Dimensity 810 5ജി പ്രോസ്സസറിൽ ഇതാ റിയൽമി 8എസ് പുറത്തിറങ്ങുന്നു ?

Dimensity 810 5ജി പ്രോസ്സസറിൽ ഇതാ റിയൽമി 8എസ് പുറത്തിറങ്ങുന്നു ?
HIGHLIGHTS

ലീക്ക് ആയ റെൻഡറുകൾ പ്രകാരം ഈ ഫോണുകൾ MediaTek Dimensity 810 ആണ് എത്തുന്നത്

ലീക്ക് ആയ റെൻഡറുകൾ പ്രകാരം ഈ ഫോണുകൾ MediaTek Dimensity 810 ആണ് എത്തുന്നത്

കൂടാതെ 64 മെഗാപിക്സലിന്റെ ക്യാമറകളും ഈ ഫോണുകൾക്ക് ഉണ്ടാകും

ഇന്ത്യൻ വിപണിയിൽ ചുരുങ്ങിയ സമയം കൊണ്ട് മികച്ച വാണിജ്യം നേടിയ സ്മാർട്ട് ഫോൺ കമ്പനികളിൽ ഒന്നാണ് റിയൽമി ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ 15000 രൂപയ്ക്ക് താഴെ 5ജി ഫോണുകൾ വരെ ലഭിക്കുന്നുണ്ട്.എന്നാൽ ഇപ്പോൾ ഇതാ റിയൽമിയുടെ മറ്റൊരു 5ജി സ്മാർട്ട് ഫോണുകൾ കൂടി വിപണിയിൽ ഉടൻ എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ .Realme 8s എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ പ്രതീഷിക്കുന്നത് .ഇപ്പോൾ ഈ ഫോണുകളുടെ റെൻഡറുകൾ ലീക്ക് ആയിരിക്കുന്നു .OnLeaks ആയി ചേർന്ന്  91Mobiles ആണ് ഇപ്പോൾ ഈ റെൻഡറുകൾ പുറത്തുവിട്ടിരിക്കുന്നത് .പ്രതീക്ഷിക്കുന്ന ഫീച്ചറുകളും മറ്റും നോക്കാം .

REALME 8S LEAKED SPECIFICATIONS

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ ഫുൾ HD  90HZ റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 2400×1080  പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 810 SoC ലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 11 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം + 128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 8 ജിബിയുടെ റാം + 256  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ്  .ക്യാമറകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 64  മെഗാപിക്സൽ ക്വാഡ്  ക്യാമറകൾ തന്നെയാകും ഉണ്ടാകുക .റെൻഡറുകൾ സൂചിപ്പിക്കുന്നഖും അത് തന്നെയാണ് .അതുപോലെ തന്നെ 16 മെഗാപിക്സൽ സെൽഫിയും പ്രതീക്ഷിക്കാം .

അടുത്തതായി ഈ ഫോണുകളുടെ പ്രതീക്ഷിക്കുന്ന ബാറ്ററിയാണ് .റിയൽമിയുടെ ഈ പുതിയ 5ജി സ്മാർട്ട് ഫോണുകൾ 5,000mAh ന്റെ ബാറ്ററി കരുത്തിൽ വരെ പ്രതീഷിക്കാവുന്നതാണ് .ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ പുറത്തുവന്നിട്ടില്ല .ഉടൻ തന്നെ വിപണിയിൽ പ്രതീക്ഷിക്കാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo