വില 23999 രൂപ മുതൽ! Realme 15 5G, 7000mAh പവറും 50MP 4K ക്യാമറ സ്മാർട്ഫോൺ
റിയൽമി 15 പ്രോയ്ക്കൊപ്പമാണ് റിയൽമി 15 ഹാൻഡ്സെറ്റും പുറത്തിറങ്ങിയത്
Sony IMX882 സെൻസറിലാണ് ഈ റിയൽമി സ്മാർട്ഫോൺ അവതരിപ്പിച്ചത്
7,000mAh ബാറ്ററി ഉൾപ്പെടുത്തിയിട്ടുള്ള സ്മാർട്ഫോണാണ് റിയൽമി 15
7000mAh പവറും 50MP 4K ക്യാമറയുമുള്ള Realme 15 5G ഇന്ത്യയിൽ അവതരിപ്പിച്ചു. റിയൽമി 15 പ്രോയ്ക്കൊപ്പമാണ് റിയൽമി 15 ഹാൻഡ്സെറ്റും പുറത്തിറങ്ങിയത്. Sony IMX882 സെൻസറിലാണ് ഈ റിയൽമി സ്മാർട്ഫോൺ അവതരിപ്പിച്ചത്. ഫോണിന്റെ ഫീച്ചറുകളും വിലയും നോക്കാം.
SurveyRealme 15 5G സ്പെസിഫിക്കേഷൻ
6.8 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയുള്ള ഫോണാണ് റിയൽമി 15 5G. സ്ക്രീനിന് 144Hz വരെ റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഇതിൽ 6,500 nits വരെ ലോക്കൽ പീക്ക് ബ്രൈറ്റ്‌നസ് ലഭിക്കുന്നു. കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുള്ള സ്ക്രീനാണ് ഇതിലുള്ളത്. 12GB വരെ LPDDR4X റാമും 256GB വരെ UFS 3.1 ഓൺബോർഡ് സ്റ്റോറേജുമാണ് പ്രോസസറിൽ കൊടുത്തിരിക്കുന്നത്. ഇതിൽ മീഡിയടെക് ഡൈമെൻസിറ്റി 7300+ ചിപ്‌സെറ്റ് നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6 ആണ് ഫോണിന്റെ സോഫ്റ്റ് വെയർ.

ക്യാമറയിലേക്ക് വന്നാൽ 50-മെഗാപിക്സൽ സോണി IMX882 മെയിൻ സെൻസറാണ് ഫോണിന്റെ പ്രൈമറി ക്യാമറ. റിയൽമി 15 5ജിയിൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസുമായി ജോടിയാക്കിയ 8-മെഗാപിക്സൽ സെൻസറുമുണ്ട്. ഈ ഡ്യുവൽ റിയർ ക്യാമറയ്ക്ക് പുറമെ എടുത്തുപറയേണ്ട മറ്റൊന്ന് സെൽഫി സെൻസറാണ്. 50-മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയാണ്.
7,000mAh ബാറ്ററി ഉൾപ്പെടുത്തിയിട്ടുള്ള സ്മാർട്ഫോണാണ് റിയൽമി 15. 80W വയർഡ് ഫാസ്റ്റ് ചാർജിങ്ങിന്റെ സപ്പോർട്ടും ലഭിക്കും.
ഇതിൽ മികച്ച എഐ ഫീച്ചറും ഉൾക്കൊള്ളുന്നു. AI എഡിറ്റ് ജെനി, AI പാർട്ടി, വോയ്‌സ്-എനേബിൾഡ് ഫോട്ടോ എഡിറ്റിംഗ്, AI മാജിക് ഗ്ലോ 2.0, AI ലാൻഡ്‌സ്‌കേപ്പ്, AI ഗ്ലെയർ റിമൂവർ, AI മോഷൻ കൺട്രോൾ, AI സ്‌നാപ്പ് മോഡ് തുടങ്ങിയ എഐ എഡിറ്റിംഗ് ഫീച്ചറുകളുണ്ട്. മെച്ചപ്പെട്ട ഗെയിമിങ്ങിനായി GT ബൂസ്റ്റ് 3.0 സാങ്കേതികവിദ്യയും ഉപയോഗിച്ചിരിക്കുന്നു. കൂടാതെ ഗെയിമിംഗ് കോച്ച് 2.0 എന്ന ഫീച്ചറും റിയൽമി 15-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ ഈ ഹാൻഡ്സെറ്റിൽ IP66+IP68+IP69 റേറ്റിങ്ങുണ്ട്.
റിയൽമി 15 5G വില, വിൽപ്പന
മൂന്ന് സ്റ്റോറേജ് വേരിയന്റുകളും മൂന്ന് കളർ വേരിയന്റുകളുമുള്ള സ്മാർട്ഫോണാണ് റിയൽമി 15 5ജി. 8ജിബി+128ജിബി സ്റ്റോറേജിന് 23,999 രൂപയാകുന്നു. 8ജിബി+256ജിബി സ്റ്റോറേജുള്ള റിയൽമി 15-ന് 25,999 രൂപയുമാകും. അടുത്തത് 12ജിബി, 256ജിബി വരുന്ന ടോപ് വേരിയന്റാണ്. ഇതിന് വില 28,999 രൂപയാണ്. ഫ്ലോയിംഗ് സിൽവർ, വെൽവെറ്റ് ഗ്രീൻ, സിൽക്ക് പിങ്ക് എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുന്നത്.
ജൂലൈ 30 മുതൽ റിയൽമി 15 പ്രോയുടെ വിൽപ്പനയ്ക്കൊപ്പം ഇതിന്റെ വിൽപ്പനയും നടക്കും. 2000 രൂപയുടെ ബാങ്ക് കിഴിവ് ആദ്യ വിൽപ്പനയിൽ അനുവദിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾക്ക് റിയൽമി 15 5ജി സ്മാർട്ഫോൺ 21999 രൂപ മുതൽ വാങ്ങാം.
Also Read: Superb Offer! 525W Dolby Soundbar 76 ശതമാനം ഡിസ്കൗണ്ടിൽ! വേഗം വാങ്ങിയാൽ ലാഭം!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile