29990 രൂപയുടെ ഒപ്പോ റെനോ 6 5ജി ഇതാ 21092 രൂപയ്ക്ക് വരെ വാങ്ങിക്കാം

29990 രൂപയുടെ ഒപ്പോ റെനോ 6 5ജി ഇതാ 21092 രൂപയ്ക്ക് വരെ വാങ്ങിക്കാം
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ബിഗ് സേവിങ്സ് ഡേ ആരംഭിക്കുന്നു

ഒപ്പോയുടെ റെനോ 6 സ്മാർട്ട് ഫോണുകൾ എക്സ്ചേഞ്ച് ഓഫറുകളിൽ 21092 രൂപയ്ക്ക് വരെ വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളായ ആമസോണും കൂടാതെ ഫ്ലിപ്പ്കാർട്ടും മികച്ച ഓഫറുകളായി തിരിച്ചു എത്തുന്നു .ആമസോണിൽ ജൂലൈ 26 നു ആണ് ആമസോൺ പ്രൈം ഡേ ഓഫറുകൾ ആരംഭിക്കുന്നത് .എന്നാൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ  ഫ്ലിപ്പ്കാർട്ടിൽ ജൂലൈ 25 മുതൽ ജൂലൈ 29 വരെയുള്ള ദിവസ്സങ്ങളിൽ ഉപഭോതാക്കൾക്ക് ബിഗ് സേവിങ് ഡേ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ICICI കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഇപ്പോൾ ഒപ്പോയുടെ റെനോ 6 എന്ന സ്മാർട്ട് ഫോണുകൾ ഈ ബിഗ് ബില്യൺ ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഒപ്പോയുടെ റെനോ 6 & റെനോ 6 പ്രൊ 

ആഗോള സ്മാര്‍ട്ട് ഡിവൈസ് ബ്രാന്‍ഡായ ഓപ്പോ, സ്മാര്‍ട്ട്ഫോണ്‍ വീഡിയോഗ്രാഫിയില്‍ പുതിയ നാഴികക്കല്ല് സൃഷ്ടിക്കുന്ന റെനോ6 സീരീസ് ഫോണുകള്‍ അവതരിപ്പിച്ചു. 5ജി സൂപ്പര്‍ ഫോണുകളായ ഓപ്പോ റെനോ6 പ്രോ 5ജി, റെനോ6 5ജി എന്നീ മോഡലുകള്‍ക്കൊപ്പം, പുതിയ നീല വര്‍ണത്തിലുള്ള എന്‍കോ എക്സ് വയര്‍ലെസ് ഇയര്‍ഫോണുകളും പുറത്തിറക്കിയിട്ടുണ്ട്. റിനോ6 പ്രോ 5ജി (12 ജിബി+256 ജിബി) 39,990 വിലയില്‍ ഫ്ളിപ്പ്കാര്‍ട്ടിലും എല്ലാ മുന്‍നിര റീട്ടെയില്‍ ഷോപ്പുകളിലും ലഭ്യമാകും. റെനോ6 5ജി (8 ജിബി+128ജിബി) ഫ്ളിപ്പ്കാര്‍ട്ടില്‍ മാത്രം 29,990 രൂപയ്ക്ക് ലഭിക്കും. 

ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം ഉറപ്പാക്കുന്നതിന്, സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ ആദ്യ ബൊകെ ഫ്ളെയര്‍ പോര്‍ട്രെയിറ്റ് വീഡിയോ, ആന്റി ഗ്ലെയര്‍ ഗ്ലാസോടു കൂടിയ റെനോ ഗ്ലോ ഡിസൈന്‍, എഐ ഹൈലൈറ്റ് വീഡിയോ എന്നിവയുമായാണ് ഓപ്പോ റെനോ6 സീരീസ് എത്തുന്നത്. മീഡിയടെക് ഡൈമെന്‍സിറ്റി 900 ചിപ്സെറ്റ് കരുത്തുമായെത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ ആണ് ഓപ്പോ റെനോ6 5 ജി. മീഡിയടെക് ഡൈമെന്‍സിറ്റി 1200 ആണ് റെനോ6 പ്രോ 5ജിക്ക് കരുത്താകുന്നത്. 

65 വാട്ട് സൂപ്പര്‍വൂക്ക് അതിവേഗ ചാര്‍ജിങ്, കളര്‍ ഒഎസ് 11.3, സ്ലിം ഡിസൈന്‍, ഡോള്‍ബി അറ്റ്ബോസ്  തുടങ്ങിയ സവിശേഷതകളും പുതിയ റിനോ6 സീരിസിനുണ്ട്.  ഇന്‍ഡിസ്പ്ലേ ഫിംഗര്‍പ്രിന്റിലാണ് സുരക്ഷ സംവിധാനം. ഇരുമോഡലുകളിലും ശക്തമായ എഐ 64 എംപി ക്വാഡ് മെയിന്‍ ക്യാമറയും 32 എംപി സെല്‍ഫി ക്യാമറയുമാണ് ഉള്ളത്. 8 മെഗാപിക്സല്‍ വൈഡ് ആംഗിള്‍ ക്യാമറ, 2എംപി മാക്രോ ക്യാമറ, 2 എംപി മോണോ ക്യാമറ എന്നിവയും റെനോ6 പ്രോ 5ജിയിലുണ്ട്. 8എംപി അള്‍ട്രാ വൈഡ് ലെന്‍സിനൊപ്പം 2എംപി മാക്രോ ക്യാമറയാണ് റെനോ6 5ജിക്ക്. നിറങ്ങള്‍ കൂടുതല്‍ കൃത്യമായി പിടിച്ചെടുക്കാന്‍ കഴിയുന്ന പ്രത്യേക കളര്‍ ടെംപറേച്ചര്‍ സെന്‍സര്‍, എഐ പോര്‍ട്രെയിറ്റ് വീഡിയോ സംവിധാനം, ഫോക്കസ് ട്രാക്കിങ്, ഫല്‍ഷ് സ്നാപ്ഷോട്ട്, എഐ പാലെറ്റ്, സൊലൂപ് സ്മാര്‍ട്ട വീഡിയോ എഡിറ്റര്‍ എന്നിവയാണ് ഇരുമോഡലുകളുടെയും ഈ വിഭാഗത്തിലെ മറ്റു സവിശേഷതകള്‍.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo