയൽമി നാർസോ 10x. ഇപ്പോൾ വന്ന ലൈറ്റും ഇതിന്റെ ഏകദേശ വിലയിലെത്തുന്നു.

Realme Narzo 80 Lite 5G: സ്പെസിഫിക്കേഷൻ

6.72 ഇഞ്ച് HD+ പാനലുള്ള സ്മാർട്ഫോണാണ് റിയൽമി നാർസോ 80 Lite 5G. 120Hz റിഫ്രഷ് റേറ്റും 625 nits പീക്ക് ബ്രൈറ്റ്‌നസ്സും ഇതിനുണ്ട്. 7.94mm കനവും 197g മാത്രം ഭാരവുമുള്ള സ്റ്റൈലിഷ് സ്മാർട്ഫോണാണിത്. മീഡിയാടെക് ഡൈമൻസിറ്റി 6300 5G SoC ആണ് പ്രോസസർ.

Realme Narzo 80 Lite 5G Phone India Launch soon RAM Storage colour Tipped
Realme Narzo 80 Lite 5G

ഇതിൽ 6GB വരെ റാമും 128GB സ്റ്റോറേജും ഫോൺ സപ്പോർട്ട് ചെയ്യുന്നു. ആൻഡ്രോയിഡ് 15 എന്ന ഏറ്റവും പുതിയ സോഫ്റ്റ് വെയറാണ് ഇതിലുള്ളത്. ഈ ഒഎസ് റിയൽമി UI 6-ൽ പ്രവർത്തിക്കുന്നു.

ബജറ്റ് സ്മാർട്ഫോണാണെങ്കിലും 6,000 mAh ബാറ്ററി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 15W ചാർജിങ്ങിനെ റിയൽമി നാർസോ 80 ലൈറ്റ് പിന്തുണയ്ക്കുന്നു.

ക്യാമറയിൽ 32 മെഗാപിക്സലാണ് പ്രൈമറി സെൻസറായി ഉപയോഗിച്ചിരിക്കുന്നത്. ഓട്ടോഫോക്കസ്, പിൽ ആകൃതിയിലുള്ള LED ഫ്ലാഷ്, AI ക്ലിയർ ഫേസ് സപ്പോർട്ടുകളുള്ള ക്യാമറയാണിത്. ഫോണിന് IP64 റേറ്റിങ്ങുള്ളതിനാൽ പൊടി, വെള്ളം പ്രതിരോധിക്കാനുള്ള ഡ്യൂറബിലിറ്റിയുമുണ്ട്.

റിയൽമി നാർസോ 80 ലൈറ്റ് വിലയും വിൽപ്പനയും

റിയൽമി നാർസോ 80 ലൈറ്റ് 5ജി 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സ്മാർട്ഫോണാണ്. ഇതിന് വില 10,499 രൂപയാണ്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് 11,499 രൂപയാകുന്നു.

ജൂൺ 20 മുതൽ റിയൽമി 5ജി വിൽപ്പനയ്‌ക്കെത്തുന്നു. ഇതിൽ 4ജിബി സ്റ്റോറേജിന് 500 രൂപ കിഴിവും 6ജിബി ഫോണിന് 700 രൂപ കിഴിവും നേടാം. ക്രിസ്റ്റൽ പർപ്പിൾ, ഒനിക്സ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഫോൺ വാങ്ങാനാകും. ആമസോൺ വഴിയാണ് റിയൽമിയുടെ ലൈറ്റ് വേർഷന്റെ വിൽപ്പന.

Also Read: 50MP+50MP+50MP Zeiss ക്യാമറ Vivo X200 ഫോണിന് 60000 രൂപ ഓഫർ വില!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo