Realme Narzo 70 Pro 5G: ലോഞ്ച് ഓഫറിനേക്കാൾ Super Offer! 3000 രൂപയുടെ Discount, ഏറ്റവും പുതിയ Realme 5G വാങ്ങാം
കഴിഞ്ഞ മാസമാണ് Realme Narzo 70 Pro 5G ഇന്ത്യയിൽ പുറത്തിറങ്ങിയത്
ഇപ്പോൾ 3,000 രൂപ വരെ കിഴിവാണ് ഫോണിന് ലഭിക്കുന്നത്
എല്ലാ ബാങ്ക് കാർഡുകൾക്കും ആമസോൺ ഓഫർ നൽകുന്നു
കഴിഞ്ഞ മാസമാണ് Realme Narzo 70 Pro 5G ഇന്ത്യയിൽ പുറത്തിറങ്ങിയത്. ഏതാനും ദിവസങ്ങൾക്കകം ഫോണിന്റെ വിൽപ്പനയും നടന്നു. ഇപ്പോഴിതാ ഏറ്റവും ആകർഷകമായ ഓഫറുകളിൽ സ്മാർട്ഫോൺ വാങ്ങാൻ ഒരു സുവർണാവസരം.
SurveyRealme Narzo ഫോൺ ഓഫറിൽ
ഇപ്പോൾ 3,000 രൂപ വരെ കിഴിവാണ് ഫോണിന് ലഭിക്കുന്നത്. റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ആമസോൺ ഇന്ത്യയിലൂടെയും ലഭ്യമാകും. ഇതിന് പുറമെ ബാങ്ക് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Realme Narzo 70 Pro 5G ഫീച്ചറുകൾ
6.7 ഇഞ്ച് ഡിസ്‌പ്ലേയാണ് Realme Narzo 70 Pro-യിലുള്ളത്. ഇതിന് 120 Hz റീഫ്രെഷ് റേറ്റും, AMOLED സ്ക്രീനുമാണ് ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് FHD+ റെസല്യൂഷൻ ലഭിക്കും.
മീഡിയടെക് ഡൈമെൻസിറ്റി 7050 5G ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഒക്ടാ-കോർ പ്രൊസസറും മാലി-ജി68 ജിപിയുവും ഇതിലുണ്ട്.
ക്യാമറയും ബാറ്ററിയും…
50-മെഗാപിക്സൽ സോണി IMX890 പ്രൈമറി സെൻസർ റിയൽമിയിലുണ്ട്. ഇത് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) സപ്പോർട്ടുള്ള ഫോണാണ്. 2X ഇൻ-സെൻസർ സൂം ഫീച്ചറും ക്യാമറയിൽ നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോകൾക്കുമായി 16 മെഗാപിക്സൽ ഫ്രെണ്ട് ക്യാമറയാണ് ഫോണിലുള്ളത്.
5,000 mAh ബാറ്ററിയാണ് റിയൽമി നാർസോ 70 പ്രോയിലുള്ളത്. 67W SuperVOOC ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യുന്നുണ്ട്. മിഡ് റേഞ്ച് ബജറ്റിലുള്ള ഈ സ്മാർട്ഫോണിൽ എയർ ജെസ്ചർ ഫീച്ചർ ലഭിക്കും. അമിതമായി ചൂടാകുന്നത് തടയാൻ ഫോണിൽ 3D VC കൂളിംഗ് സിസ്റ്റം ഫോണിലുണ്ട്.
വിൽപ്പനയും ഓഫറും
8GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന് ഇപ്പോൾ 21,999 രൂപയാണ് വില. എല്ലാ ബാങ്ക് കാർഡുകൾക്കും ആമസോൺ ഓഫർ നൽകുന്നു. 3000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് ബാങ്ക് കാർഡുകൾക്ക് നൽകുന്നത്. ഇങ്ങനെ നാർസോ 70 പ്രോയുടെ ഉയർന്ന വേരിയന്റ് 18,999 രൂപയ്ക്ക് വാങ്ങാം.
8GB റാമും 128GB സ്റ്റോറേജുമുള്ള റിയൽമി സ്മാർട്ഫോണിനും ഓഫറുണ്ട്. 19,999 രൂപയ്ക്കാണ് ഇപ്പോൾ ആമസോൺ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2000 രൂപയുടെ കൂപ്പൺ ഡിസ്കൌണ്ടും ഈ വേരിയന്റിന് ലഭിക്കുന്നു. ഇങ്ങനെ 17,999 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്. Click here for amazon
Read More: 108MP ക്യാമറ, 5000mAh ബാറ്ററി Infinix മിഡ്- റേഞ്ച് ഫോൺ എത്തി, Special Sale-ൽ അത്യാകർഷക ഓഫറുകളും
ഇതിന് ഇഎംഐ ഓപ്ഷനുകളും എക്സ്ചേഞ്ച് ഓഫറുകളും ആമസോൺ നൽകുന്നുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile