ഇന്ത്യയുടെ സ്മാർട്ട്ഫോൺ വിപണിയിൽ Oppo Reno 16 ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. ഫോട്ടോഗ്രഫി പ്രേമികൾക്കും ഉയർന്ന പെർഫോമൻസ് ആവശ്യപ്പെടുന്ന ഓപ്പോ സ്മാർട്ട് ഫോണാണിത്. കുറഞ്ഞ ലൈറ്റ് ഫോട്ടോഗ്രഫി, പോർട്രെയിറ്റ് ഷോട്ടുകൾ, വീഡിയോ റെക്കോർഡിംഗ് എന്നിങ്ങനെയുള്ള ഫീച്ചറുകൾ ഈ സ്മാർട്ട് ഫോണിലുണ്ട്. പുതിയ ഓപ്പോ ഫോണിൽ ഫാസ്റ്റ് ചാർജിംഗ്, ഹൈ റിഫ്രെഷ് റേറ്റ് ഡിസ്പ്ലേയും അവതരിപ്പിച്ചിട്ടുണ്ട്. പ്രീമിയം സെഗ്മെന്റിൽ ശക്തമായ മത്സരത്തിന് ഒരുങ്ങുന്ന ഫോണാണിത്.
ഓപ്പോ റെനോ 16 സീരീസിൽ രണ്ട് മോഡലുകളാണ് അവതരിപ്പിച്ചത്. ഇതിൽ ഓപ്പോ റെനോ 16 ബേസിക് മോഡലിലെ മൂന്ന് സെൻസറുകളും 50 മെഗാപിക്സലിന്റേതാണ്. ഓപ്പോ റെനോ 15 സവിശേഷതകളും ഇന്ത്യയിലെ വിലയും വിശദമായി അറിയാം.
Also Read: Flipkart GOAT Sale വരുന്നു; iPhone 17 ഉൾപ്പെടെ വൻ ഡിസ്കൗണ്ടുകൾ
ഇന്ത്യയിൽ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും. 8GB റാമും 256GB സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണിന് 61,999 രൂപയാകും. 12GB റാമും 256GB സ്റ്റോറേജുമുള്ള വേരിയന്റിന് 67,999 രൂപയും വിലയാകുന്നു.
ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവ വഴി ജൂൺ 9 മുതൽ സ്മാർട്ട് ഫോൺ വാങ്ങിക്കാം. സ്റ്റാറി വൈറ്റ്, സ്റ്റെല്ലർ പർപ്പിൾ, ട്വിലിറ്റ് വയലറ്റ് മൂന്ന് നിറങ്ങളിൽ ഓപ്പോ റെനോ 15 ലഭ്യമാകുന്നു.
SBI, HDFC ബാങ്ക്, മറ്റ് ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ 10 ശതമാനം തൽക്ഷണ ക്യാഷ്ബാക്കും അനുവദിച്ചിട്ടുണ്ട്.