25എംപി സെൽഫി ക്യാമറയിൽ ഒപ്പോ K1 എത്തി ,വില 16990 രൂപ

HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ നിന്നും ഫെബ്രുവരി 12 നു വാങ്ങിക്കാം

25എംപി സെൽഫി ക്യാമറയിൽ ഒപ്പോ K1 എത്തി ,വില 16990 രൂപ

 

Digit.in Survey
✅ Thank you for completing the survey!

ഒപ്പോയുടെ ഏറ്റവും പുതിയ മറ്റൊരു സെൽഫി എക്സ്പേർട്ട് എത്തിക്കഴിഞ്ഞിരുന്നു .ഒപ്പോയുടെ K1 സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ സെൽഫി ക്യാമറകൾ തന്നെയാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഫെബ്രുവരി 12നു ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ സിറ്റി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വിലവരുന്നത് 16990 രൂപയാണ് .

ഇതിന്റെ ഡിസ്പ്ലേയെക്കുറിച്ചു പറയുകയാണെങ്കിൽ 6.4 ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ 1080×2340 സ്ക്രീൻ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . 19.5:9 ആസ്പെക്റ്റ് റെഷിയോ കൂടാതെ 3ഡി ബാക്ക് ഗ്ലാസ് എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .രണ്ടു വേരിയന്റുകൾ വിപണിയിൽ ലഭ്യമാകുന്നതാണു് .4 ജിബിയുടെ റാം വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .എന്നാൽ 6ജിബി റാം വേരിയന്റുകളും പ്രതീക്ഷിക്കാം .

4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ഈ സ്മാർട്ട് ഫോണുകൾ ലഭ്യമാകുന്നതാണു് .256 ജിബിവരെ ഇതിന്റെ മെമ്മറി ഉപഭോതാക്കൾക്ക് കാർഡുപയോഗിച്ചു വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ഡിസ്‌പ്ലേയിൽ തന്നെയാണ് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസറുകൾ നൽകിയിരിക്കുന്നത്.ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .

16 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3,500mAh ന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഫെബ്രുവരി 12നു ഉച്ചയ്ക്ക് സെയിൽ ആരംഭിക്കുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile