പുത്തൻ പ്രോ ഫോണുമായി Oppo! 6,500mAh ബാറ്ററിയും, 200MP ക്യാമറയും മറ്റ് കിടിലൻ ഫീച്ചറുകളും
Oppo Reno 15 Pro 5G: ഓപ്പോ ഇന്ത്യയിൽ കിടിലോസ്കി സ്മാർട്ട്ഫോണുകൾ പുറത്തിറക്കി. മികച്ച ക്യാമറയും ബാറ്ററിയുമുള്ള ഓപ്പോ റെനോ പ്രോ മോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത്. റെനോ 15 സീരീസിൽ നാല് ഹാൻഡ്സെറ്റുകളുണ്ട്. ഓപ്പോ റെനോ 15, റെനോ 15സി, റെനോ 15 പ്രോ, റെനോ 15 പ്രോ മിനി എന്നിവ ഇതിലുണ്ട്. AI processor NPU 880 ഉൾപ്പെടുന്ന റെനോ 15 പ്രോയുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയാണെന്ന് അറിയണ്ടേ?
SurveyOppo Reno 15 Pro 5G Specifications
റെനോ 15 പ്രോ 5ജിയുടെ നാല് വശങ്ങളിലും നേർത്ത 1.15mm ബെസലുകളാണുള്ളത്. 6.78 ഇഞ്ച് AMOLED ഡിസ്പ്ലേയിലാണ് പ്രോ നിർമിച്ചിരിക്കുന്നത്. IP66, IP68, IP69 റേറ്റിങ്ങുള്ള സ്മാർട്ട് ഫോൺ ആണിത്. സ്ലാഷ് ടച്ച്, ഗ്ലോവ് ടച്ച് സപ്പോർട്ട് ചെയ്യുന്നതിനാൽ നിങ്ങളുടെ ജോലിയ്ക്കിടയിലും തണുപ്പ് കാലത്തുമെല്ലാം ഫോൺ ഉപയോഗിക്കാനാകും.
Also Read: 500W ഔട്ട്പുട്ടുള്ള, 5.1 Channel Home Theatre Soundbar അന്യായ വിലക്കിഴിവിൽ, 61 ശതമാനം ഡിസ്കൗണ്ട്!
കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ സ്മാർട്ട്ഫോണിനുണ്ട്. എയറോസ്പേസ് ഗ്രേഡ് അലൂമിനിയം ഫ്രെയിമിലാണ് ഇത് നിർമിച്ചിരിക്കുന്നത്. കൊക്കോ ബ്രൗണും സൺസെറ്റ് ഗോൾഡും നിറത്തിലാണ് ഫോൺ പുറത്തിറക്കിയത്.

മീഡിയടെക് ഡൈമെൻസിറ്റി 8450 ഓൾ-ബിഗ്-കോർ ചിപ്‌സെറ്റാണ് ഇതിലുള്ളത്. ജനറേറ്റീവ് AI എഞ്ചിനോടുകൂടിയ AI പ്രോസസർ NPU 880 ഇതിൽ കൊടുത്തിട്ടുണ്ട്. AI ഹൈപ്പർബൂസ്റ്റ് 2.0 ഉം AI ലിങ്ക്ബൂസ്റ്റ് 3.0 ഉം പോലുള്ള ഗെയിമിങ് സപ്പോർട്ടും ഇതിന് ലഭിക്കുന്നു.
80W SUPERVOOC വയർഡ് ചാർജിംഗും 50W AIRVOOC വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു. ഇതിൽ വലിയ 6,500mAh ബാറ്ററിയുണ്ട്. 51 മിനിറ്റിനുള്ളിൽ ഫോൺ 100% വരെ പവർ നൽകുന്നു.
ഓപ്പോ റെനോ15 പ്രോ 5ജിയിൽ 200MP അൾട്രാ-ക്ലിയർ മെയിൻ ക്യാമറയുണ്ട്. ഇതിൽ 50MP അൾട്രാ-വൈഡ് ക്യാമറയും 50MP ടെലിഫോട്ടോ പോർട്രെയ്റ്റ് ലെൻസുമുണ്ട്. ഫോണിന് മുൻവശത്ത് 50MP അൾട്രാ-വൈഡ് സെൽഫി ക്യാമറയാണുള്ളത്. ഇത് വൈഡ് ഗ്രൂപ്പ് ഷോട്ടുകളും ഇമ്മേഴ്‌സീവ് വ്ലോഗുകളും പകർത്തുന്നതിന് മികച്ചതാണ്. റെനോ പ്യുവർടോൺ സാങ്കേതികവിദ്യയും AI പോർട്രെയ്റ്റ് ഗ്ലോ പോലുള്ള പുതിയ AI ഫീച്ചറുകളും ക്യാമറയ്ക്കുണ്ട്.
ഓപ്പോ റെനോ 15 പ്രോ വിലയും വിൽപ്പനയും
രണ്ട് സ്റ്റോറേജുകളിലാണ് ഓപ്പോ റെനോ 15 പ്രോ എത്തിയിരിക്കുന്നത്. സീരീസിലെ ഒപ്പോ റെനോ 15, 15 മിനി ഫോണുകളേക്കാൾ വില കൂടുതൽ ഇതിനാണ്. 12ജിബി+256ജിബി സ്റ്റോറേജുള്ള ഫോണിന്റെ വില 67,999 രൂപയാണ്. 12GB റാമും 512GB സ്റ്റോറേജും ഉള്ള ടോപ് മോഡലിന് 72,999 രൂപയുമാകുന്നു.
ജനുവരി 13 മുതൽ വിൽപ്പന ആരംഭിക്കുന്നു. ഓപ്പോ റെനോ 15 പ്രോ ഫ്ലിപ്കാർട്ട്, ആമസോൺ, ഓപ്പോ ഇന്ത്യ ഇ-സ്റ്റോറുകളിലൂടെ ഓൺലൈനായി പർച്ചേസ് ചെയ്യാനാകും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile