iQOO Neo 9 Pro: ഏറ്റവും പ്രിയപ്പെട്ട ഐക്യൂ പ്രീമിയം ഫോണിന് ഫെസ്റ്റിവൽ Discount

HIGHLIGHTS

iQOO Neo 9 Pro ഇൻസ്റ്റന്റ് ഡിസ്കൌണ്ടിൽ ലഭിക്കുന്നു

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലാണ് മികച്ച ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്

ബോൾഡ് ഡിസൈനിൽ മികച്ച ഡിസ്പ്ലേയോടെയാണ് ഫോൺ പുറത്തിറക്കിയത്

iQOO Neo 9 Pro: ഏറ്റവും പ്രിയപ്പെട്ട ഐക്യൂ പ്രീമിയം ഫോണിന് ഫെസ്റ്റിവൽ Discount

iQOO Neo 9 Pro വിലക്കിഴിവിൽ ആമസോണിൽ നിന്ന് വാങ്ങാം. ഈ വർഷം ആദ്യം ഇന്ത്യൻ വിപണിയിലെത്തിയ സ്മാർട്ഫോണാണിത്. പ്രീമിയം ഫീച്ചറുകളോടെയാണ് iQOO Neo 9 Pro അവതരിപ്പിച്ചത്.

Digit.in Survey
✅ Thank you for completing the survey!

iQOO Neo 9 Pro വിലക്കിഴിവിൽ

ബോൾഡ് ഡിസൈനിൽ മികച്ച ഡിസ്പ്ലേയോടെയാണ് ഫോൺ പുറത്തിറക്കിയത്. ഫോണിൽ മികച്ച ക്യാമറയും പ്രോസസറുമാണ് ഐക്യൂ നിയോ 9 പ്രോയിലുണ്ട്. ഫോണിന്റെ ഉയർന്ന വേരിയന്റിന് 16 ശതമാനം കിഴിവ് ലഭിക്കും. കുറഞ്ഞ സ്റ്റോറേജിന് 14 ശതമാനം ഡിസ്കൌണ്ടുണ്ട്.

popular premium phone iqoo neo 9 pro get festival discount

ഐക്യൂ നിയോ 9 പ്രോ ഇൻസ്റ്റന്റ് ഡിസ്കൌണ്ടിൽ ലഭിക്കുന്നു. അതുപോലെ 1500 രൂപയുടെ ബാങ്ക് കിഴിവും ആമസോൺ നൽകുന്നു. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലാണ് മികച്ച ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. നോ കോസ്റ്റ് ഇഎംഐ ഓഫറും എക്സ്ചേഞ്ച് കിഴിവും ഫോണിനുണ്ട്.

iQOO Neo 9 Pro സ്പെസിഫിക്കേഷൻ

6.78-ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും 144Hz റിഫ്രെഷ് റേറ്റുമുണ്ട്. ഈ പ്രീമിയം സ്മാർട്ഫോണിൽ വെറ്റ് ഹാൻഡ് ടച്ച് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നു. 6,043 mm² വേപ്പർ ചേമ്പർ സിസ്റ്റവും ഇതിലുണ്ട്.

ഫോണിലുള്ളത് ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 ചിപ്‌സെറ്റാണ്. ഫോട്ടോഗ്രാഫിയിൽ ഫോണിന്റെ മെയിൻ ക്യാമറ 50 മെഗാപിക്സലാണ്. ഇതിൽ IMX 920 നൈറ്റ് വിഷൻ സെൻസറാണുള്ളത്. 8 MP അൾട്രാ-വൈഡ് ആംഗിൾ ലെൻസും ഇതിൽ നൽകിയിരിക്കുന്നു.

അൾട്രാ ഫാസ്റ്റ് 120W ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. 5,160 mAh ബാറ്ററിയാണ് ഐക്യൂ നിയോ 9 പ്രോയിലുള്ളത്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനായി IP54 റേറ്റിങ്ങുണ്ട്. ഇതിൽ Wi-Fi 7 സപ്പോർട്ട് ലഭിക്കുന്നു.

Also Read: Wow Offer: iPhone 13 ആൻഡ്രോയിഡ് ഫോൺ വിലയിൽ! 40000 രൂപയ്ക്ക് വാങ്ങാം

ആമസോൺ വമ്പൻ ഓഫർ

8GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന് 14 ശതമാനം വിലക്കിഴിവുണ്ട്. 35,999 രൂപയാണ് ആമസോണിലെ ഇപ്പോഴത്തെ വില. പർച്ചേസിനുള്ള ലിങ്ക്.

12GB റാമും 256GB സ്റ്റോറേജുമുള്ള ഐക്യൂ ഫോണിന് 16 ശതമാനം ഡിസ്കൌണ്ടുണ്ട്. 37,999 രൂപയ്ക്ക് ഇപ്പോൾ ലഭിക്കും. 1500 രൂപയുടെ ബാങ്ക് ഡിസ്കൌണ്ട് ഇതിന് ലഭിക്കുന്നു. പർച്ചേസിനുള്ള ലിങ്ക്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo