ഞെട്ടിക്കുന്ന വില തന്നെ !! റിയൽമിയുടെ 8ഐ ഇതാ പുറത്തിറക്കി

HIGHLIGHTS

റിയൽമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി ഇതാ വിപണിയിൽ അവതരിപ്പിച്ചു

Realme 8i, Realme 8s എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്

ഇതിൽ Realme 8i എന്ന സ്മാർട്ട് ഫോണുകൾ 4ജി സപ്പോർട്ടിലാണ് എത്തിയിരിക്കുന്നത്

ഞെട്ടിക്കുന്ന വില തന്നെ !! റിയൽമിയുടെ 8ഐ ഇതാ പുറത്തിറക്കി

റിയൽമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .റിയൽമിയുടെ Realme 8i, Realme 8s എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾ രണ്ടും 20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിൽ റിയൽമിയുടെ 8എസ് എന്ന സ്മാർട്ട് ഫോണുകൾ 5ജി സപ്പോർട്ടിൽ ആണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .എന്നാൽ Realme 8i ഫോണുകൾ 4ജി സപ്പോർട്ടിലും ആണ് എത്തിയിരിക്കുന്നത് . ഈ ഫോണുകളുടെ മറ്റു ഫീച്ചറുകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

Realme 8ഐ  4ജി സ്മാർട്ട് ഫോണുകൾ 

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6  ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 120Hz റിഫ്രഷ് റേറ്റും സൈഡിൽ ഫിംഗർ പ്രിന്റ് സെൻസറുകളും നൽകിയിരിക്കുന്നു .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ സ്റ്റോറേജിലും 6 ജിബിയുടെ റാംമ്മിലും 128 ജിബിയുടെ സ്റ്റോറേജുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഇതിന്റെയും ഓ എസ് പ്രവർത്തനം നടക്കുന്നത് .

ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ ഏറ്റവും എടുത്തു പറയേണ്ട ഒന്നാണ് ഇതിന്റെ പ്രോസ്സസറുകൾ .MediaTek Helio G96 പ്രോസ്സസറുകളിൽ ആണ് ഈ 8 ഐ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 5000mah ന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .കൂടാതെ 18W അഡാപ്‌റ്റർ ബോക്സിൽ ലഭിക്കുന്നതുമാണ് .വില നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പൂത്തിറങ്ങിയ മോഡലുകൾക്ക് 13999 രൂപയും കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വിപണിയിൽ എത്തിയ മോഡലുകൾക്ക് 15999 രൂപയും ആണ് വില വരുന്നത് .

Experienced Social Media And Content Marketing Specialist View Full Profile