വെറും 4444 രൂപയ്ക്കു " റീച്ച് അലൂറെ പ്ലസ്‌ "4 ജി സ്മാർട്ട്‌ ഫോണുകൾ

Highlights

കുറഞ്ഞ വിലയിൽ തകപ്പൻ സേവനം "റീച്ച് അലൂറെ+ “

വെറും 4444 രൂപയ്ക്കു  " റീച്ച് അലൂറെ പ്ലസ്‌ "4 ജി സ്മാർട്ട്‌ ഫോണുകൾ

ഒരു വർഷത്തിൽ ആയിരക്കണക്കിനു സ്മാർട്ട്‌ ഫോണുകൾ ആണ് വിപണിയിൽ ഇറക്കുന്നത്‌ .പല രീതിയിൽ ,പല നിറത്തിൽ അങ്ങനെ ഒരു പാട് സവിശേഷതകൾ ഉള്ള സ്മാർട്ട്‌ ഫോണുകളെക്കുറിച്ച് നമുക്ക് അറിയാം .അക്കൂട്ടത്തിൽ ഇതാ മറ്റൊരു സ്മാർട്ട്‌ ഫോൺ കൂടി .കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .റീച്ച് അലൂറെ+ ഡ്യൂയൽ സിം ഫോണാണ്, കൂടാതെ 5.5 ഇഞ്ച് qHD IPS ,960 x 540 പിക്സൽ റെസ്ല്യുഷൻ ഡിസ്പ്ല്യേ , 1.3 GHz ഡ്യൂയൽ കോർ പ്രോസസറാണ് ഫോണിനു ശക്തി പകരുന്നത്. 1GB റാംമിനൊപ്പം 8GB ഇൻ്റേൺ സ്റ്റോറേജും റീച്ച് അലൂറെ+ലുണ്ട്. 32GB വരെ സ്റ്റോറേജ് വർധിപ്പിക്കാം.

ക്യാമറ പ്രേമികൾക്കായി 10Mp യുടെ പ്രൈമറി ക്യാമറയും 5Mp യുടെ ഫിക്‌സ്ഡ്‌ ഫോക്കസ് മുൻ ക്യാമറയുമുണ്ട്. പ്രൈമറി ക്യാമറ ഓട്ടോ ഫോക്കോസോടു കൂടി LED ഫ്ലാഷാണ്. ഫോൺ 169gm തൂക്കവും 7.9mm തിക്കനസുമുണ്ട്.4G LTE , 3G , 2G, GPS, WiFi, BlueTooth 4.0 എന്നിവയാണ് മറ്റു ഫിച്ചേർസ്. 2600 mAh ബാറ്ററിയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഒരു സാധാരണക്കാരനു ഉപയോഗിക്കതക്കവിധം എല്ലാത്തരം സേവനങ്ങളും ഇതിൽ ഉള്പെടുതിയിരിക്കുന്നു എന്നുതന്നെ വേണമെങ്കിൽ പറയാം .

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile