Realme C100x features, Realme C100x
ദീർഘനേരം ചാർജ് നിലനിൽക്കുന്ന 8000mAh ബാറ്ററിയുള്ള Realme C100x 4G ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇന്ത്യൻ വിപണിയിൽ ഇതിനകം തന്നെ ശക്തമായ മത്സരമുള്ള ബജറ്റ് 4G സെഗ്മെന്റിലേക്കാണ് റിയൽമി 4ജി എത്തിയിരിക്കുന്നത്. വമ്പൻ ബാറ്ററി തന്നെയാണ് ഫോണിന്റെ ഹൈലൈറ്റ്. റിയൽമി തങ്ങളുടെ ബജറ്റ് C-സീരീസ് പോർട്ട്ഫോളിയോ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ 4ജി ഫോൺ പുറത്തിറക്കിയിട്ടുള്ളത്. ഫോണിന്റെ സവിശേഷതകളും വിലയും അറിയാം.
8000mAh ബാറ്ററിയുള്ള ഫോണാണ് റിയൽമി 4ജി ഫോൺ. ഒറ്റത്തവണ ചാർജ് ചെയ്താൽ രണ്ടോ മൂന്നോ ദിവസത്തേക്ക് ഉപയോഗിക്കാനാകും. വമ്പൻ 8,000mAh ബാറ്ററി 45W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. ഇത് 6W റിവേഴ്സ് ചാർജിങ്ങും പിന്തുണയ്ക്കുന്നു.
MIL-STD 810H ആർമർഷെൽ & മിലിറ്ററി ഗ്രേഡ് പ്രൊട്ടക്ഷനും ഈ റിയൽമി ഫോണിനുണ്ട്. പൊടിയിൽ നിന്നും വെള്ളം തെറിക്കുന്നതിൽ നിന്നും സംരക്ഷിക്കുന്നതിനായി IP64 റേറ്റിംഗും ലഭിക്കും.
120Hz റിഫ്രഷ് റേറ്റുള്ള വലിയ 6.8-ഇഞ്ച് LCD സ്‌ക്രീനാണ് ഈ ഫോണിലുള്ളത്. 1080p പാനലുകളെ അപേക്ഷിച്ച് 720p റെസല്യൂഷൻ ഇതിനുണ്ട്. യൂണിസോക് T7250 പ്രോസസറാണ് സ്മാർട്ട് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 900 നിറ്റ്സ് ബ്രൈറ്റ്നെസ്സും 4ജി ബജറ്റ് ഫോൺ പിന്തുണയ്ക്കുന്നു.
Also Read: ഇന്ത്യയിൽ ആദ്യമായി! Swiggy Instamart വഴി ഇനി LPG സിലിണ്ടർ ഡെലിവറി, പെട്ടെന്ന് വീട്ടിലെത്തും
50MP പ്രൈമറി AI ക്യാമറ ഈ ഫോണിന് പിൻവശത്തുണ്ട്. മുൻവശത്ത് 5MP സെൽഫി സെൻസറാണ് നൽകിയിരിക്കുന്നത്. realme UI 7.0 ആൻഡ്രോയിഡ് വേർഷനാണ് റിയൽമി C100X 4ജിയിലുള്ളത്. ഇതിൽ 3.5mm ഓഡിയോ ജാക്ക് കൊടുത്തിട്ടുണ്ട്.
ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.2, GPS, GLONASS, Galileo, QZSS തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും സ്മാർട്ട് ഫോണിൽ ലഭിക്കുന്നു. റിയൽമി സി100എക്സിൽ ടൈപ്പ് സി പോർട്ട് ചാർജിങ്ങാണുള്ളത്.
ഡീപ് ബ്ലൂ ടൈഡ്സ്, ഗോൾഡൻ കോസ്റ്റ് എന്നീ നിറങ്ങളിലാണ് സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന്റെ 4GB + 64GB മോഡലിന് ലോഞ്ച് ഓഫറിന്റെ ഭാഗമായി 14,499 രൂപയാണ് വില.റിയൽമി ഓൺലൈൻ സൈറ്റിലും ഫ്ലിപ്കാർട്ടിലും തെരഞ്ഞെടുത്ത ഓഫ്‌ലൈൻ സ്റ്റോറുകളിലും സ്മാർട്ട് ഫോൺ ലഭ്യമാകും.