ഞെട്ടിക്കുന്ന വിലയ്ക്ക് എത്തിയ റിയൽമി 8s 5ജി ഇന്ന് ആദ്യ സെയിലിനു എത്തും

Updated on 13-Sep-2021
HIGHLIGHTS

റിയൽമിയുടെ 8 എസ് എന്ന സ്മാർട്ട് ഫോണുകൾ ഇന്ന് ആദ്യ സെയിലിനു എത്തും

ഉച്ചയ്ക്ക് 12 മണിയ്ക്ക് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം

റിയൽമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .റിയൽമിയുടെ Realme 8i, Realme 8s എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾ രണ്ടും 20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിൽ റിയൽമിയുടെ 8എസ് എന്ന സ്മാർട്ട് ഫോണുകൾ ഉച്ചയ്ക്ക് 12 മണിയ്ക്ക് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം .

Realme 8s 5ജി സ്മാർട്ട് ഫോണുകൾ

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 90Hz റിഫ്രഷ് റേറ്റും സൈഡിൽ ഫിംഗർ പ്രിന്റ് സെൻസറുകളും നൽകിയിരിക്കുന്നു .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജിലും 8 ജിബിയുടെ റാംമ്മിലും 128 ജിബിയുടെ സ്റ്റോറേജുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഇതിന്റെയും ഓ എസ് പ്രവർത്തനം നടക്കുന്നത് .

ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ ഏറ്റവും എടുത്തു പറയേണ്ട ഒന്നാണ് ഇതിന്റെ പ്രോസ്സസറുകൾ .MediaTek Dimensity 810 പ്രോസ്സസറുകളിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .

MediaTek Dimensity 810 പ്രോസ്സസറുകളിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട് ഫോൺ ആണ് റിയൽമിയുടെ 8എസ് എന്ന ഈ 5ജി സ്മാർട്ട് ഫോണുകൾ .വില നോക്കുകയാണെങ്കിൽ 6ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പൂത്തിറങ്ങിയ മോഡലുകൾക്ക് 17999 രൂപയും കൂടാതെ 8 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വിപണിയിൽ എത്തിയ മോഡലുകൾക്ക് 19999 രൂപയും ആണ് വില വരുന്നത് .ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :