സ്മാർട്ട്‌ഫോൺ വിപണിയിലെ ബാറ്ററി രാജാക്കന്മാർക്കായി ഒരു പവർ പാക്ക്ഡ് മോഡൽ റിയൽമി അവതരിപ്പിച്ചു. പവറിന്റെ പോർക്കളത്തിലേക്ക് 7000mAh എന്ന വമ്പൻ ബാറ്ററിയുമായി Realme Narzo 100 Lite 5G ഫോണാണ് അവതരിപ്പിച്ചത്. ഒറ്റത്തവണ ചാർജ് ചെയ്താൽ ദിവസങ്ങളോളം ബാക്കപ്പ് ലഭിക്കുന്ന മികച്ച സ്മാർട്ട് ഫോണാണിത്. ബാറ്ററിക്കൊപ്പം മികച്ച 5G വേഗതയും കരുത്താർന്ന ഫീച്ചറുകളുമുള്ള റിയൽമി ഫോണിന്റെ വിലയും മറ്റ് സവിശേഷതകളും അറിയാം.
6.8 ഇഞ്ച് എച്ച്ഡി+ ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയിലാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. ഇതിന്റെ സ്ക്രീനിന് 144Hz റിഫ്രഷ് റേറ്റും 900 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസുമുണ്ട്. 8.4mm കനവും ഏകദേശം 212 ഗ്രാം ഭാരവുമുള്ള സ്മാർട്ട് ഫോണാണ് റിയൽമി നാർസോ 100 ലൈറ്റ് 5ജി.
f/2.2 അപ്പേർച്ചറും LED ഫ്ലാഷ് സപ്പോർട്ടുമുള്ള 13MP പിൻ ക്യാമറയാണ് ഇതിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 5MP ക്യാമറ സ്മാർട്ട് ഫോണിന് മുൻവശത്തുണ്ട്. റിയൽമി ഈ രണ്ട് ക്യാമറകളിലും 30fps-ൽ 1080p വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്നു.
6nm ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറാണ് ഫോണിലുള്ളത്. ഇത് ARM മാലി-G57 MC2 GPU മായി ബന്ധിപ്പിച്ചിരിക്കുന്നു. 6GB വരെ LPDDR4X റാമും 128GB വരെ eMMC 5.1 ഇന്റേണൽ സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുമാകും.
ഈ റിയൽമി ഫോണിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0 ആണ് പ്രവർത്തിക്കുന്നത്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിന് ഇതിൽ IP64 റേറ്റിംഗും മിലിട്ടറി-ഗ്രേഡ് MIL-STD 810H സർട്ടിഫിക്കേഷനുമുണ്ട്.
Also Read: വിഷു വിരുന്നായി Vivo T5 Pro, 9020 mAh അതിശക്തൻ ബാറ്ററിയും കൈയിലൊതുങ്ങുന്ന വിലയും!
റിയൽമി നാർസോ 100 ലൈറ്റ് 5ജിയുടെ ഹൈലൈറ്റ് ബാറ്ററിയാണ്. 15 വാട്ട് ചാർജിങ് പിന്തുണയ്ക്കുന്ന, 7000mAh ബാറ്ററി ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. 3.5mm ഓഡിയോ ജാക്ക് ഇതിലുണ്ട്. റിയൽമി UI 7.0 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയർ ബജറ്റ് ഫോണിൽ നൽകിയിരിക്കുന്നു.
ഏപ്രിൽ 21 ന് ഉച്ചയ്ക്ക് 12 മണി മുതൽ സ്മാർട്ട് ഫോൺ വിൽപ്പന ആരംഭിക്കുന്നു. ആമസോണിലൂടെയും റിയൽമിയുടെ വെബ്‌സൈറ്റിലൂടെയും ഫോൺ വിൽപ്പനയുണ്ടാകും. നിങ്ങൾക്ക് തണ്ടർ ബ്ലാക്ക്, ഫ്രോസ്റ്റ് സിൽവർ എന്നീ രണ്ട് നിറങ്ങളിൽ റിയൽമി ലഭ്യമാകുന്നതാണ്.
റിയൽമി നാർസോ 100 ലൈറ്റ് 5ജി മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ ലഭിക്കുന്നു.
ലോഞ്ച് ഓഫറുകളുടെ ഭാഗമായി കമ്പനി 1,500 വരെയുള്ള കൂപ്പൺ കിഴിവ് ലഭിക്കും. ഇങ്ങനെ സ്മാർട്ട് ഫോൺ 12,499 രൂപ മുതൽ വാങ്ങിക്കാം.