40000 രൂപ റേഞ്ചിൽ Vivo, iQOO, OnePlus പ്രീമിയം സ്മാർട്ട്ഫോണുകൾ Amazon റിപ്പബ്ലിക് ഡേ സെയിലിൽ!

40000 രൂപ റേഞ്ചിൽ Vivo, iQOO, OnePlus പ്രീമിയം സ്മാർട്ട്ഫോണുകൾ Amazon റിപ്പബ്ലിക് ഡേ സെയിലിൽ!

Amazon ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ വിലക്കിഴിവിൽ ഫോണുകൾ വാങ്ങാം. Vivo, iQOO, OnePlus പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് 40000 രൂപയിലും താഴെയാണ് വിലയാകുന്നത്. ജനുവരി 16 മുതൽ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന സെയിൽ മാമാങ്കത്തിലാണ് ഓഫർ. വിവോ വി60 5ജി, റിയൽമി ജിടി 7, വൺപ്ലസ് 13ആർ തുടങ്ങിയ ഫോണുകൾക്കാണ് വിലക്കിഴിവ്.

Digit.in Survey
✅ Thank you for completing the survey!

Vivo V60 5G Offer

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ആരംഭിച്ചു. 36000 രൂപ റേഞ്ചിൽ നിങ്ങൾക്ക് Vivo V60 5G സ്മാർട്ട്ഫോൺ വാങ്ങിക്കാം. എസ്ബിഐ കാർഡ് ഉപയോഗിച്ചാൽ കൂടുതൽ ഇളവ് ലഭിക്കുന്നതാണ്. 10 ശതമാനം ഇൻസ്റ്റന്റ് കിഴിവാണ് എസ്ബിഐ കാർഡുകളിലൂടെ അനുവദിച്ചിട്ടുള്ളത്. വാങ്ങാനുള്ള ലിങ്ക്.

പ്രീമിയം ഫീച്ചറുകളുള്ള സ്മാർട്ട്ഫോണാണ് വിവോ വി60 5ജി. 50 MP Zeiss OIS ക്യാമറയും, 50 MP Zeiss ടെലിഫോട്ടോ ക്യാമറയും, 8 MP ZEISS ക്യാമറയും ഇതിൽ കൊടുത്തിട്ടുണ്ട്. 6500 mAh ന്റെ പവർഫുൾ ബാറ്ററി വിവോയിലുണ്ട്. 6.77 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഫോണിലുള്ളത്.

OnePlus 13R ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026

44,999 രൂപയുടെ വൺപ്ലസ് 13ആർ ഫോണിന് മികച്ച കിഴിവ് ലഭ്യമാണ്. ഇപ്പോൾ 37999 രൂപയ്ക്ക് സ്മാർട്ട് ഫോൺ വാങ്ങിക്കാം. ഇതിനും എസ്ബിഐ കാർഡ് ഓഫർ ലഭിക്കും. 12GB റാമും 256GB സ്റ്റോറേജുമുള്ള പ്രീമിയം ഫോണിനാണ് ഇളവ്. വാങ്ങാനുള്ള ലിങ്ക്.

OnePlus 13R
OnePlus 13R

6000mAh പവർഫുൾ ബാറ്ററിയുള്ള ഫോണാണ് വൺപ്ലസ് 13ആർ. ഇതിൽ ട്രിപ്പിൾ ക്യാമറയാണ് സെറ്റ് ചെയ്തിരിക്കുന്നത്. 50MP പ്രൈമറി ക്യാമറയും, 50MP ടെലിഫോട്ടോ ക്യാമറയും, 8MP അൾട്രാ വൈഡ് ക്യാമറയും ഇതിലുണ്ട്. 1.5K ProXDR ഡിസ്പ്ലേയാണ് ഫോണിന്റെ മറ്റൊരു ഹൈലൈറ്റ്.

iQoo Amazon Great Republic Day Sale Offer

ഐഖൂ നിയോ 10ആർ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത് 33999 രൂപയ്ക്കാണ്. ആമസോണിൽ ഇത് അതിഗംഭീരമായ കിഴിവ് അനുവദിച്ചു. 26999 രൂപയ്ക്ക് ഐഖൂ സ്മാർട്ട്ഫോൺ വാങ്ങിക്കാം.

സ്‌നാപ്ഡ്രാഗൺ 8എസ് ജെൻ 3 പ്രോസസറും വലിയ 6,400എംഎഎച്ച് ബാറ്ററിയുമുള്ള ഫോണാണിത്. 50MP സോണി സെൻസറും 8MP അൾട്രാ വൈഡ് ക്യാമറയും ഇതിലുണ്ട്. ഐക്യുഒ നിയോ 10ആർ 5ജി സ്റ്റൈലിലും യുവാക്കളുടെ മനം കവർന്ന ഫോണാണ്. വാങ്ങാനുള്ള ലിങ്ക്.

ഇതിന് പുറമെ പ്രീമിയം ഐഖൂ സെറ്റായ ഐഖൂ നിയോ 10 ഫോണിനും വിലക്കിഴിവുണ്ട്. 38,999 രൂപയ്ക്കാണ് ഫോൺ വിപണിയിൽ എത്തിയത്. 34999 രൂപയ്ക്ക് ആമസോൺ റിപ്പബ്ലിക് ഡേ സെയിലിൽ ഫോൺ വാങ്ങാം. 1000 രൂപ ബാങ്ക് ഓഫറും, 1000 രൂപ കൂപ്പൺ കിഴിവും ചേർത്തുള്ള ഡീലാണിത്. 7000 mAh കരുത്തൻ ബാറ്ററി ഫോണിന്റെ ഹൈലൈറ്റാണ്. സ്നാപ്ഡ്രാഗൺ 8s Gen 4 പ്രോസസറും ഇതിലുണ്ട്. ഇവിടെ നിന്നും വാങ്ങാം.

റിയൽമി ജിടി 7 ഓഫർ

ഫ്ലാഗ്ഷിപ്പ് ലെവൽ പെർഫോമൻസ് നോക്കുന്നവർക്ക് Realme GT 7 ഫോൺ വാങ്ങാം. ആമസോൺ ഇപ്പോൾ 35998 രൂപയ്ക്ക് റിയൽമി വിൽക്കുന്നുണ്ട്. ഇതിൽ 1000 രൂപയുടെ ബാങ്ക് ഓഫറും ചേരുന്നു. ഓഫറില്ലാത്തപ്പോൾ 45000 രൂപയ്ക്ക് മുകളിൽ വിലയാകുന്ന ഫോണാണിത്. ആമസോൺ എസ്ബിഐ കാർഡുകൾക്ക് ക്യാഷ്ബാക്ക് ഓഫറും പ്രഖ്യാപിച്ചിരിക്കുന്നു.

7000mAh ബാറ്ററിയാണ് സ്മാർട്ട് ഫോണിലുള്ളത്. ഇത് 120W ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്നു. മീഡിയാടെക് ഡൈമൻസിറ്റി 9400e പ്രോസസറിലൂടെ മൾട്ടി ടാസ്കിങ് പെർഫോമൻസും ഇതിൽ ഉറപ്പിക്കാം. വാങ്ങാനുള്ള ലിങ്ക്.

Also Read: BSNL Cheapest Plan 2026: വെറും 197 രൂപയ്ക്ക് 42 ദിവസം വാലിഡിറ്റി! വിശ്വസിക്കാനാകുന്നില്ല അല്ലേ?

Oppo F31 Pro+

അടുത്തത് ഓപ്പോ ഫോണിനായുള്ള ഓഫറാണ്. ഓപ്പോ എഫ്31 പ്രോ പ്ലസ് നിങ്ങൾക്ക് 30000 രൂപ റേഞ്ചിൽ വാങ്ങാം. 2300 രൂപയുടെ ബാങ്ക് ഓഫർ കൂടി വിനിയോഗിക്കുമ്പോഴുള്ള വിലയാണിത്. ഇപ്പോൾ ആരംഭിച്ച റിപ്പബ്ലിക് ഡേ സെയിലിൽ ഇതിന് ബാങ്ക് ഓഫറുകളും അനുവദിച്ചിട്ടുണ്ട്. 50 MP മെയിൻ ക്യാമറയും, 2MP പോർട്രെയിറ്റ് ക്യാമറയുമുള്ള ഫോണാണിത്. പെർഫോമൻസിന് ഓപ്പോ എഫ്31 പ്രോ പ്ലസ്സിൽ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 7 Gen 3 പ്രോസസറുമുണ്ട്. ഇവിടെ നിന്നും വാങ്ങാം.

Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ നൽകിയിരിക്കുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo