Realme 5th Anniversary Sale: സ്മാർട്ട്ഫോണുകൾക്ക് വമ്പൻ ഡിസ്കൗണ്ടുകൾ ഒരുക്കി Realme 5th Anniversary Sale

HIGHLIGHTS

റിയൽമി ഇന്ത്യയുടെ അ‌ഞ്ചാം വാർഷികത്തോട് അ‌നുബന്ധിച്ചാണ് സ്മാർട്ട്ഫോണുകൾക്ക് ഈ ഡിസ്‌കൗണ്ട്

ഓഗസ്റ്റ് 23 മുതൽ 29 വരെയാണ് റിയൽമിയുടെ 5-ാം ആനിവേഴ്സറി സെയിൽ നടക്കുന്നത്

റിയൽമി ഇന്ത്യ വെബ്‌സൈറ്റ് വഴി ഉപയോക്താക്കൾക്ക് ഓഫറുകൾ ഉപയോഗപ്പെടുത്താം

Realme 5th Anniversary Sale: സ്മാർട്ട്ഫോണുകൾക്ക് വമ്പൻ ഡിസ്കൗണ്ടുകൾ ഒരുക്കി Realme 5th Anniversary Sale

Realme ഇന്ത്യയിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വാർഷിക സെയിൽ പ്രഖ്യാപിച്ചു. റിയൽമി ഇന്ത്യയുടെ അ‌ഞ്ചാം വാർഷികത്തോട് അ‌നുബന്ധിച്ചാണ് സ്മാർട്ട്ഫോണുകൾക്ക് വമ്പൻ ഡിസ്കൗണ്ടുകളും ബാങ്ക് – എക്സ്ചേഞ്ച് ഓഫറുകളും പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 23ന് ഉച്ചയ്ക്ക് 12 ന് ആരംഭിക്കുന്ന റിയൽമി 
5-ാം ആനിവേഴ്സറി സെയിൽ ഓഗസ്റ്റ് 29 വരെയാണ് നടക്കുക. നാർസോ എൻ55, നാർസോ 60 5ജി, നാർസോ 60 പ്രോ 5ജി എന്നിവ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസ്കൗണ്ടിന് പുറമേ, ബാങ്ക് ഓഫറുകൾ, നോ-കോസ്റ്റ് ഇഎംഐ, കൂപ്പൺ ഡിസ്‌കൗണ്ടുകൾ തുടങ്ങിയ മറ്റ് ഓഫറുകളും ഉണ്ടാകും. റിയൽമി സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കും മികച്ചൊരു 5ജി ഫോൺ ഓഫറിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കും റിയൽമിയുടെ ആനിവേഴ്സറി ഡീലുകൾ പരിഗണിക്കാവുന്നതാണ്. റിയൽമി ഇന്ത്യ വെബ്‌സൈറ്റ് വഴി ഉപയോക്താക്കൾക്ക് ഓഫറുകൾ ഉപയോഗപ്പെടുത്തി ഇഷ്ടഫോൺ സ്വന്തമാക്കാവുന്നതാണ്.  അ‌ഞ്ചാം ആനിവേഴ്സറി സെയിലിൽ സ്മാർട്ട്ഫോണുകൾക്ക് റിയൽമി നൽകുന്ന ചില ഓഫറുകൾ പരിചയപ്പടാം: 

Digit.in Survey
✅ Thank you for completing the survey!

Realme Narzo 60 Pro

Realme Narzo 60 Pro-യ്ക്ക് 1,500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും 6 മാസത്തെ നോ-കോസ്റ്റ് ഇഎംഐയും കമ്പനി വാഗ്ദാനം ചെയ്യുന്നു. റിയൽമി നാർസോ 60 പ്രോയുടെ 8GB റാം, 128GB സ്റ്റോറേജ് ​വേരിയന്റിന് 23,999 രൂപയാണ് വില. 1000 രൂപ ഡിസ്കൗണ്ട് ഉപയോഗപ്പെടുത്തി 22,999 രൂപയ്ക്ക് ഈ ഫോൺ ലഭ്യമാകും. ഇതോടൊപ്പം നോകോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. നാർസോ 60 പ്രോയുടെ 12ജിബി റാം, 256ജിബി സ്റ്റോറേജ് വേരിയന്റിന് 1500 രൂപയുടെ ഡിസ്കൗണ്ട് ഉണ്ട്. 26,999 രൂപ വിലയുള്ള നാർസോ 60 പ്രോയുടെ ഈ വേരിയന്റ് 1500 രൂപ ഡിസ്കൗണ്ടോടെ 25,499 രൂപയ്ക്ക് ഓഫർ സെയിലിൽ ലഭ്യമാകും. നാർസോ 60 പ്രോയുടെ ഏറ്റവും ഉയർന്ന വേരിയന്റ് 12ജിബി റാം+ 1ടിബി സ്റ്റോറേജ് ഓപ്ഷനിലാണ് എത്തുന്നത്. 29,999 രൂപ വിലയുള്ള ഈ വേരിയന്റ് 1500 രൂപ ഡിസ്കൗണ്ടോടെ 28,499 രൂപയ്ക്ക് ലഭ്യമാകും. 

Realme Narzo 60 5G

Realme Narzo 60 5G വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1,000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണും മൂന്ന് മാസത്തെ നോ-കോസ്റ്റ് EMI ഓഫറും ലഭിക്കും. റിയൽമി നാർസോ 60യുടെ 8GB/128GB വേരിയന്റിന് 17,999 രൂപയാണ് യഥാർഥ വില. ഓഫർ സെയിൽ ഡിസ്കൗണ്ടിന്റെ ഭാഗമായി 16,999 രൂപയ്ക്ക് ഈ ഫോൺ വാങ്ങാം. നാർസോ 60 5ജിയുടെ 8GB റാം 256GB സ്റ്റോറേജ് മോഡലിന് 19,999 രൂപയാണ് വില. എന്നാൽ ആനിവേഴ്സറി ഓഫറിന്റെ ഭാഗമായി ഈ ഫോൺ 18.999 രൂപയ്ക്ക് ലഭിക്കും. 

Realme N55 

റിയൽമി എൻ55 ആണ് ഓഫർ പട്ടികയിലുള്ള മറ്റൊരു മോഡൽ. 10,999 രൂപയുള്ള എൻ55 ന്റെ 4ജിബി റാം, 64ജിബി വേരിയന്റിന് 750 രൂപയുടെ ഓഫാണ് ലഭിക്കുക. എൻ55 ന്റെ 6ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 12,999 രൂപയാണ്. ഡിസ്കൗണ്ട് സഹിതം 11,999 രൂപയ്ക്ക് ഈ ഫോൺ ഓഫർ സെയിലിൽ വാങ്ങാം. റിയൽമിയുടെ ഔദ്യോഗി വെബ്​സൈറ്റിന് പുറമേ ആമസോണിൽ നിന്നും ആനിവേഴ്സറി ഡിസ്കൗണ്ട് സഹിതം ഈ ഫോണുകൾ വാങ്ങാൻ അ‌വസരമുണ്ട്.

Nisana Nazeer
Digit.in
Logo
Digit.in
Logo