Oppo Reno 16 ഇന്ത്യയിലെത്തി; 50MP+50MP+50MP ക്യാമറയും കരുത്തുറ്റ ചിപ്സെറ്റും
ഇന്ത്യയുടെ സ്മാർട്ട്ഫോൺ വിപണിയിൽ Oppo Reno 16 ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. ഫോട്ടോഗ്രഫി പ്രേമികൾക്കും ഉയർന്ന പെർഫോമൻസ് ആവശ്യപ്പെടുന്ന ഓപ്പോ സ്മാർട്ട് ഫോണാണിത്. കുറഞ്ഞ ലൈറ്റ് ഫോട്ടോഗ്രഫി, പോർട്രെയിറ്റ് ഷോട്ടുകൾ, വീഡിയോ റെക്കോർഡിംഗ് എന്നിങ്ങനെയുള്ള ഫീച്ചറുകൾ ഈ സ്മാർട്ട് ഫോണിലുണ്ട്. പുതിയ ഓപ്പോ ഫോണിൽ ഫാസ്റ്റ് ചാർജിംഗ്, ഹൈ റിഫ്രെഷ് റേറ്റ് ഡിസ്പ്ലേയും അവതരിപ്പിച്ചിട്ടുണ്ട്. പ്രീമിയം സെഗ്മെന്റിൽ ശക്തമായ മത്സരത്തിന് ഒരുങ്ങുന്ന ഫോണാണിത്.
Surveyഓപ്പോ റെനോ 16 സീരീസിൽ രണ്ട് മോഡലുകളാണ് അവതരിപ്പിച്ചത്. ഇതിൽ ഓപ്പോ റെനോ 16 ബേസിക് മോഡലിലെ മൂന്ന് സെൻസറുകളും 50 മെഗാപിക്സലിന്റേതാണ്. ഓപ്പോ റെനോ 15 സവിശേഷതകളും ഇന്ത്യയിലെ വിലയും വിശദമായി അറിയാം.

Oppo Reno 16 Specifications
- ഡിസ്പ്ലേ: 6.32 ഇഞ്ച് വലിപ്പമുള്ള AMOLED ഡിസ്‌പ്ലേയാണ് ഈ ഓപ്പോ സ്മാർട്ട് ഫോണിലുള്ളത്. ഇതിൽ 120Hz വരെ റിഫ്രഷ് റേറ്റ്, 3500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുമുണ്ട്. ഫേസ് അൺലോക്ക് ഫീച്ചറും ഇൻഡിസ്പ്ലേ സ്കാനറും ഓപ്പോ റെനോ 16 ഹാൻഡ്സെറ്റിലുണ്ട്.
- പ്രോസസർ: ഈ പുതിയ ഫോണിൽ ക്വാൽകോമിന്റെ ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റ് ആണുള്ളത്. ഇത് 12GB വരെ LPDDR5x റാം, 256GB UFS 3.1 ഓൺബോർഡ് സ്റ്റോറേജ് സപ്പോർട്ട് ചെയ്യുന്നു.
- ഡ്യൂറബിലിറ്റി: പൊടി, വെള്ളം പ്രതിരോധിക്കുന്നതിന് ഇതിൽ IP66, IP68, IP69, IP69K റേറ്റിംഗുമുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
- ബാറ്ററി: 6,700mAh ബാറ്ററിയിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇത് ഓപ്പോ റെനോ 16 സിയിലെ ബാറ്ററിയേക്കാൾ കുറവാണ്. 80W വയേർഡ് ചാർജിങ് സപ്പോർട്ടും ഇതിലുണ്ട്.
- കണക്റ്റിവിറ്റി: 5G, 4G LTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.4 സപ്പോർട്ട് ഈ ഓപ്പോ റെനോ 16 5ജിയിൽ ലഭിക്കും. യുഎസ്ബി ടൈപ്പ്-സി പോർട്ടിലൂടെ ചാർജിങ് സാധ്യമാണ്. GPS, GLONASS, Galileo, QZSS തുടങ്ങിയ ഫീച്ചറുകളും ഓപ്പോ ഫോണിലുണ്ട്.
Also Read: Flipkart GOAT Sale വരുന്നു; iPhone 17 ഉൾപ്പെടെ വൻ ഡിസ്കൗണ്ടുകൾ
ഓപ്പോ റെനോ 16 5ജിയുടെ ഇന്ത്യയിലെ വില
ഇന്ത്യയിൽ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും. 8GB റാമും 256GB സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണിന് 61,999 രൂപയാകും. 12GB റാമും 256GB സ്റ്റോറേജുമുള്ള വേരിയന്റിന് 67,999 രൂപയും വിലയാകുന്നു.
ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവ വഴി ജൂൺ 9 മുതൽ സ്മാർട്ട് ഫോൺ വാങ്ങിക്കാം. സ്റ്റാറി വൈറ്റ്, സ്റ്റെല്ലർ പർപ്പിൾ, ട്വിലിറ്റ് വയലറ്റ് മൂന്ന് നിറങ്ങളിൽ ഓപ്പോ റെനോ 15 ലഭ്യമാകുന്നു.
SBI, HDFC ബാങ്ക്, മറ്റ് ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ 10 ശതമാനം തൽക്ഷണ ക്യാഷ്ബാക്കും അനുവദിച്ചിട്ടുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
