വിപണി കീഴടക്കാൻ റിയൽമി 8S 5ജി ഫോണുകൾ എത്തി ;വിലയോ ?
റിയൽമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി ഇതാ വിപണിയിൽ അവതരിപ്പിച്ചു
Realme 8i, Realme 8s എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്
ഇതിൽ Realme 8s എന്ന സ്മാർട്ട് ഫോണുകൾ 5ജി സപ്പോർട്ടിലാണ് എത്തിയിരിക്കുന്നത്
റിയൽമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .റിയൽമിയുടെ Realme 8i, Realme 8s എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾ രണ്ടും 20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിൽ റിയൽമിയുടെ 8എസ് എന്ന സ്മാർട്ട് ഫോണുകൾ 5ജി സപ്പോർട്ടിൽ ആണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ ഫോണുകളുടെ മറ്റു ഫീച്ചറുകൾ നോക്കാം .
SurveyRealme 8s 5ജി സ്മാർട്ട് ഫോണുകൾ
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 90Hz റിഫ്രഷ് റേറ്റും സൈഡിൽ ഫിംഗർ പ്രിന്റ് സെൻസറുകളും നൽകിയിരിക്കുന്നു .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജിലും 8 ജിബിയുടെ റാംമ്മിലും 128 ജിബിയുടെ സ്റ്റോറേജുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഇതിന്റെയും ഓ എസ് പ്രവർത്തനം നടക്കുന്നത് .
ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ ഏറ്റവും എടുത്തു പറയേണ്ട ഒന്നാണ് ഇതിന്റെ പ്രോസ്സസറുകൾ .MediaTek Dimensity 810 പ്രോസ്സസറുകളിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .
MediaTek Dimensity 810 പ്രോസ്സസറുകളിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട് ഫോൺ ആണ് റിയൽമിയുടെ 8എസ് എന്ന ഈ 5ജി സ്മാർട്ട് ഫോണുകൾ .വില നോക്കുകയാണെങ്കിൽ 6ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പൂത്തിറങ്ങിയ മോഡലുകൾക്ക് 17999 രൂപയും കൂടാതെ 8 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വിപണിയിൽ എത്തിയ മോഡലുകൾക്ക് 19999 രൂപയും ആണ് വില വരുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
