8000mAh വമ്പൻ ബാറ്ററിയുമായി സ്മാർട്ട്ഫോൺ വിപണിയിലെ വിപ്ലവമാകാൻ Poco M8 Power ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യും. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ നൽകുന്ന പോകോ എം സീരീസിലേക്കാണ് പുതിയ സ്മാർട്ട് ഫോണും അവതരിപ്പിക്കുക. 50MP ഡ്യുവൽ ക്യാമറ സെറ്റപ്പ്, വലിയ ഡിസ്പ്ലേ, ശക്തമായ പെർഫോമൻസ് ഈ പുത്തൻ ഫോണിൽ പ്രതീക്ഷിക്കാം. ലുക്കിൽ ഐഫോൺ 17 പ്രോ മാക്സിനെ പോലെ തോന്നിപ്പിക്കുന്ന ഓറഞ്ച് കളർ വേരിയന്റിലാണ് പോകോ ഫോൺ എത്തുന്നത്. ഡിസൈനിൽ ഫ്ലാറ്റ് എഡ്ജ് ഡിസൈനും വലിയ പിൻ ക്യാമറ മൊഡ്യൂളുകളും സജ്ജീകരിക്കും.
ഗെയിമിംഗ്, വീഡിയോ സ്ട്രീമിംഗ്, സോഷ്യൽ മീഡിയ ഉപയോഗം തുടങ്ങിയ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് മിഡ് റേഞ്ച് പോകോ ഫോൺ ലോഞ്ച് ചെയ്യുക. ഷവോമിയുടെ സബ് ബ്രാൻഡായിരുന്ന പോകോ, ഒരുപക്ഷേ Redmi Note 17 ഫോണിന്റെ റീബ്രാൻഡഡ് വേർഷനിലാകും ഇത് അവതരിപ്പുക്കുന്നത്. സ്മാർട്ട് ഫോണിന്റെ ലോഞ്ച് തീയതിയെ കുറിച്ചും സവിശേഷതകളും ഇന്ത്യയിൽ ഏകദേശ വിലയും എത്രയാകുമെന്ന് പരിശോധിക്കാം.
ഒരു സാധാരണ സ്മാർട്ട്ഫോണിനേക്കാൾ ഇരട്ടി ബാക്കപ്പ് നൽകുന്ന ഫോണാണ് പോകോ എം8 പവർ. 8,000mAh ബാറ്ററിയ്ക്ക് പുറമെ ഇതിൽ കമ്പനി അമോലെഡ് ഡിസ്പ്ലേയാണ് അവതരിപ്പിക്കുന്നത് എന്നതും മറ്റൊരു സവിശേഷതയാണ്. പോകോ ഫോണിൽ 7 ഇഞ്ച് FHD+ ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Snap it if you can! ⚡
— POCO India (@IndiaPOCO) July 27, 2026
Pause on the correct M8 Power battery spec and show us what you caught in the comments.#POCO #POCOM8Power #POCOIndia pic.twitter.com/uLCaaucGTN
രണ്ട് വലിയ വൃത്താകൃതിയിലുള്ള റിങ്ങുകളായി ക്യാമറ മൊഡ്യൂൾ അവതരിപ്പിക്കും. 50MP പ്രൈമറി സെൻസറാകും പോകോയുടെ പുതിയ ഹാൻഡ്സെറ്റിലുണ്ടാകുക. സ്മാർട്ട് ഫോൺ ക്യാമറയിൽ എൽഇഡി ഫ്ലാഷ് സപ്പോർട്ടും ലഭിക്കും.
8000mAh ബാറ്ററിയുമായാണ് പോകോ എം8 പവർ അവതരിപ്പിക്കുന്നത്. ഇത് ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ബാറ്ററി ബാക്കപ്പ് നൽകും. ഫോണിലെ AMOLED ഡിസ്പ്ലേ മികച്ച നിറങ്ങളും മികച്ച വിഷ്വൽ എക്സ്പീരിയൻസും കൂടുതൽ ഇമ്മേഴ്സീവ്, സിനിമാറ്റിക് എക്സ്പീരിയൻസും നൽകുമെന്നാണ് പറയുന്നത്. ഇതിൽ പെർഫോമൻസിനായി Snapdragon 4 Gen 4 SoC പ്രോസസർ കൊടുത്തേക്കും. ചിപ്സെറ്റ് സാധാരണ ഉപയോഗങ്ങൾക്കും മിതമായ ഗെയിമിംഗിനും ഇണങ്ങുന്നതാകും.
പോകോ M8 പവർ ഓഗസ്റ്റ് 4-ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഫ്ലിപ്കാർട്ട് വഴി സ്മാർട്ട് ഫോൺ വിൽപ്പന നടത്തുമെന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. മിഡ് റേഞ്ചിലേക്ക് വരുന്ന പോകോ ഫോണിന് ഏകദേശം വിൽക്കുമെന്നും പോക്കോ സ്ഥിരീകരിച്ചു. പോകോ എം8 പവർ 20000 രൂപയ്ക്കും 26,999 രൂപയ്ക്കും ഇടയിലാകും വിലയാകുന്നത്.