അതിശയിപ്പിക്കുന്ന വിലയിൽ ഒപ്പോ റെനോ 5 പ്രൊ 5ജി ഫോണുകൾ പുറത്തിറക്കി

HIGHLIGHTS

ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു

Oppo Reno 5 Pro 5g സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വ്യപണിയിൽ എത്തിയിരിക്കുന്നത്

64 മെഗാപിക്സൽ ക്വാഡ് ക്യാമറകളിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത്

അതിശയിപ്പിക്കുന്ന വിലയിൽ ഒപ്പോ റെനോ 5 പ്രൊ 5ജി ഫോണുകൾ പുറത്തിറക്കി

ഒപ്പോയുടെ  പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Oppo Reno 5 Pro 5g എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളും കൂടാതെ ബാറ്ററി ലൈഫും തന്നെയാണ് .ഈ സ്മാർട്ട് ഫോണുകൾ 65W SuperVOOC 2.0 ഫാസ്റ്റ് ചാർജിങ്ങോടെയാണ് പുറത്തിറങ്ങിയിരിക്കുന്നത് .Oppo Reno 5 Pro 5g ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

Oppo Reno 5 Pro 5g-പ്രധാന സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.5  ഇഞ്ചിന്റെ ഫുൾ HD പ്ലസ് AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .പ്രോസ്സസറുകളുടെ പ്രവർത്തനം നോക്കുകയാണെങ്കിൽ ഒക്ട കോർ MediaTek Dimensity 1000+ ലാണ് പ്രവർത്തനം നടക്കുന്നത് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ട മറ്റൊന്നാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം .ആൻഡ്രോയിഡ് 11 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ 64 മെഗാപിക്സൽ ക്വാഡ് ക്യാമറകൾ തന്നെയാണ് ഈ ഫോണുകൾക്കും നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് Oppo Reno 5 പ്രോ 5g സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ലൈവ്  HDR,വെളിച്ചക്കുറവിലും മികച വീഡിയോ റെക്കോർഡിങ് എന്നിങ്ങനെ പല സവിശേഷതകളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബാറ്ററിയിലേക്കു കടക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 4,500mAhന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ മറ്റൊരു കാര്യം എടുത്തു പറയേണ്ടത്  65W SuperVOOC 2.0 ഫാസ്റ്റ് ചാർജിങ് തന്നെയാണ് .അതുപോലെ തന്നെ സ്‌ സ്മാർട്ട് ഫോണുകൾക്ക് ഇൻ ഡിസ്‌പ്ലൈ ഫിംഗർ പ്രിന്റ് സെൻസറുകളാണ് നൽകിയിരിക്കുന്നത് .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Oppo Reno 5 പ്രോ 5g ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ 35990 രൂപയാണ് വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും കൂടാതെ ഒപ്പോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും ജനുവരി 22 നു ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile