Realme Narzo യുടെ 7000mAh കരുത്ത്! കൂപ്പൺ ഇളവോടെ ഇന്ന് മുതൽ വാങ്ങാം 12000 രൂപ റേഞ്ചിൽ

കുറഞ്ഞ വിലയിൽ മികച്ച 5G ഫീച്ചറുകൾ ഒത്തിണങ്ങിയ ഫോൺ നോക്കുന്നവർക്ക് ഇതാ സുവർണാവസരം! കരുത്തുറ്റ പ്രോസസ്സറും ആകർഷകമായ ഡിസൈനുമുള്ള Realme Narzo 100 Lite 5G ഇന്ത്യയിൽ വിൽപ്പന തുടങ്ങുന്നു. പ്രത്യേക കൂപ്പൺ ഡിസ്‌കൗണ്ട് ഉൾപ്പെടെയുള്ള ഓഫറുകളോടെയാണ് സ്മാർട്ട് ഫോൺ വിൽക്കുന്നത്.

144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള റിയൽമി ഫോണാണിത്. 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാവുന്ന റിയൽമി നാർസോ 100 ലൈറ്റ് 5ജിയുടെ ഇന്നത്തെ വിൽപ്പനയും ഓഫറുകളും സവിശേഷതകളും അറിയാം.

Realme Narzo 100 Lite 5G Sale India

മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് റിയൽമി ഫോൺ അവതരിപ്പിച്ചത്. ഉച്ചയ്ക്ക് 12 മണി മുതൽ അർധരാത്രി വരെയാണ് ഓഫറുകളോടെയുള്ള ആദ്യ സെയിൽ. ആമസോൺ, റിയൽമി ഓൺലൈൻ സൈറ്റുകളിലൂടെ ഫോൺ വിൽപ്പന നടത്തും.

  • 4GB+64GB: 13,499 രൂപ
  • 4GB+128GB: 14,499 രൂപ
  • 6GB+128GB: 16,499 രൂപ

മൈക്രോഎസ്ഡി കാർഡിലൂടെ 2ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാൻ സാധിക്കുന്നു. 1500 രൂപ വരെ വിലയുള്ള കൂപ്പൺ ഇളവും ഇന്നത്തെ വിൽപ്പനയിലുണ്ടാകും. ഇങ്ങനെ 12000 രൂപ മുതൽ റിയൽമി നാർസോ 100 ലൈറ്റ് 5ജി വാങ്ങിക്കാം.

Also Read: ജാഗ്രത! Vivo, iQOO ഫോണുകളിൽ സിസ്റ്റം അപ്ഡേറ്റിലൂടെ ചതിക്കുഴി

റിയൽമി നാർസോ 100 ലൈറ്റ് 5ജി സവിശേഷതകൾ

  • ഡിസ്പ്ലേ: റിയൽമി നാർസോ 100 ലൈറ്റ് 5ജിയിൽ 6.8 ഇഞ്ച് HD+ IPS LCD സ്‌ക്രീനാണ് കൊടുത്തിരിക്കുന്നത്. ഇതിന് 144Hz റിഫ്രഷ് റേറ്റും 900 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്.
  • പ്രോസസർ: 6nm മീഡിയാടെക് ഡൈമെൻസിറ്റി 6300 SoC വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം ഫോണിനുണ്ട്. സ്റ്റോറേജ് 2TB വരെ വികസിപ്പിക്കാൻ സാധിക്കുമെന്നതും ഹൈലൈറ്റാണ്.
  • ക്യാമറ: ക്യാമറയിലേക്ക് വന്നാൽ റിയൽമി നാർസോ 100 ലൈറ്റ് 5ജിയിൽ 13MP പിൻ ക്യാമറയും 5MP സെൽഫി സെൻസറും കൊടുത്തിരിക്കുന്നു. രണ്ട് ഫോണുകളും 1080p വീഡിയോ റെക്കോർഡിംഗിനെ സപ്പോർട്ട് ചെയ്യുന്നു.
  • ഡ്യൂറബിലിറ്റി: IP64 റേറ്റിംഗുള്ള സ്മാർട്ട് ഫോണാണ് റിയൽമി നാർസോ 100 ലൈറ്റ് 5ജി. ഇതിന് MIL-STD 810H സർട്ടിഫിക്കേഷനും ആർമർഷെൽ പ്രൊട്ടക്ഷനുമുണ്ട്.
  • ബാറ്ററി: റിയൽമി നാർസോ 100 ലൈറ്റ് 5ജിയിലുള്ളത് 7000mAh ബാറ്ററിയാണ്. ഇത് 15W ചാർജിംഗ് പിന്തുണയ്ക്കുന്നതിനാൽ, രണ്ട് ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
  • സോഫ്റ്റ് വെയർ: റിയൽമി UI 7.0 ഉള്ള ആൻഡ്രോയിഡ് 16 ആണ് ഫോണിലെ ഒഎസ്.
  • കണക്റ്റിവിറ്റി: ഒന്നിലധികം 5G ബാൻഡുകളും Wi-Fi AC, ബ്ലൂടൂത്ത് 5.3, GPS തുടങ്ങിയ ഫീച്ചറുകളും റിയൽമി തരുന്നു. ഓഡിയോയ്ക്കും കണക്റ്റിവിറ്റിക്കുമായി റിയൽമി നാർസോ 100 ലൈറ്റ് 5ജിയിൽ സിംഗിൾ സ്പീക്കർ നൽകിയിരിക്കുന്നു. ഇതിന് 3.5 എംഎം ഹെഡ്‌ഫോൺ ജാക്കുണ്ട്. ചാർജിങ്ങിനായി ഫോണിൽ യുഎസ്ബി ടൈപ്പ്-സി പോർട്ടും കൊടുത്തിട്ടുണ്ട്.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :