Poco X5 pro 5G ഇന്ത്യൻ വിപണിയിലുടനെത്തും

Poco X5 pro 5G ഇന്ത്യൻ വിപണിയിലുടനെത്തും
HIGHLIGHTS

Poco X5 pro 5G ഫെബ്രുവരി 6ന് ഇന്ത്യൻ വിപണിയിലെത്തും

Qualcomm Snapdragon 778G പ്രോസെസ്സറിലാണ്‌ ഫോൺ പ്രവർത്തിക്കുന്നത്

ബ്ലാക്ക് ആൻഡ് ബ്ലൂ ആണ് കളർ വേരിയന്റുകൾ

പോക്കോ (Poco) യുടെ ഏറ്റവും പുതിയ മോഡലായ പോക്കോ (Poco) X5 പ്രോ 5ജി ഫെബ്രുവരി 6ന് ഇന്ത്യൻ വിപണിയിലെത്തും.  പോക്കോ (Poco) X5 പ്രോ 5ജി  Redmi Note 12 Speed Edition ന്റെ സമാന ഫീച്ചറുകൾ ഉള്ളതാണ്. പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോക്കോ (Poco) കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായി പുതിയ സ്മാർട്ഫോൺ ഇന്ത്യയിൽ വിപണിയിൽ  എത്തിക്കാൻ ഒരുങ്ങുകയാണ്. പോക്കോ (Poco) X4 ഫോണുകളുടെ പിൻഗാമികളായാണ് Poco X5 pro 5G ഫോണുകൾ എത്തുന്നത്.

Poco X5 pro 5G സ്‌പെസിഫിക്കേഷൻസ്

6.67 ഇഞ്ച് FHD+ OLED ഡിസ്പ്ലേ പാനൽ ആണ് ഫോണിൽ ഉണ്ടാവുക എന്നാണ് പ്രതീക്ഷിക്കുന്നത്. 120Hz അഡാപ്റ്റീവ് റീഫ്രഷ് റേറ്റും 1080×2400 pixel resolution HDR10+ സപ്പോർട്ടോടു കൂടി ഫോൺ വരുമെന്നും കരുതുന്നു. Qualcomm Snapdragon 778G processor ആണ് ഫോണിൽ പ്രവർത്തിക്കുന്നത്. 12 ജിബി റാമും 512 ജിബി റാമും എന്നീ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോണിലുണ്ട് എന്ന് പ്രതീക്ഷിക്കുന്നു. ബ്ലാക്ക് ആൻഡ് ബ്ലൂ 
കളർ വേരിയന്റുകളിലാണ് ഫോൺ വിപണിയിലെത്തുന്നത്. 

ഇന്ത്യയിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന Poco X5 Pro യുടെ ബാറ്ററി 5,000mAh ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം 67watt ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടു കൂടി ഈ മോഡൽ വരുന്നതെന്ന് അഭ്യൂഹമുണ്ട്. അങ്ങനെ വന്നാൽ ഷഓമിക്ക് വലിയ വെല്ലുവിളിയായിരിക്കും ഈ മോഡൽ ഉയർത്തുക. 108MP പ്രൈമറി ക്യാമറ, 8MP അൾട്രാ വൈഡ് സെൻസർ, 2MP മാക്രോ സെൻസർ എന്നിങ്ങനെയായിരിക്കും ക്യാമറ സെറ്റപ്പെന്നാണ് റിപ്പോർട്ടുകൾ. 16MP സെൽഫി ക്യാമറ Poco X5 Pro 5Gയിലുണ്ട് എന്ന് കമ്പനി അവകാശപ്പെടുന്നു   

Nisana Nazeer
Digit.in
Logo
Digit.in
Logo