OPPO K14x 5G launched under 15k price with 6500 mAh big battery
OPPO തങ്ങളുടെ പ്രശസ്തമായ ‘K’ സീരീസിൽ പുതിയ ബജറ്റ് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ പുറത്തിറക്കി. കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന OPPO K14x 5G സ്മാർട്ട് ഫോൺ ആണിത്. 6500mAh എന്ന കരുത്തുറ്റ ബാറ്ററിയും SuperVOOC ഫാസ്റ്റ് ചാർജിംഗുമാണ് ഫോണിന്റെ സവിശേഷത.
ലോഞ്ച് ഓഫറുകളുടെ ഭാഗമായി മികച്ച ബാങ്ക് ഡിസ്കൗണ്ടുകൾ കൂടി ചേരുമ്പോൾ ഉപഭോക്താക്കൾക്ക് കൂടുതൽ വിലക്കുറവിൽ ഈ ഫോൺ സ്വന്തമാക്കാം. ഇപ്പോൾ പുറത്തിറങ്ങിയ ഓപ്പോ കെ14എക്സ് ഫോണിന്റെ സവിശേഷതകളും വിലയും താഴെ കൊടുക്കുന്നു.
More From Digit: സുവർണാവസരം! ബജറ്റ് ഫോണിന് ഒന്നുകൂടി വില കുറഞ്ഞാൽ ഇങ്ങനിരിക്കും, 32MP ക്യാമറ Motorola മൊബൈൽ സൂപ്പർ ഡീൽ
പ്രിസം വയലറ്റ് (Prism Violet), ഐസി ബ്ലൂ (Icy Blue) എന്നീ നിറങ്ങളിലാണ് ഫോൺ പുറത്തിറക്കിയത്. ഫെബ്രുവരി 16 മുതൽ ഫോണിന്റെ വിൽപ്പന ആരംഭിക്കും. ഫ്ലിപ്പ്കാർട്ട്, ഒപ്പോ സ്റ്റോർ എന്നിവ വഴി ഓപ്പോ 5ജി ലഭ്യമാകും.
4GB + 128GB മോഡലിന്റെ വില 14,999 രൂപയാണ്. 6GB + 128GB സ്റ്റോറേജ് സ്മാർട്ട് ഫോണിന് 16,999 രൂപയാകുന്നു. ഇതിന് ആദ്യ വിൽപ്പനയിൽ 1500 രൂപ കിഴിവ് ബാങ്ക് കാർഡുകളിലൂടെ നേടാം. എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ കാർഡിലൂടെ ഈ ഓഫർ വിനിയോഗിക്കാം. ഇങ്ങനെ 13499 രൂപ മുതൽ ഓപ്പോ കെ14എക്സ് 5ജി വാങ്ങിക്കാം. 3 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഡീലും ഇതിന് ലഭിക്കുന്നു.