New Snapdragon പ്രോസസറും 100W സ്പീഡ് ചാർജിങ്ങുമായി Poco അൾട്രാ സ്മാർട്ഫോൺ ഈ മാസം

New Snapdragon പ്രോസസറും 100W സ്പീഡ് ചാർജിങ്ങുമായി Poco അൾട്രാ സ്മാർട്ഫോൺ ഈ മാസം

100 വാട്ട് സ്പീഡ് ചാർജിങ് പിന്തുണയ്ക്കുന്ന പുതിയ വമ്പൻ സ്മാർട്ഫോണുകളാണ് പോകോ പുറത്തിറക്കാനൊരുങ്ങുന്നത്. Poco F8 Pro, Poco F8 Ultra ഹാൻഡ്സെറ്റുകളാണ് കമ്പനി ലോഞ്ച് ചെയ്യുന്നത്. നവംബർ 26 നാണ് പോകോയുടെ എഫ് സീരീസിലെ പ്രീമിയം ഫോണുകൾ വരുന്നത്. ഫോണുകളുടെ ആഗോള ലോഞ്ച് ഇവന്റ് ബാലിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

Poco F8 series Launch in India

റിപ്പോർട്ടുകൾ പ്രകാരം, പോകോ എഫ്8 പ്രോ, പോക്കോ എഫ്8 അൾട്രാ എന്നിവ മുൻനിര ഫീച്ചറുകളുള്ള ഫോണായിരിക്കും.

ആഗോള ലോഞ്ച് മാത്രമാണ് ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യയിലെ അരങ്ങേറ്റത്തെ കുറിച്ച് കമ്പനി ഇനിയും അറിയിപ്പൊന്നും നൽകിയിട്ടില്ല. ആഗോള ലോഞ്ചിന് ഏതാനും ആഴ്ചകൾ കഴിഞ്ഞാണ് ബ്രാൻഡുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യാറുള്ളത്. അതുകൊണ്ട് 2026 വർഷത്തിന്റെ തുടക്കത്തിലെങ്കിലും പോകോ എഫ്8 പ്രോ, അൾട്രായെ പ്രതീക്ഷിക്കാം.

വൺപ്ലസ് 15, ഓപ്പോ ഫൈൻഡ് X9 സീരീസ്, വിവോ X300 പോലുള്ള മുൻനിര ഫോണുകൾക്ക് ഇവനൊരു എതിരാളിയാകും. എന്നാൽ പോകോയുടെ ഫ്ലാഗ്ഷിപ്പ് ഡിവൈസുകളുടെ വിലയെ കുറിച്ച് വിവരങ്ങൾ ലഭ്യമല്ല.

പോകോ എഫ്8 പ്രോ സവിശേഷതകൾ എന്തൊക്കെയാകും?

പോക്കോ എഫ്8 പ്രോയിൽ 6.59 ഇഞ്ച് OLED പാനൽ ഉണ്ടാകാം. പോകോ എഫ്8 അൾട്രായിൽ ഇതിനേക്കാൾ വലിയ ഡിസ്പ്ലേയാകും. 6.9 ഇഞ്ച് ഡിസ്‌പ്ലേ വരെയുള്ള സ്ക്രീനാകും ഇതിലുണ്ടാകുക. രണ്ടും 120Hz റിഫ്രഷ് റേറ്റുള്ള, 1.5K റെസല്യൂഷൻ പിന്തുണയ്ക്കുന്ന സ്മാർട്ഫോൺ ആയിരിക്കും.

Poco F8 series Launch in India
Poco F8 series Launch in India

പോകോയുടെ ഈ സ്മാർട്ഫോണിൽ ആൻഡ്രോയിഡ് 16 ൽ പ്രവർത്തിക്കുന്ന ഹൈപ്പർ ഒഎസ് 3 സോഫ്റ്റ്‌വെയർ ആയിരിക്കും നൽകുന്നത്.

പോകോ എഫ്8 പ്രോ, എഫ്8 അൾട്രായിലും സ്നാപ്ഡ്രാഗണിന്റെ ടോപ്പ് ടയർ സോഫ്റ്റ് വെയറാകും കൊടുക്കുന്നത്. F8 പ്രോയിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ഉപയോഗിച്ചേക്കുമെന്നാണ് സൂചന. പോകോ എഫ്8 അൾട്രാ മോഡലിൽ സ്നാപ്ഡ്രാഗൺ എലൈറ്റ് ജെൻ 5 എന്ന പുത്തൻ പ്രോസസറാകും നൽകുന്നത്. ഫോണിന്

പ്രോ മോഡലിൽ OIS ഉള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ നൽകിയേക്കും. 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറും, 2x സൂമുള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസുമുണ്ടാകും. ഇതിൽ 20 മെഗാപിക്സൽ സെൽഫി ക്യാമറ ഉൾപ്പെടുത്തുമെന്നാണ് വിവരം.

Also Read: 50MP Selfie Camera സ്മാർട്ഫോൺ Motorola 23000 രൂപയ്ക്ക് താഴെ ആമസോണിൽ നിന്ന് വാങ്ങാം

പോകോ എഫ്8 അൾട്രായിൽ പ്രൈമറി, അൾട്രാ വൈഡ്, പെരിസ്‌കോപ്പ് ടെലിഫോട്ടോ സെൻസറുകൾ ചേർന്ന ട്രിപ്പിൾ റിയർ ക്യാമറയുണ്ടാകും. മൂന്ന് പ്രത്യേക 50 മെഗാപിക്സൽ സെൻസറുകളുള്ള അൾട്രാ മോഡലിൽ ഇതിൽ നൽകിയേക്കും. ഇതിലും മുൻവശത്തുള്ളത് 20 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാകും നൽകുന്നത്.

രണ്ട് ഫോണുകളും 100W വയർഡ് ചാർജിംഗിനെ പിന്തുണച്ചേക്കും. അൾട്രായിൽ 50W വയർലെസ് ചാർജിംഗ് കൂടി ഉൾപ്പെടുത്തുമെന്നാണ് വിവരം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo