Poco F6 5G: 90W Turbo ചാർജിങ്ങും, Snapdragon പ്രോസസറുമുള്ള Poco 5G ഫ്ലാഗ്ഷിപ്പ് ഫോണെത്തി! TECH NEWS

Poco F6 5G: 90W Turbo ചാർജിങ്ങും, Snapdragon പ്രോസസറുമുള്ള Poco 5G ഫ്ലാഗ്ഷിപ്പ് ഫോണെത്തി! TECH NEWS
HIGHLIGHTS

കാത്തിരുന്ന Poco F6 5G എത്തി

പോകോയുടെ Flagship ഫോണാണിത്

90W turbo ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണിത്

ഇന്ത്യൻ വിപണി കാത്തിരുന്ന Poco F6 5G എത്തി. 50MPയുടെ മെയിൻ ക്യാമറയുൾപ്പെടെ ഡ്യുവൽ ക്യാമറ ഫീച്ചറുള്ള ഫോണാണിത്. 90W turbo ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണിത്. Qualcomm Snapdragon പ്രോസസറിലൂടെ ഏറ്റവും ബെസ്റ്റ് പെർഫോമൻസ് നിങ്ങൾക്ക് ലഭിക്കും.

Poco F6 5G സ്പെസിഫിക്കേഷൻ

പോകോയുടെ Flagship ഫോണാണിത്. സാധാരണ ലോ ബജറ്റ് ഫോണുകളാണ് കമ്പനി പുറത്തിറക്കാറുള്ളത്. എന്നാൽ ലോഞ്ചിന് മുന്നേ പോകോ എഫ്6ന്റെ അത്യാകർഷക ഫീച്ചറുകൾ ശ്രദ്ധ നേടിയിരുന്നു.

6.67 ഇഞ്ച് വലിയ ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഈ പോകോ ഫ്ലാഗ്ഷിപ്പ് ഫോണിന്റെ സ്ക്രീനിന് 2712×1220 റെസല്യൂഷനുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പ്രൊട്ടക്ഷനാണ് ഫോണിലുള്ളത്. ക്രിസ്റ്റൽ റെസ് ഫ്ലോ അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണാണ് പോകോ എഫ്6. 2400nits വരെ പീക്ക് ബ്രൈറ്റ്നെസ്സും ഓൺ- ഡിസ്‌പ്ലേ ഫീച്ചറും നൽകിയിട്ടുണ്ട്.

POCO F6
POCO F6

OIS സപ്പോർട്ടുള്ള 50MP പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്. ഡ്യുവൽ റിയർ ക്യാമറ യൂണിറ്റിൽ സോണിയുടെ സെൻസറാണ് പോകോ ഉപയോഗിച്ചിട്ടുള്ളത്. f/1.59 വലിയ അപ്പേർച്ചറും HDR10+ ഫീച്ചറും ഇവയ്ക്കുണ്ട്.

Qualcomm Snapdragon 8s Gen 3 പ്രോസസർ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. LPDDR5X റാമും UFS 4.0 സ്റ്റോറേജും ഇതിനുണ്ട്. Cortex-X4 ഫ്ലാഗ്ഷിപ്പ് കോറാണ് സ്മാർട്ഫോണിന് പെർഫോമൻസ് തരുന്നത്. അഡ്രിനോ 735 GPU ഇതിൽ ബന്ധിപ്പിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഫോൺ പ്രവർത്തിക്കുന്നു.

90W ടർബോചാർജിംഗ് സപ്പോർട്ടുള്ള ഫോണാണ് പോകോ എഫ്6. 5,000mAh-ന്റെ കൂറ്റൻ ബാറ്ററിയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ബൂസ്റ്റ് ചാർജിംഗ് സ്പീഡ്’ ഫീച്ചറാണ് ഈ പോകോ ഫോണിലുള്ളത്. ഇതിന് IP64 റേറ്റിങ്ങുള്ളതിനാൽ പൊടിയും ജലവും പ്രതിരോധിക്കുന്നു.

POCO F6
POCO F6

Poco F6 5G ഓഫർ

8GB റാമും 256 GB സ്റ്റോറേജുമുള്ളതാണ് കുറഞ്ഞ വേരിയന്റ്. 12GB റാമും 512GB ഇന്റേണൽ സ്റ്റോറേജുമുള്ള മറ്റൊരു വേരിയന്റ് കൂടിയുണ്ട്. 29,999 രൂപയാണ് 12GB+256GB വേരിയന്റിന്റെ വില. 31,999 രൂപയ്ക്ക് 12GB റാമും 512GB സ്റ്റോറേജുമുള്ള ഫോൺ ലഭിക്കും. 12GB+512GB സ്റ്റോറേജുമുള്ള ഫോണിന് 33,999 രൂപ വിലയാകും. ക്ലാസിക് ബ്ലാക്ക്, ടൈറ്റാനിയം ഗ്ലോ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.

ആദ്യ സെയിലും ഓഫറും

ആദ്യ സെയിൽ മെയ് 29 മുതൽ ആരംഭിക്കുന്നു. ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കുന്ന സെയിലിൽ 3000 രൂപ വരെ കിഴിവുണ്ട്. 8GB+256GB ഫോണിന് 27,999 രൂപയായിരുന്നു. 12GB+256GB പോകോ എഫ്6 ഫോണിന് 27,999 രൂപയാണ് കിഴിവ്. 12GB+512GB പോകോ ഫോണിന് 29,999 രൂപയാണ് ലോഞ്ച് സമയത്തെ വില.

ഇതിൽ 2,000 രൂപ ബാങ്ക് ഓഫർ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ ദിവസം വാങ്ങുന്നവർക്ക് വേറെയും ആകർഷക ഓഫറുകളുണ്ട്. 1+1 വർഷ വാറണ്ടി പോകോ ഫോണിനായി കമ്പനി അനുവദിച്ചിരിക്കുന്നു.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo