റിയൽമി ഫോൺ ഈ വിലയ്ക്കോ ;റിയൽമി GT 2 പ്രൊ ഫോൺ എത്തുന്നു

HIGHLIGHTS

റിയൽമിയുടെ ഫോണുകൾ വിപണിയിൽ അടുത്ത വർഷം എത്തുന്നു

എന്നാൽ ഇപ്പോൾ ഈ ഫോണുകളുടെ ഏകദേശ വില പുറത്തുവിട്ടിരുന്നു

റിപ്പോർട്ടുകൾ പ്രകാരം ഈ ഫോണുകൾ ഏകദേശം 46000 രൂപയ്ക്ക് അടുത്തുവരും

റിയൽമി ഫോൺ ഈ വിലയ്ക്കോ ;റിയൽമി GT 2 പ്രൊ ഫോൺ എത്തുന്നു

റിയൽമിയുടെ സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യവിപണിയിൽ വലിയ വാണിജ്യം കൈവരിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് .ഷവോമിയുടെ ഏറ്റവും വലിയ വിജയം അവരുടെ കുറഞ്ഞ ചിലവിലും മികച്ച ഫീച്ചറുകളിൽ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങും എന്നതാണ് .അതുപോലെ തന്നെ 15000 രൂപ റെയ്ഞ്ചിൽ വരെ 5ജി സ്മാർട്ട് ഫോണുകൾ റിയൽമിയിൽ നിന്നും ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭിക്കുന്നുണ്ട് എന്നതാണ് .കൂടാതെ അടുത്ത വർഷം റിയൽമിയിൽ നിന്നും 10000 രൂപ റേഞ്ച് 5ജി സ്മാർട്ട് ഫോണുകൾ എത്തുന്നുണ്ട് .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ ഇപ്പോൾ റിയൽമിയിൽ നിന്നും മറ്റൊരു സ്മാർട്ട് ഫോണുകൾ കൂടി വിപണിയിൽ എത്തുന്നു എന്നാണ് സൂചനകൾ .Realme GT 2 Pro എന്ന സ്മാർട്ട് ഫോണുകളാണ് അടുത്ത വർഷം ചൈന വിപണിയിൽ പുറത്തിറങ്ങുന്നതായി സൂചനകൾ .ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകളും കൂടാതെ ഇതിന്റെ ഏകദേശ വിലയും ഇപ്പോൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 108 മെഗാപിക്സലിന്റെ ക്യാമറയിൽ ആണ് എത്തുന്നത് .

കൂടാതെ ഈ സ്മാർട്ട് ഫോണുകളിൽ ട്രിപ്പിൾ പിൻ ക്യാമറകളും പ്രതീക്ഷിക്കാവുന്നതാണ് .സെൽഫിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും പ്രതീക്ഷിക്കാവുന്നതാണ് .പിന്നിലേക്ക് വരുകയാണെങ്കിൽ 108 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറകൾ + 5 മെഗാപിക്സലിന്റെ മറ്റൊരു സെൻസറുകൾ എന്നിങ്ങനെ പിന്നിൽ പ്രതീക്ഷിക്കാവുന്നതാണ് .ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 8ജിബി റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തുന്നതാണ് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ  Qualcomm Snapdragon 888 പ്രോസ്സസറുകളിൽ വരെ പ്രതീക്ഷിക്കാം .അതുപോലെ തന്നെ ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 6.51 ഇഞ്ചിന്റെ സൂപ്പർ അമലോഡ് ഡിസ്‌പ്ലേയിൽ പുറത്തിറങ്ങുവാനാണ് സാധ്യത .വിലയിലേക്കു വരുകയാണെങ്കിൽ CNY 4,000 വിലയ്ക്ക് അടുത്തുവരും .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുകയാണെങ്കിൽ ഏകദേശം 46000രൂപയ്ക്ക് അടുത്തുവരും എന്നാണ് സൂചനകൾ .

Experienced Social Media And Content Marketing Specialist View Full Profile